Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

അംബേദ്കര്‍ അംഗീകരിക്കപ്പെടുമ്പോള്‍

ഷാജുമോന്‍ വട്ടേക്കാട്

Print Edition: 16 September 2022

ഭാരതത്തിന്റെ ഭരണഘടനാ ശില്‍പിയും ആദ്യ നിയമവകുപ്പ് മന്ത്രിയുമായ ഡോ.ബാബാസാഹേബ് അംബേദ്കറുടെ ജീവിതം പിന്നാക്കവിഭാഗങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും പുരോഗതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവന് സാധാരണ ജീവിതം സാധ്യമാക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിച്ച് പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

തികഞ്ഞ അനാദരവും രാഷ്ട്രീയ അസ്പൃശ്യതയുമായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അംബേദ്കറോട് കാണിച്ചത്. രാഷ്ട്രീയത്തില്‍ അയിത്തവും തൊട്ടുകൂടായ്മയും കാണിച്ച് തന്നത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനുള്ള ശേഷി ബാബേസാഹേബ് അംബേദ്കറിനുണ്ടെന്ന് മനസ്സിലാക്കിയ നെഹ്‌റു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് അംബേദ്കറെ അസ്പൃശ്യതകല്‍പ്പിച്ച് മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു. രാജ്യത്ത് ആദ്യമായി നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അംബേദ്കറെ പരാജയപ്പെടുത്തിയതിന് പിന്നില്‍ നെഹ്‌റുവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായിരുന്നു. അതോടുകൂടി ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് നിന്ന് അംബേദ്കറെ തുടച്ചു നീക്കുകയാണുണ്ടായത്. എതിരാളികളും പ്രതിയോഗികളും ഇല്ലാതെ രാഷ്ട്രീയ ചതുരംഗത്തില്‍ കരുക്കള്‍ നീക്കി വിജയിച്ച നെഹ്‌റുവും കോണ്‍ഗ്രസ്സും അംബേദ്കറോട് കടുത്ത അനാദരവാണ് കാണിച്ചത്. അംബേദ്കര്‍ക്ക് ഒരു സ്മാരകം പോലും നിര്‍മ്മിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല.

രാജ്യത്ത് കോണ്‍ഗ്രസ്സിതര സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോഴാണ് അംബേദ്കര്‍ക്ക് പരിഗണന ലഭിച്ചുതുടങ്ങിയത്. അടല്‍ബിഹാരി വാജ്‌പേയിയുടെയും ലാല്‍ കൃഷ്ണ അദ്വാനിയുടെയും സമ്മര്‍ദ്ദഫലമായി വി.പി. സിംഗിന്റെ സര്‍ക്കാര്‍ ഭാരത രത്‌ന നല്‍കി അംബേദ്കറെ ആദരിച്ചു. തുടര്‍ന്ന് അടല്‍ബിഹാരി വാജ്‌പേയിയുടെ സര്‍ക്കാര്‍ ആണ് അംബേദ്കര്‍ക്ക് രാഷ്ട്രപിതാവിന് തുല്യമായ പദവി നല്‍കിയത്. 1989 ല്‍ വി.പി. സിംഗിന്റെ സര്‍ക്കാര്‍ അന്താരാഷ്ട്ര അംബേദ്കര്‍ ഫൗണ്ടേഷന്‍ എന്ന ആശയം പ്രഖ്യാപിച്ചെങ്കിലും തുടര്‍ന്ന് വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ അതിനെ കുഴിച്ചുമൂടുകയാണുണ്ടായത്. 2015 ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡോ. അംബേദ്കര്‍ അന്താരാഷ്ട്ര ഫൗണ്ടേഷന് തറക്കല്ലിട്ടു. 2017 ഡിസംബറില്‍ അദ്ദേഹം തന്നെ അത് ഉദ്ഘാടനം ചെയ്തു. ദല്‍ഹിയിലെ 15 ജനപഥില്‍ സ്ഥിതി ചെയ്യുന്ന ഡോ.അംബേദ്കര്‍ അന്താരാഷ്ട്രകേന്ദ്രം നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

ഡോ.അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രം

അംബേദ്കര്‍ ഭരണഘടനാ ശില്‍പ്പി മാത്രമായിരുന്നില്ല, പണ്ഡിതനും നിയമവിദഗ്ദ്ധനും സാമ്പത്തിക വിദഗ്ദ്ധനും സാമൂഹ്യപരിഷ്‌കര്‍ത്താവും കൂടിയായിരുന്നു. അദ്ദേഹം സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. പിന്നാക്ക വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അത്. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് സാധാരണ ജീവിതം സാധ്യമാക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

അംബേദ്കറുടെ ആശയങ്ങള്‍ വരുംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കലും അംബേദ്കറുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കലുമായിരുന്നു നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇതിന്റെ ആദ്യപടിയായി അംബേദ്കറുടെ ജീവിതത്തിലെ പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങളെ ‘പഞ്ചതീര്‍ത്ഥ്’ എന്ന പേരില്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളാക്കി നാമകരണം ചെയ്തു. അംബേദ്കറുടെ മെഹോവിലെ ജന്മസ്ഥലം, അദ്ദേഹത്തിന്റെ പഠനസ്ഥലമായ ലണ്ടനിലെ ശിക്ഷാഭൂമി, നാഗ്പൂരിലെ ദീക്ഷാഭൂമി, മുംബെയിലെ ചൈത്യഭൂമി, ദല്‍ഹിയിലെ മഹാപരിനിര്‍വ്വാണ്‍ ഭൂമി എന്നിവയെ പഞ്ചതീര്‍ത്ഥങ്ങളായി പ്രഖ്യാപിച്ച് ആദരിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം അംബേദ്കര്‍ക്ക് നല്‍കിയ മികച്ച ആദരവായിരുന്നു.

അംബേദ്കറുടെ 125-ാം ജന്മദിനമായ 2016 ഏപ്രില്‍ 14 ന് പ്രധാനമന്ത്രി നരേന്ദ്രമോദി മഹോവിലുള്ള അദ്ദേഹത്തിന്റെ ജന്മസ്ഥലം സന്ദര്‍ശിച്ചിരുന്നു. അംബേദ്കറുടെ ജന്മസ്ഥലം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. 1991 ല്‍ അന്നത്തെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്‌വ അംബേദ്കര്‍ ജന്മഭൂമിയിലെ സ്മാരകം ഉദ്ഘാടനം ചെയ്യുകയും പിന്നീട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ ഈ സ്മാരകത്തെ അതിബൃഹത്തായ സ്മാരകമാക്കി മാറ്റുകയും ചെയ്തു. ലണ്ടനിലായിരുന്നു അംബേദ്കറുടെ വിദ്യാഭ്യാസം. 1921 – 22 ല്‍ അദ്ദേഹം താമസിച്ചിരുന്ന ലണ്ടനിലെ ദി 10 കിംഗ് ഹെന്റീസ് റോഡ് കാംഡനിലെ വീട് 2015ല്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി. സര്‍ക്കാര്‍ വാങ്ങി സ്മാരകമാക്കി മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദി 2015 നവംബറില്‍ അത് ഉദ്ഘാടനം ചെയ്തു. 800 കോടി മുടക്കിയാണ് വീട് സ്മാരകമാക്കി മാറ്റിയത്. അംബേദ്കറുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ മുംബെയിലെ ചൈത്യഭൂമിയും സ്മാരകമാക്കി മാറ്റി. 2015 ഒക്‌ടോബര്‍ 11 ന് നരേന്ദ്രമോദി ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വച്ചാണ് അംബേദ്കര്‍ 1956 ഒക്‌ടോബര്‍ 14 ന് ബുദ്ധമതം സ്വീകരിച്ചത്. ബുദ്ധിസ്റ്റ് ആര്‍ക്കിടെക്റ്റ് മാതൃകയില്‍ നിര്‍മ്മിച്ച സ്മാരകം അംബേദ്കറുടെ 125-ാമത് ജന്മദിനത്തില്‍ എ ക്ലാസ് വിനോദസഞ്ചാര കേന്ദ്രമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 1956 ഡിസംബര്‍ 6 ന് ആയിരുന്നു അംബേദ്കറുടെ അന്ത്യം. സിറോഹി മഹാരാജയുടെ ഉടമസ്ഥതയിലുള്ള ദല്‍ഹിയിലെ 26 ആലിപൂര്‍ റോഡിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അവിടെ ഡോ. അംബേദ്കര്‍ നാഷണല്‍ മെമ്മോറിയല്‍ എന്ന സ്മാരകം നരേന്ദ്രമോദി 2018 ഏപ്രിലില്‍ ഉദ്ഘാടനം ചെയ്തു.

2015 മുതലാണ് നവംബര്‍ 26 ഭരണഘടനാദിനമായി പ്രഖ്യാപിക്കപ്പെട്ടത്. അംബേദ്കറുടെ 125-ാമത് ജന്മദിനത്തിലായിരുന്നു ഇത്. അതേ ജന്മദിനത്തില്‍ തന്നെ നരേന്ദ്രമോദി അംബേദ്കറോടുള്ള ആദരസൂചകമായി 10,125 രൂപയുടെ നാണയങ്ങള്‍ പുറത്തിറക്കി. അംബേദ്കറുടെ ജന്മദിനം 2016 ല്‍ ഐക്യരാഷ്ട്രസഭയും ആചരിച്ചത് നരേന്ദ്രമോദിയുടെ വാക്കുകള്‍ ലോകം അംഗീകരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു. സുസ്ഥിരവികസനത്തിന് അസമത്വങ്ങള്‍ ഇല്ലാതാകണം എന്നതായിരുന്നു ഐക്യരാഷ്ട്രസഭയിലെ അന്നത്തെ മുദ്രാവാക്യം. അംബേദ്കറോടുള്ള ആദരസൂചകമായി കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഭീം ആപ്പ് ആരംഭിച്ചതും എടുത്തു പറയേണ്ടകാര്യമാണ്. അംബേദ്കറുടെ സാമ്പത്തിക ശാസ്ത്രത്തിനും വീക്ഷണത്തിനും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അംഗീകാരമായിരുന്നു ഇത്.

അംബേദ്കറുടെ ആശയ സാക്ഷാത്ക്കാരത്തിനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കിയത്. അടിച്ചമര്‍ത്തപ്പെട്ടവന്റെയും പാര്‍ശവല്‍ക്കരിക്കപ്പെട്ടവന്റെയും ശാക്തീകരണത്തിനായി നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. ശാസ്ത്രരംഗത്തെ കഴിവുകള്‍ വികസിപ്പിച്ച് അതുവഴി പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹ്യ-സാമ്പത്തിക പുരോഗതി ഉറപ്പാക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അംബേദ്കറുടെ ആശയങ്ങളും സ്വപ്‌നങ്ങളും സാക്ഷാത്ക്കരിക്കുകയാണ്. അതുവഴി രാജ്യത്തെ പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങളുടെ ശാക്തീകരണവും ഉറപ്പുവരുത്തുന്ന നരേന്ദ്രമോദിയും എന്‍.ഡി.എ. സര്‍ക്കാരും പട്ടികവിഭാഗജനതയുടെ വഴികാട്ടിയും സംരക്ഷകരുമാണ്.

(ലേഖകന്‍ ബി.ജെ.പി. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ്)

ShareTweetSendShare

Related Posts

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies