ഉജ്ജയിനി: സമാജം പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ സ്വയം സന്നദ്ധമാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കേന്ദ്ര ജലശക്തിമന്ത്രാലയം സംഘടിപ്പിച്ച ‘സുജലം’ അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ഋഷിമാര്‍ പ്രകൃതിയെ ഈശ്വരതുല്യമായാണ് കരുതിയിരുന്നത്. ജലം, ഭൂമി, സൂര്യന്, ചന്ദ്രന് തുടങ്ങിയവയെല്ലാം നമുക്ക് ദേവതകളാണ്. എന്നാല്‍ ചിലര്‍ ഇതിനെ പഴഞ്ചനെന്നും അന്ധവിശ്വാസമെന്നും പുച്ഛിച്ചു. ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് പിന്നിലെ ജീവിതദര്‍ശനത്തെ തലമുറകളിലേക്ക് പകരുന്നതില്‍ നാം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജലക്ഷാമവും ആഗോളതാപനവും ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളാണ്. ജലദുര്‍വ്യയം അപരാധമാണെന്ന ബോധം ഓരോ പൗരനിലുമുണ്ടാകണം. വെള്ളം പാഴാക്കില്ല എന്ന തീരുമാനം വീടുകളില്‍ നിന്ന് നടപ്പാക്കിത്തുടങ്ങണം. പ്രകൃതിയെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചുമുള്ള ബോധവല്‍ക്കരണങ്ങള്‍ ആവശ്യമാണ്. പഞ്ചഭൂതാത്മകമാണ് പ്രപഞ്ചസത്തയെന്ന സമഗ്ര ദര്‍ശനത്തെ ജീവിതത്തില്‍ സാക്ഷാത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ദേശീയ ഹരിത അതോറിറ്റി ചെയര്മാന് ആദര്‍ശ് ഗോയല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.