Wednesday, March 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

മതം വിളമ്പി ജാതി കൂട്ടിക്കുഴച്ചുണ്ണുന്നവര്‍

ഡോ.മധു മീനച്ചില്‍

Print Edition: 24 February 2023

കൊളോണിയല്‍ അധിനിവേശത്തിന്റെ അവസാന അവശിഷ്ടങ്ങളെവരെ രാജ്യം തുടച്ചു മാറ്റാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു തരത്തിലുള്ള വൈദേശിക അധിനിവേശം കേരളത്തില്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. അത് അറേബ്യന്‍ മരുഭൂമി സംസ്‌ക്കാരത്തിന്റെ അധിനിവേശമാണ്. കേരളത്തിന്റെ തുറമുഖങ്ങളിലൂടെയായിരുന്നു യൂറോപ്യന്‍ അധിനിവേശം ഭാരതത്തില്‍ ആദ്യം സംഭവിച്ചത്. 1498 ല്‍ കോഴിക്കോട് കാപ്പാട് തുറമുഖത്ത് കപ്പലിറങ്ങിയ പറങ്കികളിലൂടെ ഭാരതത്തിലേക്ക് കടന്നുവന്ന കൊളോണിയല്‍ ശക്തികള്‍ ഈ രാജ്യത്തിന്റെ രാഷ്ട്രീയപരമാധികാരം വരെ കവര്‍ന്നെടുക്കുന്ന അവസ്ഥയുണ്ടാക്കി. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ക്കൊടുവിലാണ് രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചത്. കൊളോണിയല്‍ ശക്തികള്‍ അടിച്ചേല്‍പ്പിച്ച ബൗദ്ധിക അടിമത്തം ഇനിയും പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ല. ഇത്തരം കൊളോണിയല്‍ ബുദ്ധികള്‍ക്ക് എന്നും ചുവപ്പ് പരവതാനി വിരിച്ചിരുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ എല്ലാക്കാലത്തും ഭാരതവിരുദ്ധമായ നിലപാടുകളാണ് പിന്‍തുടര്‍ന്നു പോരുന്നത്. ഇത്തരം നിലപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ അവരുടെ വിദേശ യജമാന്മാരില്‍ നിന്നും പ്രതിഫലം പറ്റിപ്പോന്നിരുന്നു. ഇപ്പോള്‍ ആഗോള മുസ്ലീം മതമൗലികവാദികളില്‍ നിന്നും പ്രതിഫലം പറ്റിക്കൊണ്ട് ഭാരതത്തെ ആഭ്യന്തരമായി ശിഥിലമാക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഭാരതീയ സാംസ്‌ക്കാരിക പാരമ്പര്യങ്ങളെ ഇകഴ്ത്തിക്കാട്ടുന്ന ആഖ്യാനങ്ങള്‍ ((Narratives)) പടച്ചുവിട്ടു കൊണ്ട് തദ്ദേശീയ ജനതയുടെ സ്വാഭിമാനവും ആത്മവിശ്വാസവും തകര്‍ക്കുക എന്ന തന്ത്രമാണ് ഇസ്ലാമികമത സാമ്രാജ്യത്വ വാദികളോട് ചേര്‍ന്നുനിന്നു കൊണ്ട് ഇന്ത്യന്‍ ഇടതുപക്ഷം ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം നീക്കങ്ങളുടെ പരീക്ഷണശാലയായി കേരളം മാറിയിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം.

ഇസ്ലാമിക സാമ്രാജ്യത്വ വാദികള്‍ക്ക് കളമൊരുക്കാന്‍ വേണ്ടി ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ നടത്തുന്ന പ്രചാരവേലകളുടെ പരീക്ഷണശാലയായി കേരളം മാറിയിട്ട് കാലങ്ങളായി. ഹൈന്ദവമായ എന്തിനേയും സവര്‍ണ്ണ ബ്രാഹ്‌മണമേധാവിത്വത്തിന്റെ പ്രതീകങ്ങളായി ചിത്രീകരിക്കുക എന്നത് ഒരു ശൈലിയായി മാറിയിട്ടുണ്ട്. മലയാള സിനിമയില്‍ കിണ്ടിയും വിളക്കും ഏലസും കൈയിലെ ചരടുമൊക്കെ ജാതിവര്‍ഗ്ഗീയതകളുടെ പ്രതീകമെന്ന നിലയില്‍ ചിത്രീകരിച്ചത് ഇടത് ഇസ്ലാമിക ആഖ്യാനകാരന്മാര്‍ ഒരുമിച്ചായിരുന്നു. അതേസമയം വില്ലന്മാരായ കഥാപാത്രങ്ങള്‍ക്ക് മുസ്ലീം പേരുകള്‍ ഇടാന്‍ പാടില്ലെന്ന തിട്ടൂരവും നിലവില്‍ വന്നു. കഴിഞ്ഞ സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനം ചിത്രീകരിക്കുമ്പോള്‍ മുംബൈ ഭീകരാക്രമണത്തിന്റെ പ്രതീകമായി കാട്ടിയ മുഖം മൂടിധാരിക്ക് വേഷവിധാനത്തില്‍ മുസ്ലീം ഛായ ഉണ്ടായിപ്പോയി എന്ന പേരില്‍ പ്രശ്‌നമുണ്ടാക്കിയത് ഇസ്ലാമിക മൗലികവാദികളും മാര്‍ക്‌സിസ്റ്റുകളും ഒരുമിച്ചായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഭീകരപ്രവര്‍ത്തകന്‍ മുസ്ലീം ആണെങ്കിലും അത് പറയാന്‍ പാടില്ലെന്ന ഫത്വ കേരളത്തില്‍ നിലവില്‍ വന്നു കഴിഞ്ഞു. പരമ്പരാഗതമായ ഹൈന്ദവ വേഷങ്ങളായ സെറ്റ് സാരിയും പട്ടു പാവാടയും മറ്റും ധരിക്കുന്ന ഹിന്ദു സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി കുല സ്ത്രീകള്‍ എന്ന് പരിഹസിച്ചെഴുതിയവരും കമ്യൂണിസ്റ്റ് ഇസ്ലാമിക ആഖ്യാനകാരന്മാരായിരുന്നു. ശബരിമല പ്രക്ഷോഭ സമയത്ത് പതിനായിരക്കണക്കിന് ഹിന്ദു സ്ത്രീകള്‍ നാമജപവുമായി തെരുവിലിറങ്ങിയപ്പോഴായിരുന്നു ഈ കുലസ്ത്രീ വിളികള്‍ ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. മുസ്ലീം സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിനു മേല്‍വീണ കറുപ്പ് കച്ചയായ പര്‍ദ്ദക്കെതിരെ ഇന്നുവരെ ഒരു ഇടത് ചിന്തകനും ഉറച്ച ശബ്ദത്തില്‍ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആഹാര സ്വാതന്ത്ര്യം എന്ന പേരില്‍ കേരളം മുഴുവന്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതും ഇടത് ഇസ്ലാമിക ശക്തികള്‍ ഒരുമിച്ചായിരുന്നു. അതേ ശക്തികള്‍ തന്നെയാണ് ഹലാല്‍ ഭക്ഷണത്തേയും ഹലാല്‍ ഹോട്ടലുകളെയും പ്രോത്സാഹിപ്പിക്കുന്നതും കലോത്സവത്തില്‍ കേരളീയ സദ്യ വിളമ്പാന്‍ പാടില്ലെന്ന് വാദിക്കുന്നതും.

ആഗോള ഗ്രാമത്തിലെ ഭക്ഷണങ്ങള്‍
ഇന്റര്‍നെറ്റിന്റെ വരവോടെ ലോകം ഒരു ഗ്രാമമായി ചുരുങ്ങി എന്ന് നമുക്കറിയാം. ആഹാരം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലെല്ലാം വിഭിന്ന സാംസ്‌ക്കാരിക സമൂഹങ്ങളുടെ സ്വാധീനം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതൊരു വസ്തുതയാണ്. ത്യാജ്യ ഗ്രാഹ്യ വിവേചന ശക്തിയോടെ ഈ സ്വാധീനങ്ങളെ അംഗീകരിക്കുക എന്നതാണ് ഒരു ജനാധിപത്യ സമൂഹം എന്ന നിലയില്‍ നമുക്ക് ചെയ്യാവുന്നത്. എന്നാല്‍ ഇസ്ലാമിക മൗലികവാദം കേരളത്തിന്റെ മണ്ണിലേക്ക് ഒളിച്ച് കടത്താനോ അടിച്ചേല്‍പ്പിക്കാനോ ശ്രമിക്കുന്ന അറബിവല്‍ക്കരണത്തെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. ഈ അറബിവല്‍ക്കരണത്തിന് കളമൊരുക്കുവാന്‍ എത്തുന്ന ട്രോജന്‍ കുതിരകളാണ് കലോത്സവത്തിലെ പഴയിടത്തിന്റെ സദ്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ചാനല്‍ വാര്‍ത്താ അവതാരകനായിരുന്ന അരുണ്‍കുമാറിനെപ്പോലെ ഉള്ളവര്‍. മുസ്ലിം സ്ത്രീകള്‍ കറുത്ത പര്‍ദ്ദയില്‍ പൊതിഞ്ഞും പുരുഷന്മാര്‍ നീണ്ടതാടിയും അറബി കുപ്പായങ്ങളും തലക്കെട്ടും ധരിച്ചും, വീടുകളുടെയും സ്ഥാപനങ്ങളുടെയും മുന്നില്‍ ഈന്തപ്പന വളര്‍ത്തിയുമൊക്കെ അതിവേഗം മുന്നേറുന്ന അറബിവല്‍ക്കരണത്തിന് കളമൊരുക്കുന്നതിന്റെ ഭാഗമായി വേണം അരുണ്‍കുമാറിനെപ്പോലുള്ളവരുടെ ഭക്ഷണവിവാദത്തെ കാണാന്‍. ആഗോള ഇസ്ലാം മതമൗലികവാദികളില്‍ നിന്നും പ്രത്യക്ഷവും പരോക്ഷവുമായ പ്രതിഫലം പറ്റി നാടിനെയും അതിന്റെ പാരമ്പര്യത്തെയും ഒറ്റുകൊടുക്കുന്ന കപട ബുദ്ധിജീവികളുടെ പട്ടികയില്‍ കയറിപ്പറ്റാനുള്ള ശ്രമം നടത്തുന്നവരുടെ ബഹളങ്ങള്‍ മാത്രമാണിതൊക്കെ. സ്വര്‍ണ്ണക്കുരുവുള്ള ഈന്തപ്പഴം തൊട്ട്, വിദേശയാത്രകളും പുരസ്‌ക്കാരങ്ങളും സ്ഥാനമാനങ്ങളും എം. എല്‍.എ സ്ഥാനം വരെയും ഇക്കൂട്ടര്‍ക്ക് പ്രതിഫലമായി കിട്ടുന്ന ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.

കേരളത്തിന്റെ ഭക്ഷണ സംസകാരം
വൈവിദ്ധ്യവും പോഷകസമൃദ്ധവുമായ ഒരാഹാര സംസ്‌ക്കാരമുള്ള പ്രദേശമാണ് കേരളം. ക്ഷേത്രങ്ങളോടനുബന്ധിച്ചുണ്ടായിരുന്ന ഊട്ടുപുരകളില്‍ നിന്നു തുടങ്ങി ആദിവാസി ഗോത്ര സമൂഹങ്ങളുടെ ഊരുകളില്‍ വരെ വ്യാപിച്ചു നിന്നിരുന്ന ഒന്നായിരുന്നു ഈ ഭക്ഷണ സംസ്‌ക്കാരം. ഇത് നാവിന്റെ രുചിയെ മാത്രമല്ല ആരോഗ്യത്തെയും സംരക്ഷിച്ച് പോന്നിരുന്നു. തൂശനിലയിട്ട് ഉണ്ണുന്ന കേരളത്തിന്റെ പാരമ്പര്യ സദ്യ വിനോദസഞ്ചാരികളായി ഇവിടെ എത്തുന്ന വിദേശികളെപ്പോലും ആകര്‍ഷിച്ചിരുന്നു. ആ സദ്യ കഴിക്കുന്നതിനു പോലും ശാസ്ത്രീയ ചിട്ടവട്ടങ്ങള്‍ ഉണ്ടായിരുന്നു. തൂശനിലയില്‍ വിഭവങ്ങള്‍ വിളമ്പുന്നതിനും കഴിക്കുന്നതിനും വരെ ആരോഗ്യകരമായ വിധി വിധാനങ്ങള്‍ ഉണ്ടായിരുന്നു. അധിനിവേശ ശക്തികളുടെ സ്വാധീനം കൊണ്ട് ഈ പരമ്പരാഗത ഭക്ഷണ സംസ്‌ക്കാരം ആദ്യം തകര്‍ന്നത് മലബാര്‍ മേഖലയിലായിരുന്നു. കുഞ്ഞുങ്ങളുടെ ചോറൂണ്, കല്യാണം, വാസ്തുബലി, പിറന്നാള്‍, ശ്രാദ്ധം, ഓണം, വിഷു, ദീപാവലി എന്നിവയ്‌ക്കൊക്കെ നടത്തിയിരുന്ന സദ്യകള്‍ക്ക് തനതായ ശൈലിയും വിഭവങ്ങളും ഉണ്ടായിരുന്നു. ഇത്തരം വിശേഷ ദിവസങ്ങളില്‍ ഒന്നിലും മത്സ്യ മാംസാദികളോ, മദ്യമോ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് മത്സ്യ മാംസാദികളും മദ്യവും വിശേഷ ദിവസങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു.

കേരളത്തിന്റെ കാലാവസ്ഥയ്ക്കു പോലും ഇണങ്ങുന്ന ഭക്ഷണവിഭവങ്ങള്‍ ചിട്ടപ്പെടുത്തിയവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍. കര്‍ക്കിടക കഞ്ഞിയും മറ്റും ഇതിന് ഉദാഹരണമാണ്. മതവും ആത്മീയതയും അനുഷ്ഠാനവുമായി ബന്ധമുള്ള നിരവധി ഭക്ഷണവിഭവങ്ങള്‍ നമുക്കുണ്ടായിരുന്നു. തിരുവാതിരപ്പുഴുക്ക്, എട്ടങ്ങാടി, അസ്ത്രം തുടങ്ങിയ പേരിലൊക്കെ അറിയപ്പെട്ട ചില വിഭവങ്ങള്‍ നമ്മുടെ കാര്‍ഷിക സംസ്‌ക്കാരവുമായും കൂടി ബന്ധപ്പെട്ടു നില്‍ക്കുന്ന ആഹാരരീതികളെ സൂചിപ്പിക്കുന്നു. ആറന്മുള വള്ളസദ്യ, വൈക്കത്തപ്പന്റെ പ്രാതല്‍, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മേനിപ്പായസം, അമ്പലപ്പുഴ പാല്‍പ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം തുടങ്ങി ലോക പ്രസിദ്ധ വിഭവങ്ങള്‍ക്ക് പലതിനും ആത്മീയമായ പരിവേഷം കൂടി ഉണ്ടായിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കഥകളിലും, പാഠകങ്ങളിലുമൊക്കെ കേരളത്തിന്റെ വൈവിദ്ധ്യ സമ്പൂര്‍ണ്ണമായ ഭക്ഷണ സംസ്‌കാരം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

ഭാരതീയര്‍ ഭക്ഷണ നിര്‍മ്മാണശാസ്ത്രത്തെ സുപ ശാസ്ത്രം എന്നാണ് വിളിച്ചിരുന്നത്. സുകേശ മുനിയായിരുന്നു ഇതിന്റെ ആചാര്യന്‍. സുപ ശാസ്ത്രത്തില്‍ 108 തരം പാചക വിധികളെ പ്രതിപാദിക്കുന്നതായി പറയപ്പെടുന്നു. 3032 തരം വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചും സുപ ശാസ്ത്രം പ്രതിപാദിക്കുന്നുണ്ട്. ഇങ്ങനെ ഭക്ഷണ നിര്‍മ്മാണത്തെ ശാസ്ത്രമായും കലയായും കണ്ട നാട്ടിലാണ് ഇന്ന് ജനങ്ങള്‍ ഭക്ഷ്യവിഷബാധ കൊണ്ട് തുടരെ മരിക്കുന്നത്. ഇതിന്റെ പിന്നില്‍ കൃത്യമായ ഗൂഢാലോചന ഉണ്ടെന്ന് പറയാതെ വയ്യ. മലയാളിയെ അന്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന അറബി ഭക്ഷണം ഇന്ന് ഭക്ഷ്യ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണത്തെ മരുന്നായി കണ്ട നമ്മുടെ പാരമ്പര്യത്തില്‍ നിന്ന് ആഹാരം കഴിച്ച് മരിക്കുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നു. ഫാസ്റ്റ്ഫുഡും അറബി ഭക്ഷണവും എല്ലാം കഴിച്ച് മലയാളിയുടെ ഏതാണ്ട് എല്ലാ ആന്തരികാവയവങ്ങളും തകരാറിലായിക്കൊണ്ടിരിക്കുകയാണ്. കണ്ണ്, ഹൃദയം, കരള്‍, കിഡ്‌നി, തലച്ചോര്‍ എന്നിവയെ എല്ലാം തകരാറിലാക്കുന്ന നിരവധി രാസവസ്തുക്കള്‍ കലര്‍ന്ന ഭക്ഷണമാണ് ഇന്ന് മലയാളികള്‍ കണക്കില്ലാതെ കഴിച്ചു കൊണ്ടിരിക്കുന്നത്. മത്സ്യ മാംസാദികളുടെ നിയന്ത്രിതമായ ഉപയോഗം ആരോഗ്യദായകമാണെങ്കിലും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് ആസക്തിപൂര്‍ണ്ണമായ അമിത ഉപഭോഗമാണ്. ഹൃദ് രോഗികളുടെയും കരള്‍ രോഗികളുടെയും എണ്ണം ഇവിടെ പ്രതിദിനം വര്‍ദ്ധിച്ചുവരുവാന്‍ കാരണം ഇങ്ങനെ കഴിക്കുന്ന ഭക്ഷണം തന്നെയാണ്. ശുദ്ധമായ മഞ്ഞളും കുരുമുളകും ഇഞ്ചിയും കാന്താരിയും ഒക്കെ ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന തനത് ഭക്ഷണവിഭവങ്ങളെ കൈയൊഴിഞ്ഞ് അതിരൂക്ഷഗന്ധത്തോടെ പാതയോരങ്ങളില്‍ പൊരിച്ചും കരിച്ചും തൂങ്ങുന്ന മാംസ വിഭവങ്ങളുടെ പിന്നാലെ പോകുന്നവരെ കാത്തിരിക്കുന്നത് മാരക രോഗങ്ങളും അകാലമരണവുമാണ്.

ഭക്ഷ്യവിഷബാധയുടെ സ്വന്തം കേരളം
ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതോ, അനാരോഗ്യകരമായ സാഹചര്യത്തില്‍ ഭക്ഷണമുണ്ടാക്കുന്നതോ ലോകത്ത് മിക്ക രാജ്യങ്ങളിലും കൊലക്കുറ്റത്തിന് കേസെടുക്കാന്‍ കഴിയുന്ന കാര്യമാണ്. എന്നാല്‍ കേരളത്തിലെ പാതയോരങ്ങളില്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കൂണുപോലെ മുളച്ചുപൊന്തിയ ഹോട്ടലുകളില്‍ പലതും ഹലാല്‍ ബോര്‍ഡ് വച്ചവയായിരുന്നു. ഭീകര സംഘടനകള്‍ നെറ്റ്‌വര്‍ക്ക് സജീവമാക്കി നിലനിര്‍ത്താന്‍ വേണ്ടി മൂലധനമിറക്കി കൊടുത്ത് ആരംഭിച്ചവയായിരുന്നു മിക്ക ഹോട്ടലുകളും. ഇവയിലൊന്നും കൃത്യമായ പരിശോധനകളോ, ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. അതിനു കാരണം കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മുസ്ലീം മതമൗലികവാദത്തോട് പുലര്‍ത്തിപ്പോരുന്ന മൃദുസമീപനമാണ്. ഹലാല്‍ സംസ്‌ക്കാരം വളര്‍ത്തി ഹോട്ടല്‍ വാണിജ്യ മേഖല മതമൗലികവാദികളുടെ കുത്തകയാക്കുക എന്നതാണ് മറ്റൊരജണ്ട. അടുത്ത കാലത്ത് ഹലാല്‍ വിവാദം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി തന്നെ ഹലാല്‍ ഭക്ഷണമെന്നാല്‍ നല്ല ഭക്ഷണമെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന വ്യാഖ്യാനവുമായി രംഗത്തുവന്നു. എന്നു പറഞ്ഞാല്‍ ഹലാലല്ലാത്ത ഹോട്ടലുകള്‍ വിതരണം ചെയ്യുന്ന ഭക്ഷണം മോശമാണെന്ന് അര്‍ത്ഥം. പോറ്റി ഹോട്ടലും ആര്യഭവനും അനാവശ്യ സ്ഥാപനങ്ങളാണെന്ന് സാരം. അടുത്തിടെ ഭക്ഷ്യദുരന്തവും മരണവും ഉണ്ടാക്കിയ ഹോട്ടലുകള്‍ എല്ലാം തന്നെ മുസ്ലീം നാമധാരികള്‍ നടത്തിയിരുന്ന ഹലാല്‍ ഹോട്ടലുകളായിരുന്നു. ഇവിടെ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റവരിലോ മരിച്ചവരിലോ മുസ്ലീം നാമധാരികള്‍ കാര്യമായി ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഭക്ഷണ ജിഹാദ് എന്നൊരു യുദ്ധതന്ത്രം കൂടി അണിയറയില്‍ തയ്യാറാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ എത്തുന്നവരുടെയും മരിക്കുന്നവരുടെയും കണക്കെടുക്കാനേ ഇന്ന് നമുക്ക് സൗകര്യമുള്ളൂ. ഭക്ഷണ സാധനങ്ങളിലൂടെ ഉള്ളില്‍ ചെല്ലുന്ന വിഷവസ്തുക്കള്‍ ഉണ്ടാക്കുന്ന ‘സ്ലോഡെത്തു’ കളുടെ എണ്ണം ആരും അറിയുന്നില്ല. ഇത്തരം ഭക്ഷണങ്ങള്‍ പലതും നാഡീവ്യൂഹത്തെയും പ്രത്യുത്പാദനശേഷിയേയും വരെ ബാധിക്കുന്നുണ്ട് എന്ന് എത്ര പേര്‍ക്ക് അറിയാം?

പത്തനംതിട്ടയില്‍ സ്‌കൂള്‍ വാര്‍ഷികോത്സവത്തിനു വിളമ്പിയ ചിക്കന്‍ ബിരിയാണി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും എത്തിച്ചത് ആശുപത്രിയിലാണ്. ഇടുക്കിയില്‍ നെടുങ്കണ്ടത്ത് ക്യാമല്‍ റെസ്റ്റോ ഹോട്ടലില്‍ നിന്ന് ഷവര്‍മ്മ കഴിച്ച കുടുംബം ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായപ്പോഴാണ് പ്രസ്തുത ഹോട്ടലിന് ലൈസന്‍സുപോലുമില്ല എന്ന് അധികൃതര്‍ അറിയുന്നത്. ഷവര്‍മ്മ പോലുള്ള മാംസാഹാരം വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാണെങ്കിലും ചില മതവിഭാഗങ്ങള്‍ക്ക് കേരളത്തില്‍ ഇതൊന്നും ബാധകമല്ല. അടുത്തിടെ കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സ് രശ്മി രാജ് മരിച്ചതും അറബി ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റാണ്. പറവൂരില്‍ മജ്‌ലിസ് ഹോട്ടലില്‍ നിന്നും കുഴിമന്തി, അല്‍ഫാം, ഷവായി തുടങ്ങിയ മരുഭൂമി വിഭവങ്ങള്‍ കഴിച്ച 68 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായത്. ഇതിലൊരാള്‍ പിന്നീട് മരിക്കുകയും ഉണ്ടായി. കണ്ണൂരില്‍ മലപ്പട്ടത്ത് വിവാഹ വീട്ടില്‍ വിളമ്പിയ മാംസാഹാരം കഴിച്ച് 25ല്‍ അധികം പേരാണ് അടുത്തിടെ ആശുപത്രിയിലായത്. ഇതൊക്കെ വാര്‍ത്താ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ മാത്രം പുറത്തു വന്ന ഭക്ഷ്യവിഷബാധ വാര്‍ത്തകളാണ്. ഇതിലെത്രയോ ഇരട്ടി സംഭവങ്ങള്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ കേരളത്തില്‍ നിത്യം സംഭവിച്ചുകൊണ്ടിരിക്കുന്നു. ചീഞ്ഞഴുകിയ കോഴിയിറച്ചി മാസങ്ങളോളം ഫ്രീസറില്‍ സൂക്ഷിച്ച് വച്ചിരുന്നത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പിടിക്കപ്പെടുകയുണ്ടായി. ആ ഇറച്ചിയൊക്കെ ബിരിയാണിയായും, കുഴിമന്തിയായും, അല്‍ഫാമായും, ഷവര്‍മ്മയായും പിന്നെ കേട്ടുകേള്‍വിയില്ലാത്ത കാട്ടറബികളുടെ ഏതൊക്കെയോ വിഭവങ്ങളായും മലയാളിയുടെ ആമാശയത്തിലെത്തേണ്ടതായിരുന്നു.

ഭക്ഷണ സംസ്‌കാരത്തെ തകര്‍ക്കുന്നത് സാംസ്‌കാരിക അധിനിവേശത്തിന്റെ ഭാഗം
കേരളത്തില്‍ നിലനില്‍ക്കുന്ന വെജിറ്റേറിയന്‍ ഫണ്ടമെന്റലിസത്തെ തകര്‍ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സ്‌കൂള്‍ കലോത്സവത്തില്‍ മത്സ്യമാംസാദികള്‍ വിളമ്പണമെന്ന ആവശ്യവുമായി കേരളാ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനും 24 ന്യൂസിലെ വാര്‍ത്താ അവതാരകനുമായിരുന്ന അരുണ്‍കുമാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരു വിവാദത്തിന് തിരികൊളുത്തുകയുണ്ടായി. താലിബാന്‍വത്ക്കരിക്കപ്പെട്ട കേരളത്തിന്റെ ഭരണകൂടത്തിലെ വിദ്യാഭ്യാസ മന്ത്രി അടുത്ത കലോത്സവത്തില്‍ മത്സ്യമാംസങ്ങള്‍ വിളമ്പുന്നതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ആസൂത്രിതമായ ഒരു നാടകമായിരുന്നു എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഇത് പ്രസാദമൂട്ടല്ല, കലോത്സവത്തിന്റെ ഭക്ഷണപ്പുരയാണെന്നും അവിടെ ഇറച്ചി വിളമ്പാത്തതു കൊണ്ട് നവോത്ഥാനം തോറ്റുപോയെന്നുമുള്ള അരുണ്‍കുമാറിന്റെ പ്രസ്താവനയില്‍ നിന്നു തന്നെ ഹലാല്‍ ഭക്ഷണമേ മേലില്‍ കലോത്സവത്തില്‍ വിളമ്പാവൂ എന്ന താക്കീതുണ്ട്. കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ നിന്നും മുസ്ലീം മതമൗലികവാദികള്‍ക്ക് ഹറാമായ നിലവിളക്കും ഊട്ടുപുരയിലെ പാലുകാച്ചും ഒക്കെ ഈ വര്‍ഷം തന്ത്രപരമായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. വര്‍ഷങ്ങളായി പഴയിടം മോഹനന്‍ നമ്പൂതിരി നടത്തുന്ന സസ്യാഹാരസദ്യ കലോത്സവത്തിന്റെ ഒരു കൊടി അടയാളമായി തിളങ്ങിയിരുന്നു. ഇത് കേരളത്തിന്റെ പരമ്പരാഗത ആഹാരശൈലിയാണെങ്കിലും അതിനെ നമ്പൂതിരിമാരുടെ വെജിറ്റേറിയന്‍ ഫണ്ടമെന്റലിസമായി ചിത്രീകരിക്കാതെ ആഹാര മേഖലയിലെ അറബിവല്‍ക്കരണം സാധ്യമല്ല. മസാല ദോശയിലും സാമ്പാറിലും വരെ ഹിന്ദുത്വവും ജാതീയതയും കണ്ടെത്തിയ അരുണ്‍കുമാറിനും ഇടതുപക്ഷ ഇസ്ലാമിക ജിഹാദികള്‍ക്കും ഭാവിയിലെ കലോത്സവങ്ങളില്‍ സമ്പൂര്‍ണ്ണ അറബിവല്‍ക്കരണം സാധ്യമാക്കണം എന്ന ലക്ഷ്യമാണുള്ളത്. ഇത്തവണ അടുക്കള നിയന്ത്രിക്കുന്നതില്‍ തനിക്ക് ഭയമുണ്ടായി എന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പ്രസ്താവനയില്‍ കേരളത്തില്‍ പിടിമുറുക്കി കഴിഞ്ഞ താലിബാനിസത്തിന്റെ പാദപതനങ്ങള്‍ കേള്‍ക്കാം. ചാനല്‍ ചര്‍ച്ചകളിലൂടെ ദേശീയതയ്ക്കും ഹിന്ദുത്വത്തിനുമെതിരെ ഒച്ച വയ്ക്കുന്നവര്‍ക്ക് നിയമസഭയിലേക്കും രാജ്യസഭയിലേക്കും കമ്യൂണിസ്റ്റുകള്‍ വഴി തുറക്കുമെന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അരുണ്‍കുമാറിന്റെ കലോത്സവ ഭക്ഷണ വിവാദം ഉത്ഭവിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പ്രസ്താവന കൊണ്ട് മുതലാളിയേയും വേലക്കാരനേയും വശത്താക്കാന്‍ കഴിഞ്ഞു എന്നിടത്താണ് അരുണ്‍കുമാറിന്റെ വിജയം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ശരിക്കുള്ള മുതലാളി അറേബ്യയിലാണ് കേന്ദ്രമാക്കിയിരിക്കുന്നതെന്ന് അരുണ്‍കുമാറിനെപ്പോലുള്ളവര്‍ക്ക് ശരിക്കുമറിയാം. കാണാചരടുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ചില കുഞ്ചിരാമന്മാര്‍ ചാനല്‍ ഫ്‌ളോറുകളിലും സാമൂഹ്യ മാധ്യമങ്ങളിലും ബ്രാഹ്‌മണിക്കല്‍ ഹെജിമണിയെന്നും ഹിന്ദുത്വ ഫാസിസമെന്നും വിളിച്ചു കൂവുന്നതിന് കൃത്യമായ വേതനം പറ്റുന്നവരാണ്. കലോത്സവത്തിന്റെ അടുക്കളയിലൂടെ ഈ വര്‍ഷം അരങ്ങത്തേയ്ക്ക് എത്തിയിരിക്കുന്നത് ആഗോള ഇസ്ലാമിക മത ഭീകരതയുടെ വിഷ സാന്നിദ്ധ്യമാണ്. ഈ വര്‍ഷം അവര്‍ കേരളീയ സദ്യ ഒഴിവാക്കണമെന്ന ഫത്വ പുറപ്പെടുവിച്ചെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കലാവിഷ്‌ക്കാരങ്ങള്‍ ഇസ്ലാമിന് ഹറാമായതിനാല്‍ കലോത്സവം തന്നെ വേണ്ടെന്നു കല്‍പ്പിച്ചേക്കാം. ഭക്ഷണ ജിഹാദിലൂടെ കേരളത്തില്‍ അവര്‍ സ്ഥാപിക്കാനാഗ്രഹിക്കുന്നത് ഒരു താലിബാന്‍ വാഴ്ചയാണ്. അടുക്കളയിലൂടെ അവര്‍ അരങ്ങത്തേയ്ക്ക് വന്നു കഴിഞ്ഞിരിക്കുകയാണ്. ഇനിയുള്ള കലാപരിപാടികള്‍ നമുക്ക് കാത്തിരുന്ന് കാണാം. എന്തായാലും അരുണ്‍കുമാര്‍ ഒരു കോടാലിയല്ല. കോടാലി കൈ മാത്രമാണ്.

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഗോത്രജനതയ്ക്ക് മരണം വിധിച്ചവര്‍….!

ഭക്ഷണം ഔഷധമാണ് ഔഷധം ഭക്ഷണമാക്കരുത്‌

ഉല്പന്നമാകുന്ന നമ്മള്‍

അഞ്ചുതെങ്ങ് ആറ്റിങ്ങല്‍ കലാപങ്ങളുടെ രാഷ്ട്രീയം

ആഖ്യാനയുദ്ധത്തിന്റെ പാശ്ചാത്യപര്‍വ്വങ്ങള്‍

ബി.ബി.സി എന്ന കളിപ്പാവ

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies