ഒരിക്കല്‍ ശ്രീപരമേശ്വരനും പാര്‍വ്വതിയും കൈലാസത്തില്‍ സല്ലപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ഇളയമകനായ ഉണ്ണി ഗണപതി അങ്ങോട്ട് കയറിച്ചെന്നു. എന്നിട്ട് പറഞ്ഞു. ”എനിക്ക് പ്രായമായി. ഇപ്പോള്‍ തന്നെ എനിക്ക് കല്യാണം കഴിക്കണം”. ഇതുകേട്ട് ശിവന്‍ ഗണപതിയുടെ ആ ആവശ്യത്തില്‍ നിന്ന് അവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഗണപതി തന്റെ ആവശ്യത്തില്‍ ഉറച്ചുനിന്നു. ഗത്യന്തരമില്ലാതെ ശിവന്‍ അത് സമ്മതിച്ചു. “
”കല്ല്യാണം നടത്തിത്തരാം. എന്നാലത് നാളെ ആയിരിക്കും”. അച്ഛന്റെ വാക്ക് വിശ്വസിച്ച ഗണപതി അവിടെ നിന്നും സ്ഥലം വിട്ടു. പിറ്റേന്നും ഗണപതി വന്ന് തന്റെ ആവശ്യം പറഞ്ഞു. ”ശിവന്‍ പറഞ്ഞു: ”ഞാന്‍ നാളെയെന്നല്ലേ പറഞ്ഞേ. അതുകൊണ്ട് നാളെ വരൂ”. ഗണപതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ശിവന്‍ ‘നാളെ’ എന്ന കുറിപ്പെഴുതിക്കൊടുത്തു. ഗണപതി സംതൃപ്തിയോടെ മടങ്ങിപ്പോയി. പിന്നീട് ഗണപതി ഓരോ ദിവസവും ശിവന്റെ അടുത്തുവരും. നാളെ നാളെയെന്ന് പറഞ്ഞു ശിവന്‍ തടിതപ്പുകയും ചെയ്യും. അങ്ങനെ ഗണപതിയുടെ കല്യാണം നാളെ നാളെയെന്ന് നീണ്ടുപോയി.