കൊച്ചി: ആർഎസ്‌എസ് ശതാബ്ദിയെത്തുന്ന 2025 ആവുമ്പോഴേക്കും സംഘപ്രവർത്തനം സർവ്വതലസ്പർശിയാക്കി മാറ്റാനുള്ള പ്രവർത്തനമാണ് നടത്തുന്നതെന്ന് ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ. ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയുടെ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിമയിലൂന്നിയ രാഷ്ട്ര പുനരുദ്ധാരണത്തിന് തയ്യാറെടുക്കണമെന്ന സന്ദേശമാണ് ഹരിയാനയില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ നല്‍കിയത്. സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും ശാഖയിലും ആഴ്ചയിലുള്ള മിലനും ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ 5359 സ്ഥലങ്ങളില്‍ ശാഖകളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എണ്ണായിരം സ്ഥലങ്ങളില്‍ പ്രവര്‍ത്തനം എത്തിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. നൂറില്‍ കൂടുതല്‍ സ്വയംസേവകരുള്ള പ്രദേശങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ഗ്രാമവികസനത്തിന് പ്രാധാന്യം നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
പരിസ്ഥിതി സംരക്ഷണം, ഗ്രാമവികാസം, കുടുംബ പ്രബോധനം തുടങ്ങിയ വ്യത്യസ്തമായ മേഖകളില്‍ അനുഭവസമ്പന്നരായ പ്രവര്‍ത്തകരെ നിയോഗിച്ച് പ്രവര്‍ത്തനം ശക്തമാക്കും. ഇതോടൊപ്പം ലഹരിമരുന്ന് ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണപരിപാടികള്‍ കാര്യക്ഷമമാക്കാനും ശ്രദ്ധ നല്‍കും.
ഭാരതം ഹിന്ദു രാഷ്ട്രമാണ്. അങ്ങനെതന്നെ അതിനെ നിലനിര്‍ത്താനാണ് സംഘം ശ്രമിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആര്‍എസ്എസ് വിരുദ്ധ പ്രസംഗം ഭയം മൂലമാണ്.
കേരളത്തിലെ ക്രിസ്ത്യന്‍സഭാനേതൃത്വവുമായി നിലവിലെ ആശയവിനിമയം ഇനിയും തുടരും. സഭകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം ചര്‍ച്ചയ്ക്ക് മുന്നോട്ട് വന്നിട്ടില്ല. ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ വിഷയം അപ്പോള്‍ പരിഗണിക്കും.
ജമാ അത്തെ ഇസ്ലാമിയുമായി സംഘടനാപരമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇങ്ങോട്ട് ആവശ്യപ്പെട്ട പ്രകാരം ബൗദ്ധിക തലത്തിലുള്ള സംവാദമാണ് നടന്നത്. ലീഗിന് വര്‍ഗീയ താത്പര്യമാണുള്ളതെന്നും ദേശവിരുദ്ധ നിലപാടുള്ളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, പ്രാന്ത കാര്യവാഹ്, പ്രാന്ത സഹപ്രചാര്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍, എറണാകുളം വിഭാഗ് പ്രചാര്‍ പ്രമുഖ് പി.ജി. സജീവ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.