പത്തൊമ്പതാം വയസ്സില്‍ ക്ലാര്‍ക്കായി വന്ന് അറുപതാം വയസ്സില്‍ അസി: മാനേജരായി കേസരിയില്‍ നിന്ന് വിരമിച്ച കെ.ടി. കേശവന്‍ കേസരിയുടെ വളര്‍ച്ചയുടെ പടവുകളില്‍ നിശബ്ദ സേവകനായിരുന്നു. 1963-ല്‍ കേസരി ബാലാരിഷ്ടതകള്‍ കടന്നു പോകാന്‍ പാടുപെടുന്ന വേളയിലാണ് മാനേജര്‍ എം.രാഘവന് സഹായിയായി കേശവന്‍ എത്തുന്നത്. എസ്. എസ്. എല്‍സി. പഠനം കഴിഞ്ഞിരിക്കുമ്പോഴാണ് സംഘ പ്രചാരകനായ മാധവ്ജിയുടെ നിര്‍ദ്ദേശപ്രകാരം സ്വന്തം നാടായ ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട്ടെത്തുന്നത്. ശമ്പളം നല്‍കാന്‍ കേസരിയില്‍ വകയില്ലാത്ത കാലം. ഉച്ചയൂണിനുള്ള ചെലവിലേക്ക് പത്തുരൂപ രാഘവേട്ടന്‍ സംഘടിപ്പിച്ചു നല്‍കും. അതു തീര്‍ന്നാല്‍ വീണ്ടും പത്തുരൂപ കൊടുക്കും. ഇതുപോലെ തന്നെയായിരുന്നു അന്ന് കേസരിയില്‍ ഉണ്ടായിരുന്ന മാധവ മേനോന്‍, നടരാജന്‍, രത്‌നഗിരി എന്നിവരുടെയും അവസ്ഥ. കേസരിയിലെ ജോലി സംഘടനാ ദൗത്യമായി, ജീവിതവ്രതമായി അവര്‍ അനുഷ്ഠിച്ചു പോന്നു.

കേസരിയുടെ വളര്‍ച്ചയ്‌ക്കൊപ്പം അവിടുത്തെ ജീവനക്കാര്‍ക്കും പിടിച്ചു നില്ക്കാനുള്ള ശമ്പളം കിട്ടിത്തുടങ്ങി. രാഘവേട്ടന്‍ യാത്ര ചെയ്യുന്ന വേളയില്‍ കേസരിയിലെ മാനേജ്‌മെന്റ് വിഭാഗത്തിന്റെ കാര്യങ്ങള്‍ കേശവന്റെ ചുമതലയിലായി. 1975 കേസരിയുടെ ചരിത്രത്തിലെ നിര്‍ണ്ണായക ഘട്ടമായിരുന്നു; ഒപ്പം പരീക്ഷണ കാലവും. കേസരിയുടെ രജതോത്സവം ആ വര്‍ഷം വിപുലമായിനടത്താന്‍ തീരുമാനമെടുത്ത് അധികം കഴിയും മുമ്പാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ജൂലായ് 4 ന് ആര്‍.എസ്.എസ്. നിരോധിക്കപ്പെട്ട രാത്രിയില്‍ കേസരിയില്‍ പൂട്ടുപൊളിച്ച് പോലീസ് റെയ്ഡ് നടത്തി. ഇതൊന്നുമറിയാതെ പിറ്റേന്ന് കേസരി തുറക്കാനെത്തിയ കേശവന്‍ കണ്ടത് പോലീസ് കാവല്‍ നില്‍ക്കുന്നതാണ്. അന്തരീക്ഷം പന്തിയല്ലെന്നു കണ്ട് പിന്‍വാങ്ങി. ഭാഗ്യത്തിന് തലേന്ന് പോകുമ്പോള്‍ ഓഫീസിലെ പണവും പിറ്റേന്ന് രാഘവേട്ടന് മദ്രാസിലേക്കുള്ള തീവണ്ടി ടിക്കറ്റും കേശവന്‍ കയ്യില്‍ വെച്ചിരുന്നു. വാര്‍ഷികപ്പതിപ്പിന് പരസ്യം ശേഖരിക്കാനാണ് രാഘവേട്ടന്റെ യാത്ര. സംഘനിര്‍ദ്ദേശമനുസരിച്ച് കേശവന്‍ പ്രവര്‍ത്തിച്ചു. ഏല്പിച്ച ചുമതലകള്‍ വഹിച്ചു. മുഖ്യ പത്രാധിപര്‍ എം.എ. കൃഷ്ണന്‍ വി.എം.കൊറാത്ത് വഴി കെ.പി.കേശവമേനോനെ ബന്ധപ്പെടുകയും അദ്ദേഹം ഇടപെട്ട് കേസരിയ്ക്കു മേലുള്ള നിരോധനം നീക്കിക്കിട്ടുകയും ചെയ്തു. കേശവ മേനോന്‍ നേതൃത്വം നല്‍കിക്കൊണ്ട് രജത ജൂബിലി ആഘോഷപൂര്‍വ്വം കൊണ്ടാടി. കേസരിയുടെ അക്കൗണ്ട്, തുടങ്ങിയ സാമ്പത്തിക കാര്യങ്ങളെല്ലാം നിഷ്ഠയോടെ കേശവന്‍ നിര്‍വഹിച്ചു. എം.എ.സാര്‍ ചുമതലപ്പെടുത്തിയതനുസരിച്ച് തപസ്യ സംസ്ഥാന കാര്യാലയ ചുമതലയും വഹിച്ചു.
ആത്മീയ കാര്യങ്ങളില്‍ കേശവന്‍ സജീവമായിരുന്നു. ആദ്ധ്യാത്മിക പ്രഭാഷകനാണ് അദ്ദേഹം. മധുരമായി രാമായണ പാരായണം ചെയ്യുമായിരുന്നു. തീര്‍ത്ഥാടനം അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിച്ചിട്ടുണ്ട്. ആഴ്ചവട്ടത്തെ ഹിന്ദു സേവാസമിതിയുടെ ഭാരവാഹിയായിരുന്നു. ഭാര്യ പത്മിനി ടീച്ചര്‍ സാമൂതിരി ഹൈസ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. മക്കള്‍ ജീജ നിഷിത്ത് (കശ്യപ വേദ റിസര്‍ച്ച് സെന്റര്‍), ജിതേഷ് കേശവ ്(കാമിലി ഡയമണ്ട്‌സ്, കോഴിക്കോട്), മരുമക്കള്‍ നിഷിത്ത് രാജ്, സൗമ്യ ജിതേഷ്.