Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

‘സ്വ’ കേന്ദ്രീകൃത പദ്ധതികള്‍ അനിവാര്യം-ഡോ. മോഹന്‍ ഭാഗവത്‌

ആര്‍.എസ്.എസ്. സര്‍സംഘചാലകന്റെ വിജയദശമി പ്രഭാഷണം 2019 (തുടര്‍ച്ച)

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
25 October 2019

നമ്മുടെ സമൂഹത്തിലെ ഒരു സമുദായത്തിലെ അംഗങ്ങള്‍ മറ്റൊരു സമുദായത്തിലെ അംഗങ്ങളെ ആക്രമിച്ച് സാമൂഹ്യ സംഘര്‍ഷത്തിന്റെ ഇരകളാക്കി മാറ്റുന്നതായുള്ള വാര്‍ത്തകള്‍ ഇക്കാലത്ത് പുറത്തുവരുന്നുണ്ട്. ഈ സംഭവങ്ങള്‍ ഏകപക്ഷീയങ്ങളല്ല. ഇരുപക്ഷത്തു നിന്നും സംഭവങ്ങള്‍ ഉണ്ടാകുന്നതായും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയര്‍ത്തുന്നതായും വാര്‍ത്തകളുണ്ട്. ചില സംഭവങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതായും മറ്റു ചിലത് വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുന്നതായുമുള്ള വിവരവും വെളിച്ചത്തുവന്നിട്ടുണ്ട്. എങ്കിലും ഇത്തരത്തിലുള്ള സംഘര്‍ഷപ്രവണതകള്‍ എങ്ങനെയൊക്കെയോ നിയമവ്യവസ്ഥയുടെ അതിരുകള്‍ ലംഘിക്കുകയും സമൂഹത്തിലെ പരസ്പരബന്ധങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതായിത്തീര്‍ന്നിട്ടുണ്ട്. ഈ പ്രവണത നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമല്ലെന്നു മാത്രമല്ല ഭരണഘടനയുടെ അന്തസ്സത്തയ്ക്കു നിരക്കുന്നതുമല്ല.

Google NewsAdd Kesari Weekly as a preferred source on Google

അഭിപ്രായവ്യത്യാസം എത്രവലുതാണെങ്കിലും പ്രകോപനപരമായ കൃത്യങ്ങള്‍ എത്ര തീവ്രമാണെങ്കിലും ഭരണഘടനയുടെ പരിധിയില്‍ ഒതുങ്ങി നിന്നുകൊണ്ട് അവ പോലീസിനു കൈമാറുകയും രാജ്യത്തെ നീത്യന്യായവ്യവസ്ഥയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയും വേണം. ഒരു സ്വതന്ത്രരാജ്യത്തിലെ പൗരന്മാരുടെ കടമയാണിത്. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നവരെ സംഘം ഒരിക്കലും പിന്തുണച്ചിട്ടില്ല; ഇത്തരം ഓരോ സംഭവത്തിനും എതിരാണ് സംഘത്തിന്റെ നിലപാട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുകയാണ് സ്വയംസേവകര്‍ ചെയ്യുന്നത്. ഇത്തരം സംഭവങ്ങളെ ‘ആള്‍ക്കൂട്ടക്കൊല’ എന്നു പേരിട്ട് ഭാരതത്തിന് അന്യമായതും, മറ്റെവിടെയോ നടക്കുന്നതുമായ പാരമ്പര്യത്തിന്റെ പേരില്‍ നമ്മുടെ രാജ്യത്തെയും മുഴുവന്‍ ഹിന്ദുസമൂഹത്തെയും അപമാനിക്കാനും ന്യൂനപക്ഷസമുദായങ്ങള്‍ എന്നു വിളിക്കപ്പെടുന്നവരുടെ ഇടയില്‍ ഭയം ജനിപ്പിക്കാനുമുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നു. ഇത്തരമൊരു ഗൂഢാലോചനയും നടക്കുന്നതായി നാം മനസ്സിലാക്കണം. പ്രകോപനപരമായ ഭാഷ സംസാരിക്കുന്നതില്‍ നിന്നും അത്തരം പ്രവൃത്തികള്‍ ചെയ്യുന്നതില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണം. നേതാക്കളെന്നു വിളിക്കപ്പെടുന്ന ചിലര്‍ ഒരു പ്രത്യേക സമുദായത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ ഇരുസമുദായങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് അതില്‍ നിന്ന് വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ നിയമങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ട്. അവ സത്യസന്ധതയോടെ കര്‍ശനമായി നടപ്പിലാക്കണം.

സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ അവര്‍ക്കിടയില്‍ സൗമനസ്യവും സംഭാഷണങ്ങളും സഹകരണവും ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതാണ്. ഇന്നത്തെ സാഹചര്യത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമിടയില്‍ നന്മയും സഹിഷ്ണുതയും സഹകരണവും ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതും സ്വന്തം ആശയങ്ങള്‍ പ്രകടിപ്പിക്കുകയോ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ സ്വയം ഭരണഘടനയ്ക്ക് വിധേയരായി അച്ചടക്കം പാലിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിലുള്ള സംഭാഷണങ്ങളും സഹകരണങ്ങളും വര്‍ദ്ധിപ്പിക്കാനാവശ്യമായ പരിശ്രമങ്ങളാണ് സംഘസ്വയംസേവകര്‍ നടത്തിവരുന്നത്. എന്നിരുന്നാലും ചില കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതികളാണ്. തീരുമാനം എന്തായാലും പരസ്പരമുള്ള സൗമനസ്യത്തെ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ നോവിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ചുമതലാബോധമുള്ള പൗരന്മാരുടെ കടമയാണ്.

ADVERTISEMENT

ആഗോള സമ്പദ് വ്യവസ്ഥയിലെ തിരിച്ചടി എല്ലായിടത്തും സ്വാധീനം ചെലുത്തുന്നുണ്ട്. അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയില്‍ നടക്കുന്ന ആഗോള വ്യാപാരയുദ്ധത്തിന്റെ ഫലം ഭാരതം ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ സാഹചര്യത്തെ മറികടക്കുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊള്ളുകയുണ്ടായി. ജനങ്ങളുടെ താല്പര്യത്തോടുള്ള സര്‍ക്കാരിന്റെ സംവേദനത്വത്തിന്റെയും സത്വരവും ഉചിതവുമായ സമീപനത്തിന്റെയും കൃത്യമായ സൂചന ഇത് നല്‍കുന്നുണ്ട്. തിരിച്ചടിയുടെ ഈ ചക്രത്തില്‍ നിന്ന് നാം പുറത്തു കടക്കുമെന്ന കാര്യം ഉറപ്പാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ നയിക്കുന്ന വ്യക്തികള്‍ക്ക് അതിനുള്ള സാമര്‍ത്ഥ്യമുണ്ട്.

സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുന്നതിന് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുക, വ്യവസായങ്ങളുടെ ഓഹരി വിറ്റഴിക്കുക എന്നിവ പോലുള്ള നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതരാണ്. എങ്കിലും നിരവധി പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും താഴെ തലത്തില്‍ നടപ്പാക്കുമ്പോള്‍ കൂടുതല്‍ കാര്യക്ഷമതയും ഊര്‍ജ്ജസ്വലതയും കൈക്കൊള്ളുന്നതും അനാവശ്യമായ കെട്ടുപാടുകള്‍ ഒഴിവാക്കുന്നതും കാര്യങ്ങള്‍ സാധാരണനില കൈവരിക്കാന്‍ സഹായിക്കും.

സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തിനുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ സ്വദേശി ബോധത്തെ മറക്കുന്നത് നഷ്ടത്തിലേക്കു നയിക്കും. ദൈനംദിന ജീവിതത്തിലെ ദേശസ്‌നേഹത്തിന്റെ പ്രകടനമായിട്ടാണ് ദത്തോപാന്ത് ഠേംഗ്ഡിജി ‘സ്വദേശി’യെ കണക്കാക്കിയിരുന്നത്. ആചാര്യ വിനോബാ ഭാവെജി ഇതിനെ സ്വാവലംബനമായും അഹിംസയായും കണ്ടു. ഏത് അളവുകോല്‍ ഉപയോഗിച്ചാലും സ്വയം പര്യാപ്തയ്ക്കും രാജ്യത്തെ മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിവുമുള്ള രാജ്യത്തിന് സ്വയം സുരക്ഷിതമായി നിന്നുകൊണ്ട് അന്താരാഷ്ട്ര വ്യാപാരബന്ധങ്ങളെ വളര്‍ത്താനും മുഴുവന്‍ മാനവ സമൂഹത്തിനും സുരക്ഷിതവും ആരോഗ്യപരവുമായ ഭാവി വാഗ്ദാനം ചെയ്യാനും കഴിയും. നമ്മുടെ സാമ്പത്തിക സ്ഥിതിപരിഗണിച്ച് എന്തെങ്കിലും എളുപ്പവഴി സ്വീകരിച്ചാല്‍ തന്നെ സ്വന്തം ശക്തിയുടെ അടിസ്ഥാനത്തിലുള്ള ലക്ഷ്യവും ദിശയും സ്വീകരിച്ചുകൊണ്ട് സമ്മര്‍ദ്ദങ്ങളെ എന്നന്നേക്കുമായി അതിജീവിക്കാന്‍ നമുക്ക് കഴിയും.

 

ആചാര്യ വിനോബാ ഭാവെജി
ദത്തോപാന്ത് ഠേംഗ്ഡിജി

എങ്കിലും ആസന്നമായ മറ്റു പ്രശ്‌നങ്ങളും ലോക സമ്പദ്‌വ്യവസ്ഥയിലെ ഉയര്‍ച്ചതാഴ്ചകളും നമ്മുടെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന സ്വാധീനം ലഘൂകരിക്കുന്നതിന് നമുക്ക് അടിസ്ഥാന കാര്യങ്ങളിലേക്ക് പോകുകയും അവയെ കുറിച്ച് ചിന്തിക്കുകയും ചെയ്യേണ്ടിവരും. നമ്മുടെ ആവശ്യങ്ങള്‍ ജനങ്ങളുടെ അവസ്ഥ, വിഭവങ്ങള്‍, ദേശീയ താല്പര്യങ്ങളെ സാക്ഷാത്കരിക്കാനുള്ള കഴിവ് എന്നിവ പരിഗണിച്ചുകൊണ്ട് നമ്മുടേതായ സാമ്പത്തിക കാഴ്ചപ്പാട് രൂപീകരിക്കേണ്ടതുണ്ട്. നിലവിലുള്ള ആഗോള സാമ്പത്തിക ചിന്ത പല പ്രശ്‌നങ്ങള്‍ക്കും മറുപടി പറയാന്‍ കഴിയുന്നതല്ല. പല കാര്യങ്ങളിലും അതിന്റെ നിലവാരങ്ങള്‍ അപൂര്‍ണ്ണമാണെന്ന വസ്തുതയും ലോകത്തിലെ നിരവധി സാമ്പത്തിക ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരിസ്ഥിതിയ്ക്ക് അനുകൂലമായ വിധത്തില്‍ ഊര്‍ജ്ജോപയോഗം കുറച്ചുകൊണ്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, എല്ലാ തരത്തിലും നമ്മെ സ്വയം പര്യാപ്തമാക്കാനും ലോകവുമായുള്ള വ്യാപാരം നമ്മുടെ ശക്തിയുടെയും വ്യവസ്ഥയുടെയും അടിസ്ഥാനത്തില്‍ വികസിപ്പിക്കാനുമുള്ള കഴിവ് നമ്മില്‍ വളര്‍ത്തുന്ന തരത്തില്‍ നമ്മുടേതായ സാമ്പത്തിക ദര്‍ശനവും നയവും പദ്ധതിയും രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

സ്വാതന്ത്ര്യം നേടി ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഈ ‘സ്വ’ എന്നതിനെക്കുറിച്ച് ചിന്തിക്കുന്ന കാര്യത്തില്‍ നാം ഇപ്പോഴും വളരെ പിന്നിലാണ്. ഇതിന്റെ പ്രധാന കാരണം വിദ്യാഭ്യാസപദ്ധതിയാണ്. അടിമത്ത കാലഘട്ടത്തില്‍ നമ്മെ അടിമകളാക്കാന്‍ വേണ്ടി രൂപീകരിച്ച ഈ പദ്ധതി സ്വാതന്ത്ര്യം നേടിയശേഷവും തുടരുകയാണ്. അതുകൊണ്ട് ഭാരതീയ കാഴ്ചപ്പാടിനനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ പദ്ധതിക്കും നാം രൂപംനല്‍കേണ്ടതുണ്ട്. വിദ്യാഭ്യാസത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളെ കുറിച്ചു നാം പഠിക്കുകയാണെങ്കില്‍ അവരുടെ അക്കാദമിക മികവിനു കാരണം ‘സ്വ’ കേന്ദ്രീകൃതമായ വിദ്യാഭ്യാസത്തിന് അവര്‍ നല്‍കുന്ന ശ്രദ്ധയാണെന്നു കാണാന്‍ കഴിയും. മുഴുവന്‍ പ്രപഞ്ചത്തോടും സ്‌നേഹം വളര്‍ത്തുന്ന, എല്ലാ ജീവജാലങ്ങളേയും ദയയോടെ വീക്ഷിക്കുന്ന പ്രസക്തവും യുക്തിഭദ്രവും സത്യസന്ധവും കടമ നിര്‍വ്വഹിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരു പദ്ധതിയാണ് നമുക്കാവശ്യം. ഇത്തരമൊരു പദ്ധതി നമ്മുടെ ഭാഷയിലും (സ്വഭാഷ), വേഷത്തിലും (സ്വഭൂഷ), സംസ്‌കാരത്തിലും (സ്വ സംസ്‌കൃതി) സമഗ്രമായ അറിവും അഭിമാനവും വളര്‍ത്തുന്നതായിരിക്കും. പാഠ്യപദ്ധതി മുതല്‍ അധ്യാപക പരിശീലനം വരെ എല്ലാറ്റിലും അടിസ്ഥാനപരമായ ഒരു മാറ്റത്തിന്റെ ആവശ്യകത നമുക്ക് അനുഭവപ്പെടുന്നുണ്ട്.

വിദ്യാഭ്യാസത്തിലെ ഈ ഘടകങ്ങളുടെ അഭാവം കൂടാതെ സംസ്‌കാരത്തിന്റെ നിലവാരത്തകര്‍ച്ചയും സദാചാരവിരുദ്ധമായ പെരുമാറ്റവും സാമൂഹ്യജീവിതത്തിലെ രണ്ടു പ്രധാന പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ട്. സ്ത്രീകളെ അമ്മമാരായി ആദരിക്കുന്ന, സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാന്‍ വലിയ യുദ്ധങ്ങള്‍ നടന്ന ഈ വിഷയത്തിന്റെ അടിസ്ഥാനത്തില്‍ രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങള്‍ ഉണ്ടായ രാജ്യത്ത്, പാതിവ്രത്യം സംരക്ഷിക്കാന്‍ ധീരവനിതകള്‍ തീയില്‍ ചാടി ജൗഹര്‍ അനുഷ്ഠിച്ച രാജ്യത്ത് നടക്കുന്ന ചില സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് അമ്മമാരും സഹോദരിമാരും കുടുംബത്തിലും സമൂഹത്തിലും സുരക്ഷിതരല്ലെന്നാണ്. നമുക്കേവര്‍ക്കും ലജ്ജ തോന്നേണ്ട ഒരു കാര്യമാണിത്. നമുക്ക് നമ്മുടെ അമ്മമാരെ പ്രബുദ്ധരും സ്വയംപര്യാപ്തിയുള്ളവരും സ്വയംരക്ഷണത്തിന് കഴിവുള്ളവരും ആക്കേണ്ടതുണ്ട്. സ്ത്രീകളോടുള്ള പുരുഷന്മാരുടെ സമീപനത്തില്‍ നമ്മുടെ സംസ്‌കാരത്തിന്റെ ശുദ്ധിയും അന്തസ്സും ഉള്‍പ്പെടുത്തേണ്ടതുണ്ട്.
(തുടരും)

Tags: ആര്‍.എസ്.എസ്. സര്‍സംഘചാലകന്റെ വിജയദശമി പ്രഭാഷണം
Share13TweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies