സസ്‌പെന്‍ഡഡ് കോഫി എന്താണെന്ന് അറിയാമോ?
ഒരു സ്ത്രീ നോര്‍വേയിലെ ഒരു റസ്റ്റോറന്റ് കൗണ്ടറില്‍ പണം നല്‍കി പറഞ്ഞു. ”അഞ്ചു കോഫി, രണ്ടു സസ്‌പെന്‍ഡഡ്”.
അഞ്ചു കോഫികള്‍ക്കു പണം നല്‍കുന്നു. മൂന്നു കപ്പു കാപ്പി എടുത്തുകൊണ്ടുപോയി.
മറ്റൊരാള്‍ വന്നു പറഞ്ഞു: ”പത്തു കോഫി. അഞ്ചു സസ്‌പെന്‍ഡഡ്. പത്തിന് പണം നല്‍കി, അഞ്ചു കോഫികള്‍ കൊണ്ടുപോയി.
വേറൊരാള്‍ വന്നു പറഞ്ഞു: ”അഞ്ച് ഊണ്. രണ്ട് സസ്‌പെന്‍ഡഡ്”. അയാള്‍ അഞ്ചുഭക്ഷണത്തിനു പണം നല്‍കി മൂന്ന് ലഞ്ചു പാക്കറ്റുകള്‍ എടുത്തു.
ഇത് എന്താണെന്നു മനസ്സിലായോ?
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വൃദ്ധന്‍, കൗണ്ടറില്‍ വന്നു തിരക്കുന്നു: ”സസ്‌പെന്‍ഡഡ് കോഫി ഉണ്ടോ?”
”ഉണ്ട്” എന്നു പറഞ്ഞ് കൗണ്ടറിലെ സ്ത്രീ അയാള്‍ക്ക് ചൂടു കോഫി നല്‍കി. വേറെയും ഒരാള്‍ വന്നു തിരക്കി: ”എന്തെങ്കിലും സസ്‌പെന്‍ഡ് ചെയ്ത ഭക്ഷണം?” അയാള്‍ക്കും നല്‍കി ചൂടുള്ള ചോറും ഒരു കുപ്പി വെള്ളവും.
അജ്ഞാതരായ പാവങ്ങളെ അവരുടെ മുഖം പോലും അറിയാതെ സഹായിക്കുന്ന ഒരുതരം മനുഷ്യത്വമാണ് ഇത്. ഈ നന്മ മിക്ക വിദേശരാജ്യങ്ങളിലും ഉണ്ട്. കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു വരുന്നു. നമ്മുടെ ഇന്ത്യയിലേയ്ക്കും ഈ ചിന്താധാര പടര്‍ന്നു പിടിക്കട്ടെ. നമ്മുടെ മനസ്സുകള്‍ക്കും ഈ നിലയില്‍ വളരാന്‍ കഴിയുമെന്നു കരുതാം.