Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

മാലിന്യമനസ്സുള്ള മലയാളികള്‍

കാരൂര്‍ സോമന്‍, ലണ്ടന്‍

Apr 5, 2023, 06:25 pm IST

കൊച്ചിയിലെ വിഷപ്പുക കണ്ടപ്പോള്‍ അമേരിക്കയില്‍ നിന്നെത്തിയ ടൂറിസ്റ്റുകള്‍ പറഞ്ഞത്. ‘ന്യൂയോര്‍ക്കിലെ മൂടല്‍മഞ്ഞിന് പോലും ഇത്ര ഭംഗിയില്ല’.പാവം മനുഷ്യരെ മലയാളിയെ കഴുതകളാക്കി, വര്‍ഗ്ഗീയവാദി കളാക്കി,മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കി കാലം കഴിച്ചുകൂട്ടുന്നു. ഇതിലൂടെ ഒരു കൂട്ടര്‍ കൊള്ള മുതല്‍ വാരിക്കൂട്ടി ജനങ്ങളെ പറ്റിക്കുന്നു. കൊച്ചി നഗരത്തില്‍ വളര്‍ന്നുപൊന്തിയത് കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ അഗ്‌നി ബാധയില്‍ നിന്ന് വിഷം ചീറ്റുന്ന പുകപടലങ്ങളാണ്. ഞാന്‍ അതുവഴി സഞ്ചരി ച്ചപ്പോള്‍ കരുതിയത് നഗരത്തിന് ശോഭ പരത്താന്‍ ആകാശ ഗംഗയില്‍ നിന്നെത്തിയ മഞ്ഞുപടലങ്ങളായിരിക്കു മെന്നാണ്. നഗരത്തെ ശ്വാസം മുട്ടിക്കുന്ന അഗ്‌നി ജ്വാലകളെ കൊച്ചി മനുഷ്യബോംബ് എന്ന് വിളിക്കാം. അത്രയ്ക്ക് മാരകമാണ് അതില്‍ നിന്ന് വരുന്ന മീഥേന്‍ ഗ്യാസ്. ഒരാഴ്ചയില്‍ കൂടുതലായി തീ അണക്കാന്‍ സാധിച്ചിട്ടില്ല. തീ അണച്ചാലും ഇതിലൂടെ തലമുറകള്‍ക്ക് വരാനിരിക്കുന്ന മാനസിക ആരോഗ്യ പ്രതിസന്ധികള്‍ ധാരാളമാണ്.പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ തള്ളുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന മാരക വിഷമാണ് ഡയോക്‌സിനുകള്‍. ഇത് ഉടലെടുക്കുന്നത് രാസസംയുക്തങ്ങളില്‍ നിന്നാണ്. അറിവില്‍ പണ്ഡിതന്മാരെന്ന് പൊങ്ങച്ചം പറഞ്ഞു നടക്കുന്നവര്‍ക്ക് ഇതുവല്ലതുമറിയാമോ?

കേരളമെന്ന് കേട്ടാല്‍ രക്തം തിളക്കണമെന്ന് കവികള്‍, നമ്മുടെ നാട് മറ്റുള്ളവര്‍ക്ക് മാതൃക, സകല ശാസ്ത്രങ്ങളിലും അറിവിലും ബഹുമിടുക്കര്‍, ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ പറഞ്ഞവരുടെ പാദങ്ങ ളില്‍ ഒന്ന് പ്രണമിക്കണമെന്നുണ്ട്. സ്വന്തം വീടും നാടും വൃത്തിയായി സൂക്ഷിക്കാനറിയാത്ത, അഴിമതികളില്‍ അഭയം തേടി ജീവിക്കുന്നവരാണ് ഈ ഗീര്‍വാണങ്ങള്‍ മുഴക്കുന്നത്. കൊച്ചിയിലെ ബ്രന്മപുരം മാലിന്യകൂമ്പാര ങ്ങളില്‍ നിന്ന് ഉരുണ്ടുകൂടി ഉയരുന്ന ഭീകരമായ വിഷപ്പുകയില്‍ പരീക്ഷീണരായ മനുഷ്യര്‍ ശ്വാസം മുട്ടുന്നു, ഛര്‍ദ്ദിക്കുന്നു, വയറിളകുന്നു, പനി,ചുമ, വീടുകളില്‍ രോഗികളായി കഴിയുന്നവര്‍ തലചുറ്റി വീഴുന്നു, കണ്ണുകള്‍ക്ക് മന്ദത, ചൊറിച്ചില്‍, ത്വക്ക് രോഗങ്ങള്‍, കുഞ്ഞുങ്ങള്‍ ശ്വാസമെടുക്കാനാകാതെ വീര്‍പ്പുമുട്ടുന്നു. കാന്‍സര്‍ മുതല്‍ വന്ധ്യതവരെ സംഭവിക്കാം. കൊച്ചി നഗരത്തില്‍ നടക്കാനിറങ്ങിയ ജസ്റ്റിസ് ഭട്ടിക്കും ശ്വാസം മുട്ടലും ഛര്‍ദ്ദിയുമുണ്ടായി. ഇതെല്ലം സൂചിപ്പിക്കുന്നത് കൊച്ചിയായാലും കോഴിക്കോടായാലും ഭരണകൂടങ്ങളുടെ ഉദാസീനത, കെടുകാര്യസ്ഥതയാണ്. ജീവിക്കാനുള്ള ഓരോ പൗരന്റെ നേരെയുള്ള മൗലികമായ നിയമ ലംഘന മാണ് നടന്നത്. ഇതിനുത്തരവാദികളെ തുറുങ്കിലടക്കേണ്ടതല്ലേ?

നല്ല ഭരണാധിപന്മാരുടെ, സര്‍ഗ്ഗ പ്രതിഭകളുടെ അദ്ധ്വാനത്തില്‍ നിന്നാണ് ഓരോ പുതിയ സംസ്‌കാരങ്ങള്‍ ഉടെലെടുക്കുന്നത്. കേരളത്തില്‍ സാംസ്‌കാരിക ദുരന്തങ്ങളാണ് പലപ്പോഴും അടയാളപ്പെടുത്തുന്നത്. ഒടുവില്‍ വാദിയും പ്രതിയും ഒത്തുതീര്‍പ്പിന്റെ പാതയിലെത്തി സത്യത്തെ, നിയമങ്ങളെ വിഴുങ്ങുന്നു. പര സ്പരം ഒത്തുതീര്‍പ്പല്ല വേണ്ടത് കുറ്റവാളികളെ ജയില്‍ വാസത്തിന് വിടണം ഇല്ലെങ്കില്‍ അഴിമതി, ഭരണകൂടങ്ങ ളുടെ താന്തോന്നിത്വം, കെടുകാര്യസ്ഥത കൊച്ചിയിലെ വിഷപ്പുകപോലെ ആളിപ്പടര്‍ന്ന് എരിയുന്ന ചിതകളായി ശ്മശാന മണ്ണിലേക്ക് മനുഷ്യരെ അയച്ചുകൊണ്ടിരിക്കും.ഇതുമൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതം എത്രയോ വലുതാണ്. ഇത് കേരള ജനത കാണുന്നില്ലേ? ഇവിടുത്തെ കോടതികള്‍ കാണുന്നില്ലേ?

കേരളത്തില്‍ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും മാലിന്യങ്ങളും നായ്ക്കളുമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുള്ളുള്ളവര്‍ക്കറിയാം അവിടുത്തെ വഴിയോരങ്ങളില്‍ നായ്ക്കളെ കാണാറില്ല. നായ്ക്കള്‍ അനുസരണയോടെ വീടിനുള്ളില്‍ പാര്‍ക്കുന്നു. മാലിന്യങ്ങള്‍ ആരും റോഡുകളില്‍ വലിച്ചെറിയാറില്ല. അതിനാല്‍ വീടുകളും നഗരങ്ങളും സൗന്ദര്യപ്പൊലിമയോടെ നിലകൊള്ളുന്നു. ഓരോ വീടുകള്‍ക്ക് മുന്നിലും മാലിന്യ ങ്ങള്‍, ഉപയോഗയോഗ്യമല്ലാത്തവയെ തരംതിരിച്ചിടാനുള്ള വീപ്പകള്‍ അവിടുത്തെ മുനിസിപ്പാലിറ്റികള്‍ കൊടുത്തിട്ടുണ്ട്. എല്ലാം മാസവും അതിനുള്ള തുക നികുതിയിനത്തില്‍ ഈടാക്കുന്നു. നികുതി വാങ്ങുക മാത്രമല്ല ഗുണനിലവാരമുള്ള ജൈവ വസ്തുക്കളായി അവയെ തരംതിരിച്ചു് വിറ്റ് ലാഭമുണ്ടാക്കുന്നു. ശാസ്ത്ര സാങ്കേ തിക സാഹിത്യമടക്കം പാശ്ചാത്യരില്‍ നിന്ന് കടമെടുക്കുന്ന അല്ലെങ്കില്‍ കോപ്പിയടിക്കുന്ന മലയാളിക്ക് പഞ്ചായ ത്തുകള്‍, മുനിസിപ്പാലിറ്റികള്‍ക്ക് ഇതൊന്ന് കോപ്പിയടിച്ചൂടെ?കേരളത്തിലെ വീടുകളില്‍ ധാരാളം ഗ്ലാസ് കുപ്പി കളുണ്ട്. അതിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള സംവിധാനങ്ങളില്ല. പാശ്ചാത്യര്‍ കുട്ടികളെ സ്‌കൂളില്‍ ആദ്യം പഠിപ്പിക്കുന്നത് ശുചിത്വമാണ്. കുട്ടികള്‍ വളര്‍ന്നുവരുന്നത് അച്ചടക്കമുള്ള കുട്ടികളായിട്ടാണ്. കുട്ടികളുടെ മനസ്സിനെ മലിനമാക്കുന്ന ജാതിമത രാഷ്ട്രീയം അവിടെ പഠിപ്പിക്കുന്നില്ല. നമ്മുടെ നാട്ടില്‍ നിന്ന് കൃഷി പഠി ക്കാന്‍ ഇസ്രായേലില്‍ പോയി മുങ്ങി പൊങ്ങിയ ഒരാളെപ്പറ്റി വാര്‍ത്തകളില്‍ കണ്ടു. എന്തുകൊണ്ട് മാലിന്യത്തെ എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാമെന്ന് പഠിച്ചില്ല? വേണ്ടുന്ന പരിശീലനം നേടിയില്ല? മനുഷ്യരുടെ സുരക്ഷി തത്വം ആരോഗ്യം അധികാരത്തിലുള്ളവരെ അലട്ടിയില്ല? മനുഷ്യരുടെ മൗലിക അവകാശങ്ങളെ പുച്ഛത്തോടെ തള്ളുന്നത് ആരാണ്?

കേരളത്തിലെ മാലിന്യം കണ്ടാല്‍ ഏതൊരു സഞ്ചാരിയും ഊറിഊറി ചിരിക്കും. മത ഭ്രാന്തുപൊലെ മാലിന്യം വലിച്ചെറിയുന്ന ഭ്രാന്തന്മാരുടെ നാടായി കേരളം മാറിയിരിക്കുന്നു. ഒരു ഭാഗത്തു് പ്ലാസ്റ്റിക് ഉപയോഗം തടയുകയും കത്തിക്കയും ചെയ്യരുതെന്ന് പറഞ്ഞിട്ടാണ് കോര്‍പ്പറേഷന്‍ അവിടെ തീ കത്തിക്കുന്നത്. മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കടുത്ത ദാരിദ്ര്യവും വിശപ്പുമാണ്. കേരളം അതില്‍ നിന്ന് മുക്തി പ്രാപിച്ചെങ്കിലും മാലിന്യത്താല്‍, അഴിമതിയില്‍ അപമാനഭാരം അനുദിനമനുഭവിക്കുന്നു. കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിനായി ചിലവിട്ടത് 14 കോടി രൂപയാണ്. കരാര്‍ എടുത്തവരുടെ യോഗ്യത ഇന്നൊരു ചോദ്യചിഹ്ന മായി മുന്നില്‍ നില്‍ക്കുന്നു. അവസാനം കണ്ടത് ഏകദേശം 110 ഏക്കറോളം വിസ്തീര്‍ണ്ണമുള്ള സ്ഥലത്തേക്ക് തീ അണയ്ക്കാന്‍ കോടികള്‍ മുടക്കി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിട്ട് ബക്കറ്റില്‍ വെള്ളം കൊണ്ടുപോ കുന്ന കൗതുക കാഴ്ചയാണ്. അതിലെ അഴിമതി പുറത്തുവന്നിട്ടില്ല. കേരള ശാസ്ത്രത്തിന്റെ മഹത്തായ ഈ ജ്ഞാന ചൈതന്യത്തെ നമിക്കുന്നു. ഇന്ത്യന്‍ നിയമത്തില്‍ ആര്‍ട്ടിക്കിള്‍ 21 പറയുന്നത് മനുഷ്യര്‍ക്ക് ആഹാരം, പാര്‍പ്പിടം, വസ്ത്രം തുടങ്ങി പല അവകാശങ്ങളുണ്ട്. അവിടെയാണ് മനുഷ്യര്‍ അഴിമതി പുരണ്ട വിഷപ്പുക ശ്വസിക്കുന്നത്. മലയാളിയെപോലെ മാലിന്യത്തിലും കയ്യിട്ട് വാരുന്നവര്‍ മറ്റെങ്ങും കാണില്ല. വൈദ്യുതി ഉല്പാദ നമായിരിന്നു പദ്ധതിയുടെ ലക്ഷ്യമെങ്കിലും അണയാത്ത കാട്ടുതീയിലൂടെ ഉല്പാദിപ്പിച്ചത് അഴിമതിയാണ്. കരാര്‍ കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ച്ച, ബയോമൈനിങ്ങ് പ്രവര്‍ത്തിച്ചില്ല തുടങ്ങിയ മുടന്തന്‍ ന്യായവാദ ങ്ങളല്ല വേണ്ടത് കുറ്റവാളികളെ ജനത്തിന് മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ ഈ രംഗത്ത് കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കണം. നമ്മുടെ പുരോഗതി കേരളത്തെ മാലിന്യകുമ്പാരമാക്കാനോ അതോ മാലിന്യമുക്തമാക്കാനോ? കൊച്ചിയില്‍ നിന്ന് വിഷപ്പുകയാല്‍ പലരും പാലായനം ചെയ്യുന്നു. ഒരു ജനതയെ ഭയാനകമായ ഭീകരതയി ലേക്ക് തള്ളിവിട്ട വിഷപ്പുക ഉല്പാദിപ്പിച്ച രാജ്യദ്രോഹികളെ പിരിച്ചുവിടണം, നഷ്ടപരിഹാരം അവരില്‍ നിന്ന് ഈടാക്കണം.

ShareTweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies