Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖപ്രസംഗം

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Print Edition: 20 January 2023

അധിനിവേശങ്ങള്‍ സമൂഹത്തിലേക്ക് പ്രത്യക്ഷമായും പ്രച്ഛന്നമായും കടന്നുവരാറുണ്ട്. തനിമയെ ഇല്ലാതാക്കുകയാണ് അധിനിവേശങ്ങളുടെയെല്ലാം ആദ്യപടി. കേരളത്തിലെ അറബിക് വിഭവങ്ങളുടെയും ഭക്ഷണശാലകളുടെയും വ്യാപനം മലയാളികളുടെ അടുക്കളകളിലേക്കുള്ള സാംസ്‌കാരികമായ അധിനിവേശത്തിന്റെ സൂചനയാണ്. ഇത് കേരളത്തെ അനാരോഗ്യകരവും അപകടകരവുമായ വിധത്തില്‍ ബാധിച്ച ഒരു സാമൂഹ്യ വിപത്തായിത്തീര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോട്ടയം കിളിരൂരില്‍ അല്‍ഫാമം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം. കോട്ടയം മെഡിക്കല്‍ കോേളജില്‍ അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സായ രശ്മിയാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.

കേരളത്തില്‍ അറബിക് വിഭവങ്ങളില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതുമൂലം സംഭവിക്കുന്ന ആദ്യത്തെ മരണമല്ല ഇപ്പോഴുണ്ടായിട്ടുള്ളത്. 2012 ല്‍ ഷവര്‍മ്മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് തിരുവനന്തപുരം സ്വദേശിയായ സച്ചിന്‍ മരണപ്പെടുകയുണ്ടായി. 2022 മെയ് മാസത്തില്‍ ചെറുവത്തൂരിലെ ദേവനന്ദ എന്ന വിദ്യാര്‍ഥിനിയും സമാനമായ സാഹചര്യത്തിലാണ് മരണമടഞ്ഞത്. ഇടുക്കി നെടുങ്കണ്ടത്ത് ഷവര്‍മ്മ കഴിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് അടുത്ത ദിവസങ്ങളിലാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തുടനീളം നിരവധി ആളുകള്‍ക്കാണ് ഇത്തരത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടേണ്ടി വന്നിട്ടുള്ളത്. പഴകിയതും വൃത്തിഹീനവുമായ മാംസത്തിന്റെ ഉപയോഗവും അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമായ പാകം ചെയ്യലുമൊക്കെ ഈ വിഭവങ്ങളെ വിഷമയമാക്കുന്നു. ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. കേരളത്തില്‍ സമീപകാലത്തായി അറബിക് ഭക്ഷണങ്ങള്‍ മാത്രം വിതരണം ചെയ്യുന്ന ഹോട്ടലുകള്‍ കൂണുപോലെ മുളച്ചുപൊന്തുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണക്കനുസരിച്ച്, കോവിഡ് മഹാമാരിയുടെ കാലത്ത് മാത്രം സംസ്ഥാനത്ത് ഇരുപത്തിനാലായിരം അറബിക് ഭക്ഷ്യ ശൃംഖലകള്‍ തുറന്നിട്ടുണ്ട്. അറബിക് വിഭവങ്ങളില്‍ ഏറ്റവും ജനപ്രിയവും അപകടകാരിയുമായ ഷവര്‍മ്മ തുര്‍ക്കിയില്‍ ഉത്ഭവിച്ച് പിന്നീട് അറേബ്യന്‍ – ഗള്‍ഫ് നാടുകളിലേക്ക് പടരുകയായിരുന്നു. കേരളത്തില്‍ ആദ്യമായി ഈ വിഭവം പ്രത്യക്ഷപ്പെട്ടത് മലപ്പുറത്താണ്.

മനുഷ്യരുടെ അഭിരുചികളെയെല്ലാം മതവല്‍ക്കരിക്കുകയും മതപരമായി ഹറാമായ ലഹരിയെയും സിനിമയെയും പോലും ഒരു ബഹുസ്വര സമൂഹത്തിലേക്ക് മത അധിനിവേശമുറപ്പിക്കാനുള്ള മൂര്‍ച്ചയേറിയ ആയുധങ്ങളാക്കുകയും ചെയ്യുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ മതഭീകരവാദികള്‍ ഭക്ഷണത്തെയും അധിനിവേശത്തിനുള്ള ഉപകരണമാക്കാനിടയുണ്ടെന്ന ആശങ്ക ഒട്ടും അസ്ഥാനത്തല്ല. ഇതിന് ആക്കം കൂട്ടുന്ന തരത്തില്‍ മലയാളികളുടെ ഭക്ഷണശീലങ്ങളെ മതവല്‍ക്കരിക്കാനുള്ള സംഘടിതവും ബോധപൂര്‍വ്വവുമായ ചില പരിശ്രമങ്ങളും സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ‘ഹലാല്‍ വിവാദം’ അങ്ങനെ ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണവിവാദവും യാദൃച്ഛികമായി ഉണ്ടായതാണെന്ന് കരുതാനാവില്ല. കലോത്സവത്തിന്റെ അടുക്കളയില്‍ അടുപ്പ് പുകയുന്നതിന് മുന്‍പ് തന്നെ പാചകക്കാരന്റെ ജാതിയും ഭക്ഷണത്തിന്റെ ശുദ്ധിയും സംബന്ധിച്ച തീയും പുകയും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. കുട്ടികളുടെ കലോത്സവത്തില്‍ സസ്യേതര ഭക്ഷണം വിളമ്പണമെന്ന ദുഷ്ടലാക്കോടെയുള്ള ആവശ്യം സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ്. മനുഷ്യജീവനെടുക്കുന്ന വിനാശകാരിയായി അറബിക് ഭക്ഷ്യവിഭവങ്ങള്‍ മാറുന്നത് കണ്ടില്ലെന്ന് നടിച്ച് കലോത്സവങ്ങളില്‍ കേരളത്തിന്റെ തനത് ഭക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെ ഗൂഢോദ്ദേശ്യം തിരിച്ചറിയേണ്ടതാണ്.

കലോത്സവത്തില്‍ നടക്കുന്നത് പ്രസാദമൂട്ടല്ല എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് കലോത്സവമെന്ന പേര് പോലും നാളെ ഹറാമായെന്നും വരും. കലോത്സവ ഭക്ഷണത്തില്‍ പോലും ജാതി തിരയുന്നവര്‍ ഹലാല്‍ ഭക്ഷണത്തില്‍ പ്രത്യക്ഷമായിക്കിടക്കുന്ന മതവല്‍ക്കരണത്തിന്റെ അജണ്ടകള്‍ക്ക് നേരെ കണ്ണടയ്ക്കുന്നത് ഒട്ടും നിഷ്‌കളങ്കമാണെന്നും കരുതാനാവില്ല. കേരളത്തില്‍ അടുത്ത കാലത്തായി നിഷ്പക്ഷതയുടെ മൂടുപടമണിഞ്ഞ ചിലര്‍ സമൂഹത്തിന്റെ ഐക്യവും സമാധാനവും തകര്‍ക്കാന്‍ വേണ്ടി മതഭീകരവാദികളുടെ ജിഹ്വകളായി രംഗത്ത് വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരം വിഭജനവാദികളൊരുക്കുന്ന വിദ്വേഷാഗ്‌നിയില്‍ എണ്ണ പകര്‍ന്നു കൊടുക്കാനാണ് കേരളത്തിലെ ഭരണകൂടവും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും പരിശ്രമിച്ചു വരുന്നത്. കലോത്സവ ഭക്ഷണത്തെച്ചൊല്ലി വിവാദമുണ്ടായപ്പോള്‍ ഉടന്‍ തന്നെ അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിഭവങ്ങളും വിളമ്പുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി രംഗത്തെത്തി. മുന്‍പ് പൊതുജനങ്ങള്‍ക്കു വിതരണം ചെയ്യാന്‍വേണ്ടി തയ്യാറാക്കിയ ബിരിയാണിയില്‍ ഒരു ഉസ്താദ് തുപ്പി ഹലാലാക്കുന്ന വീഡിയോ കേരളത്തില്‍ വ്യാപകമായി പ്രചരിച്ചപ്പോള്‍ മതപണ്ഡിതന്മാരെപ്പോലും പിന്തള്ളിക്കൊണ്ട് ഹലാലിന് ‘കഴിക്കാന്‍ പറ്റുന്നത്’ എന്ന് അര്‍ത്ഥം കല്പിച്ചു കൊടുക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ മുന്നോട്ടു വന്നു. ശബരിമലയിലെ പവിത്രമായ അരവണ പ്രസാദമുണ്ടാക്കാന്‍ ദേവസ്വം ബോര്‍ഡ് ഹലാല്‍ ശര്‍ക്കര എത്തിച്ച സംഭവം പോലുമുണ്ടായി. മുന്‍പൊരിക്കല്‍ ‘ഓണത്തിന് കാളനോടൊപ്പം കാളയും വേണമെന്ന്’ ആവശ്യപ്പെട്ടത് കേരളത്തിലെ അറിയപ്പെടുന്ന ഒരു മൗദൂദിയന്‍ മാര്‍ക്‌സിസ്റ്റാണ്.

സംസ്ഥാനത്ത് ചുരുങ്ങിയ കാലംകൊണ്ട് വ്യാപിച്ച അറബിക് ഭക്ഷ്യവിതരണ ശൃംഖലകള്‍ക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സും തീവ്രവാദബന്ധങ്ങളും ഇപ്പോഴും സംശയങ്ങളുടെ നിഴലില്‍ നില്‍ക്കുകയാണ്. രാജ്യവിരുദ്ധമായ വിധ്വംസകപ്രവര്‍ത്തനങ്ങളുടെ പേരില്‍ അടുത്തിടെ നിരോധിക്കപ്പെട്ട ഭീകരവാദ സംഘടന മുന്‍പ് കേരളത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആളെക്കൂട്ടിയിരുന്നത് ഇത്തരം ഹോട്ടലുകളില്‍ നിന്നാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നതാണ്. മതഭീകരവാദം ചിറകുവിരിച്ച് പറക്കുന്ന കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്തമായ വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മലപ്പുറത്ത് ഉള്‍പ്പെടെ തീവ്രവാദികളുടെ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പിടിച്ചെടുത്ത സംഭവമുണ്ടായിരുന്നു. സംസ്ഥാനത്തെ സാങ്കേതിക വിദ്യാലയങ്ങളില്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്. അനുദിനം താലിബാനിസത്തിന്റെ ഫത്വകള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് വന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് മതപരമായ അധിനിവേശത്തിന്റെ രുചിക്കൂട്ടുകള്‍ മലയാളികളുടെ അടുക്കളകളിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്നതിന്റെ അപകടസാധ്യത കേരളം തിരിച്ചറിയണം. മലയാളികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ നമ്മുടെ തനതായ ഭക്ഷണവൈവിധ്യങ്ങളെ കൈവിടാതെ കാത്തുസൂക്ഷിക്കുകയും വേണം.

Tags: FEATURED
Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ആടിയുലയുന്ന അയല്‍രാജ്യം

മയക്കുമരുന്നും ഒരായുധമാണ്

പ്രീണന രാഷ്ട്രീയത്തിലെ അടവുനയം

പരിസ്ഥിതിലോല രാഷ്ട്രീയമേഖലകള്‍

ശിഥിലമാകുന്ന യുദ്ധതന്ത്രങ്ങള്‍

അജയ്യ വിജയരഥം

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies