Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

മാഗ്കോം ഉദ്ഘാടനം ചെയ്തു

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
9 December 2022

കോഴിക്കോട്: കേസരി ഭവനില്‍ ആരംഭിക്കുന്ന മാധ്യമ പരിശീലന സ്ഥാപനമായ മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (മാഗ്‌കോം) ഉദ്ഘാടനം മുന്‍ അംബാസിഡര്‍ ഡോ.ടി.പി.ശ്രീനിവാസന്‍ നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന മാധ്യമ സെമിനാറില്‍ ‘മാറുന്ന കാലത്തെ മാധ്യമ നൈതികത’ എന്ന വിഷയത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ, മാതൃഭൂമി ചാനല്‍ മുന്‍ പ്രോഗ്രാം തലവന്‍ എം.പി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു ആമുഖഭാഷണം നടത്തി. ഡോ. സുധാരഞ്ജിത്ത് ഈശ്വരപ്രാര്‍ത്ഥന ആലപിച്ചു. കേസരി സബ്ബ് എഡിറ്റര്‍ ഹരികൃഷ്ണന്‍ ഹരിദാസ് നന്ദി രേഖപ്പെടുത്തി.

Google NewsAdd Kesari Weekly as a preferred source on Google

മാധ്യമങ്ങള്‍ സത്യത്തിന്റെ പക്ഷത്ത് നില്‍ക്കണം-ഡോ.ടി.പി.ശ്രീനിവാസന്‍

മാധ്യമങ്ങള്‍ സത്യത്തിന്റെ പക്ഷത്ത് നില്‍ക്കണമെന്ന് മുന്‍ അംബാസിഡറും വിദ്യാഭ്യാസവിചക്ഷണനുമായ ടി.പി.ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. അച്ചടി മാധ്യമങ്ങള്‍ക്ക് മറ്റു മാധ്യമങ്ങളേക്കാള്‍ വിശ്വാസ്യത കൈവരാന്‍ കാരണം അവ പുലര്‍ത്തിയ സത്യസന്ധതയാണ്. അച്ചടിമാധ്യമങ്ങളില്‍ വാര്‍ത്തകളുടെ ഉത്തരവാദിത്തം പത്രാധിപര്‍ക്കാണ്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പത്രാധിപരും എഡിറ്റിങ്ങും ഒന്നുമില്ല. സാങ്കേതികവിദ്യ വളര്‍ന്നതോടെ എല്ലാവിവരങ്ങളും എല്ലാവര്‍ക്കും ലഭിക്കുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നും സത്യത്തെ വേര്‍തിരിച്ചെടുക്കുക ബുദ്ധിമുട്ടാണ്.

ADVERTISEMENT

ഭാരതം ആണവപരീക്ഷണം നടത്തിയതോടെയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഭാരതത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന ഭാരതത്തിന്റെ പ്രഖ്യാപനം സുപ്രധാനമാണ്. ജി-20 അദ്ധ്യക്ഷസ്ഥാനത്ത് ഭാരതം ഉണ്ടാകണമെന്ന് ലോകം ആഗ്രഹിക്കുന്നത് നമ്മുടെ വിദേശനയത്തിന്റെ കരുത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമങ്ങള്‍ യുവാക്കള്‍ക്ക് ദിശാബോധം നല്‍കണം -പ്രൊഫ. പ്രസാദ് കൃഷ്ണ

മാധ്യമങ്ങള്‍ യുവാക്കള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കി അവരില്‍ ആത്മവിശ്വാസം ഉണര്‍ത്തണമെന്ന് കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ പറഞ്ഞു. നമ്മുടെ ആചാരാനുഷ്ഠാനങ്ങളെ അന്ധവിശ്വാസങ്ങളെന്ന് പറഞ്ഞ് തള്ളിക്കളയാതെ അവയുടെ ശാസ്ത്രീയ അടിത്തറ ഉള്‍ക്കൊള്ളാന്‍ യുവസമൂഹം തയ്യാറാവണം. മാറുന്ന കാലഘട്ടത്തില്‍ യുവതലമുറയെ പത്രവായനയ്ക്ക് പ്രേരിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. സാങ്കേതികവിദ്യ 4 ജിയില്‍ നിന്നും 5ജിയിലേക്ക് മാറുമ്പോള്‍ നമ്മുടെ തലച്ചോറിനെയും അത് ബാധിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ അമിതോപയോഗം യുവതലമുറയുടെ മാനസിക സന്തുലനം തകരാറിലാക്കും. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും മൊബൈല്‍ ഫോണിനെ ആശ്രയിക്കുന്ന മാതാപിതാക്കള്‍ അവരെ അതിന് അടിമകളാക്കുകയാണ് ചെയ്യുന്നത്.

മാധ്യമ രംഗത്ത് ഇന്ന് ധാര്‍മ്മികതയ്ക്ക് പ്രസക്തിയില്ലാതാവുന്നു. ഭാരതത്തില്‍ വലിയ പ്രശ്‌നമാണെന്ന് പ്രചരിപ്പിച്ച് ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്യുന്നത്. വിശ്വഗുരു ആവാനുള്ള ഭാരതത്തിന്റെ കുതിപ്പിന് മാധ്യമങ്ങള്‍ കരുത്തേകണം. അക്കരപ്പച്ചയുടെ സമയം കഴിഞ്ഞുവെന്നും അമേരിക്കയിലും യൂറോപ്പിലുമുള്ള ഭാരതീയര്‍ അഞ്ച് കൊല്ലത്തിനുള്ളില്‍ ഇവിടേക്ക് തന്നെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വില്പനച്ചരക്കുകളാക്കരുത്-ജെ.നന്ദകുമാര്‍

മാധ്യമങ്ങള്‍ സത്യത്തിനും നീതിബോധത്തിനും പ്രാധാന്യം കൊടുക്കണമെന്നും വാര്‍ത്തകള്‍ ഒരിക്കലും വില്പനച്ചരക്ക് ആക്കരുതെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിന് നേര്‍വഴി കാണിച്ചുകൊടുക്കാന്‍ പ്രാപ്തമായ പത്രപ്രവര്‍ത്തനത്തിന്റെ പാരമ്പര്യം ഗാന്ധിജിക്കുണ്ടായിരുന്നു. ഇതേ പാത തന്നെയാണ് കേസരിയും സ്വീകരിച്ചത്. നിരന്തരമായ രാഷ്ട്രവിരുദ്ധ മാര്‍ഗ്ഗങ്ങളിലേക്ക് മാധ്യമങ്ങള്‍ തിരിയുന്നത് ജനങ്ങള്‍ക്കും രാജ്യത്തിനും ആപത്താണ്. സത്യസന്ധത, സമൂഹത്തോടുള്ള ഉത്തരവാദിത്തബോധം, ബാഹ്യവും ആഭ്യന്തരവുമായ പരിശുദ്ധി എന്നിവ മാധ്യമങ്ങള്‍ക്കുണ്ടായിരിക്കണം. പത്രങ്ങളെ വരുതിയില്‍ കൊണ്ടുവരേണ്ടത് നിയമങ്ങളിലൂടെയല്ല, മറിച്ച് പത്രപ്രവര്‍ത്തകര്‍ക്ക് ഉള്ളില്‍ നിന്നുള്ള നിയന്ത്രണങ്ങളാണ് വേണ്ടത്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതാണ് കേസരിയെ മറ്റ് മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വാര്‍ത്തകള്‍ വിലയ്ക്കുവാങ്ങി ഭരണകൂടങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും അവ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വ്യാജവാര്‍ത്തകളുടെ വിശ്വാസ്യത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നഷ്ടപ്പെടുന്നുണ്ട്. കര്‍ഷകസമരത്തിന്റെ സമയത്തും ഭാരതം കോവിഡ് വാക്‌സിന്‍ നിര്‍മ്മിച്ച സമയത്തും മാധ്യമങ്ങള്‍ പടച്ചുവിട്ട വ്യാജവാര്‍ത്തകള്‍ തകര്‍ന്നു വീണുവെന്നും ജെ. നന്ദകുമാര്‍ വിശദീകരിച്ചു.

സത്യം നിര്‍ഭയമായി അറിയിക്കുകയാണ് പത്രധര്‍മ്മം-എം.പി. സുരേന്ദ്രന്‍

സത്യം നിര്‍ഭയമായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് മാധ്യമധര്‍മ്മമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.പി. സുരേന്ദ്രന്‍ പറഞ്ഞു. നിര്‍ഭയത്വമെന്നത് പത്രപ്രവര്‍ത്തകര്‍ ലോകത്തിന് നല്‍കുന്ന സന്ദേശവും ഭരണാധികാരികള്‍ക്ക് നല്‍കുന്ന മാന്യമായ താക്കീതുമാണ്. ഇന്ന് പത്രസ്ഥാപനങ്ങളില്‍ പത്രാധിപരെക്കാള്‍ കൂടുതല്‍ പ്രാധാന്യം മാനേജ്‌മെന്റിനും അവരുടെ താല്പര്യങ്ങള്‍ക്കുമാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ കെട്ടിലും മട്ടിലും പുതുമ കൈവരിച്ച പത്രങ്ങള്‍ ഉല്പന്നമായും വായനക്കാരന്‍ ഉപഭോക്താവായും മാറി. ധാര്‍മ്മികതയും സാമൂഹ്യപ്രതിബദ്ധതയും നഷ്ടപ്പെട്ട പത്രങ്ങള്‍ അധികാരത്തിന്റെ കൂടെയാണ് സഞ്ചരിക്കുന്നത്.

മികച്ച ബ്രാന്റുകള്‍ തേടി ആഡംബരത്തിന്റെ പിന്നാലെ പോകുന്ന ഇന്നത്തെ യുവതലമുറയില്‍ സ്‌നേഹത്തിന്റെ വികൃതമുഖങ്ങളാണ് ദര്‍ശിക്കാന്‍ കഴിയുന്നത്. അവനവനെ മാത്രം കാണുന്ന, തനിക്ക് വേണ്ടി മാത്രം പുഞ്ചിരിക്കുന്ന സെല്‍ഫിയുടെ ലോകത്ത് നിന്നും യുവതലമുറയെ വിജ്ഞാനത്തിന്റെ ലോകത്തേക്ക് കൊണ്ടുപോയി ഉത്തരവാദിത്തമുള്ള പൗരന്മാരാക്കി മാറ്റണം. ചരിത്രത്തിന്റെ മുന്നറിവുകള്‍ പകര്‍ന്നു നല്‍കി സമൂഹത്തെ ശരിയായ പാതയിലേക്ക് നയിക്കുകയാണ് പത്രധര്‍മ്മമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

ShareTweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies