കോഴിക്കോട്: . അക്കാദമിക മേഖലയിലെ സഹകരണത്തിനായി എൻ.ഐ.ടിയും മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും (മാഗ്‌കോം) തമ്മിൽ ധാരണാപത്രം ഈ മാസം 24-ന് ഒപ്പുവയ്ക്കും. കോഴിക്കോട് എന്‍.ഐ.ടി-യിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ശ്രീ. വി.മുരളീധരൻ മുഖ്യാതിഥിയായിരിക്കും. തുടർന്ന് കേന്ദ്രമന്ത്രി ഇന്റര്‍നാഷണൽ സ്റ്റുഡന്റ്‌സ് ആന്‍ഡ് സ്‌കോളേഴ്‌സ് ഓഫീസിൻ്റെ (ഐ.എസ്.എസ്.ഒ.) ഉദ്ഘാടനം നിര്‍വഹിക്കും. സെന്റർ ഫോർ വിമൻ വെൽഫെയർ ആന്‍ഡ് സോഷ്യൽ എംപവർമെന്റിനെറയും (സി.ഡബ്ല്യു.എസ്.ഇ.) സ്‌കിൽ ഹബിന്റെയും ബ്രോഷർ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും. എന്‍.ഐ.ടി. ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശ്രീ. പി.ടി.എ.റഹീം എം.എൽ.എ., എന്‍.ഐ.ടി.സി. റജിസ്ട്രാർ ഡോ. ഷാമസുന്ദര എം.എസ്., മാഗ്‌കോം മെന്റർ ഡോ.എൻ.ആർ.മധു, എന്‍.ഐ.ടി.സി. ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. സതീദേവി പി.എസ്., സി.ഡബ്ല്യു.എസ്.ഇ. അധ്യക്ഷ ഡോ. സുനി വാസുദേവൻ, ഐ.എസ്.എസ്.ഒ. കോ-ഓഡിനേറ്റര്‍ പ്രഫ. എം.കെ.രവിവർമ, സ്‌കിൽ ഹബ് കോ-ഓഡിനേറ്റര്‍ ഡോ. അമിത് കുമാര്‍ സിങ്, മാഗ്‌കോം ഡയറക്ടര്‍ എ.കെ.അനുരാജ് എന്നിവർ പ്രസംഗിക്കും.
മാസ് കമ്മ്യൂണിക്കേഷന്‍ കോളജായ മാഗ്‌കോം നേരത്തേ അക്കാദമിക സഹകരണത്തിനായി ജെ.എന്‍.യു-വുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ടെക്‌നിക്കല്‍ റൈറ്റിങ്, കണ്ടെന്റ് റൈറ്റിങ്, മീഡിയ ടെക്‌നോളജി, ഇന്റര്‍നാഷണൽ സ്റ്റഡീസ് തുടങ്ങിയ മേഖലകളിൽ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകൾ ഉള്‍പ്പെട്ടതാണ് എന്‍.ഐ.ടി.-മാഗ്‌കോം ധാരണാപത്രം. മാധ്യമ മേഖലയിലും എന്‍ജിനീയറിങ് മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരു സ്ഥാപനങ്ങളും യോജിച്ചുപ്രവര്‍ത്തിക്കുക വഴി സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് മാഗ്‌കോം ഡയറക്ടര്‍ എ.കെ.അനുരാജ് വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഐ.എസ്.എസ്.ഒ. പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. എം.കെ.രവിവർമ വ്യക്തമാക്കി. ഇന്ത്യയെ ഉന്നത പഠനത്തിനുള്ള ആഗോള കേന്ദ്രമായി വളര്‍ത്തുകയാണു പ്രധാന ലക്ഷ്യം. ഐ.എസ്.എസ്.ഒയുടെ ഉദ്ഘാടനത്തിനൊപ്പം സെന്റർ ഫോർ ഇന്റര്‍നാഷണൽ റിലേഷന്‍സ് ആന്‍ഡ് ഫോറിൻ ലാംഗ്വേജസിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങൾ വിശദീകരിക്കുന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനവും മന്ത്രി വി.മുരളീധരൻ നിര്‍വഹിക്കും.
വനിതകളില്‍ നേതൃപാടവവും ആശയവിനിമയ ശേഷിയും സംരംഭകത്വവും വർദ്ധിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് സെന്റര്‍ ഫോർ വിമൻ വെല്‍ഫെയർ ആന്‍ഡ് സോഷ്യൽ എംപവര്‍മെന്റ്. കേന്ദ്രം ശില്‍പശാലകളും പരിശീലന പദ്ധതികളും സംഘടിപ്പിക്കുകയും വിവിധ മേഖലകളുമായി ബന്ധപ്പെട്ടു മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യും. ഡോ. സുനി വാസുദേവനാണു സി.ഡബ്ല്യു.എസ്.ഇ. അധ്യക്ഷ.
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (2022-26) വഴി മൂന്നു വര്‍ഷത്തിനകം ഒന്നര കോടി പേര്‍ക്ക് നൈപുണ്യവികസനത്തിനുള്ള ഹ്രസ്വകാല പരിശീലനം നല്‍കാന്‍ ലക്ഷ്യംവയ്ക്കുന്നു. പിഎം ഗതിശക്തി, വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്ട് തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ക്ക് അനുയോജ്യമാംവിധം നൈപുണ്യ പരിശീലനം നല്‍കാനായിരിക്കും സ്‌കിൽ ഹബിന്റെ ശ്രമം. നിര്‍മിതബുദ്ധി, ബ്ലോക് ചെയ്ന്‍, 3ഡി പ്രിന്റിങ്, ഡ്രോൺ തുടങ്ങിയ മേഖലകൾക്ക് ആദ്യഘട്ടത്തില്‍ ഊന്നൽ നല്‍കുമെന്ന് കോ-ഓഡിനേറ്റർ അമിത് കുമാർ സിങ് വെളിപ്പെടുത്തി.
Comments