Saturday, February 4, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വായനാവീഥി

ഒരു പരശുരാമ ജീവിതത്തിന്റെ ചരിത്രം

കാവാലം ശശികുമാര്‍

Print Edition: 26 August 2022

മാധവകേരളസുധ
ഡോ.ദീപേഷ് വി.കെ
ശ്രേഷ്ഠാചാരസഭ ബുക്‌സ്
കോഴിക്കോട്
പേജ്: 215 വില: 300 രൂപ

ശബരിമലയിലെ യുവതീ പ്രവേശം വിവാദവും ചര്‍ച്ചയുമായി നില്‍ക്കെ ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ ഒരു ആധ്യാത്മിക പ്രഭാഷകന്‍ ആവര്‍ത്തിച്ചു പറയുന്നു. ‘ആചാരത്തെക്കുറിച്ചും അനുഷ്ഠാനത്തെക്കുറിച്ചും മാധവ്ജി ക്ഷേത്രചൈതന്യ രഹസ്യത്തില്‍ പറയുന്നുണ്ടല്ലോ’ എന്ന്. പല തവണ ആയപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മറുപക്ഷക്കാരന്‍ ചോദിച്ചു. ‘അങ്ങ് പത്തുതവണ പറഞ്ഞല്ലോ ക്ഷേത്ര ചൈതന്യരഹസ്യമെന്നും മാധവ്ജിയെന്നും. ആ പുസ്തകം താങ്കള്‍ വായിച്ചിട്ടുണ്ടോ, വേണ്ട കണ്ടിട്ടുണ്ടോ!’ മറുപടി, ദയനീയമായ ഒരു നോട്ടമായിരുന്നു. മാധവ്ജി എന്ന പി. മാധവനെ, അദ്ദേഹത്തിന്റെ രചനകളെക്കുറിച്ച്, നിലപാടുകളെക്കുറിച്ച് അങ്ങനെയാണ് പലരുടേയും ജ്ഞാനം. മാധവ്ജിയെന്ന, ആധുനിക കേരളത്തിലെ സാമൂഹ്യപരിഷ്‌കര്‍ത്താവിനെക്കുറിച്ച് ആഴത്തില്‍ അറിഞ്ഞവര്‍ കുറവാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായിരിക്കെ, സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലത്തില്‍ നിര്‍ണായക പങ്കുവഹിച്ച് കര്‍മ്മം ചെയ്തവരാരും അത് എന്റെ പങ്ക്, എന്റെ സംഭാവന എന്ന് വിളിച്ചു പറഞ്ഞ് സ്വയം അടയാളപ്പെടുത്തി വെച്ചില്ല എന്നത് വാസ്തവമാണ്. അത് പ്രശസ്തി പരാങ്മുഖത കൊണ്ടായിരുന്നു. പക്ഷേ, സംഘടനയുടെ സാമൂഹ്യചരിത്രത്തിലും അതില്ലാതായി എന്നതാണ് നഷ്ടം.

എങ്കിലും ഭൂമിയ്ക്കടിയില്‍ നിന്ന് പുറത്തുവരുന്ന രത്‌നഖനികള്‍ പോലെ, യഥാകാലം ആ ചരിത്രമൊക്കെ തിളങ്ങിവരും. മാധവ്ജിയെന്ന പി.മാധവന്റെ കേരള ചരിത്രത്തിലെ സാമൂഹ്യ പരിഷ്‌കരണ കര്‍മ്മത്തിന്റെ ഉജ്ജ്വല ചരിത്രം ഗവേഷണ-പഠനങ്ങളിലൂടെ വിശകലനം ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ് ‘മാധവകേരളസുധ’ എന്ന പുസ്തകത്തിലൂടെ ഡോ. ദീപേഷ് വി.കെ. മാധവ്ജിയെ പരിചയപ്പെടുത്തുന്ന ഒട്ടേറെ ലേഖനങ്ങളും പി.നാരായണ്‍ജി എഴുതിയ ലഘുജീവിതചരിത്രവും വായിച്ചവര്‍ ഏറെയുണ്ടാവും. അതിലും കൂടുതല്‍ മാധവ്ജിയെ അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം.

മാധവ്ജിയെ ആദ്യകാല ആര്‍. എസ്.എസ്. പ്രചാരകന്‍, ആര്‍.എസ്. എസ്. പ്രവര്‍ത്തകന്‍ എന്ന സ്ഥാനത്തു നിര്‍ത്തിയല്ല, ‘പരശുരാമക്ഷേത്ര’ത്തിലെ ജനതയുടെ സ്വാത്മബോധം വീണ്ടെടുക്കാനും, അവരെ കര്‍മ്മനിരതരാക്കാനും ചരിത്രബോധത്തിന്റെയും സ്വത്വത്തിന്റെയും പരശു ചുഴറ്റിയെറിഞ്ഞ രണ്ടാം പരശുരാമനായാണ് പുസ്തകം വിലയിരുത്തുന്നത്. പരശുരാമന്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചെങ്കില്‍, പില്‍ക്കാലത്ത് പലകാരണങ്ങളാല്‍ തകര്‍ന്ന ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിച്ചും പുതിയവസ്ഥാപിച്ചും പുതുകാല പരശുരാമനായി മാറിയ മാധവ്ജിയുടെ സഫല ജീവിതത്തിലെ, അധികം അറിയപ്പെടാത്ത കര്‍മ്മകാണ്ഡമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അവിടെ ‘ഇരുണ്ടകാലത്തെ’ ചില ചരിത്രവസ്തുതകളും ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. വൈദേശികാധിനിവേശം, ഹൈദറിന്റെയും ടിപ്പുവിന്റേയും കേരള സാംസ്‌കാരിക ധ്വംസനം, 1921ലെ മാപ്പിളക്കലാപത്തിന്റെ വിഹ്വലകാലം എന്നിവ പുസ്തകത്തില്‍ പ്രത്യേക അധ്യായങ്ങളായുണ്ട്. ഹിന്ദുധര്‍മ്മം സ്വീകരിച്ചതിന് മതമൗലികവാദികള്‍ കൊലപ്പെടുത്തിയ രാമസിംഹന്റെ മൃതദേഹം ഏറ്റെടുത്തത് സംസ്‌കരിക്കാന്‍ ശേഷിയില്ലാതെ പോയ ഹിന്ദുസമൂഹത്തെ, സ്വയരക്ഷയ്ക്കും സമാജരക്ഷയ്ക്കും പ്രാപ്തമാക്കിയ സംഘാടന പ്രവര്‍ത്തനങ്ങളില്‍ മാധവ്ജി വഹിച്ച പങ്കാണ് പുസ്തകം വിശകലനം ചെയ്യുന്നത്. അത് സ്തുതിയോ, വ്യക്തിചിത്രമോ ആകാതെ വസ്തുതാ സമാഹരണമാകുന്നതിലാണ് ഈ രചനയുടെ വൈശിഷ്ട്യം. അതുകൊണ്ടുതന്നെ പുസ്തകം ആധികാരിക പഠനത്തിനുള്ള രേഖകളുടെ ഗണത്തിലേക്കും ഉയര്‍ത്തപ്പെടുന്നു. ഡോ. ദീപേഷിന്റെ നിരീക്ഷണം ഇങ്ങനെ: ”ഹിന്ദു എന്നത് മതമാണ്, അതിലുപരി ദേശീയതയാണ് അതിനേക്കാളുപരി മാനവീയതയാണ്; വിശാലമായ പ്രാപഞ്ചിക ബോധമാണ് എന്ന് മാധവ്ജി സിദ്ധാന്തിക്കുന്നുണ്ട്. ഹിന്ദു ജനാധിപത്യത്തേയും പ്രതിനിധാനം ചെയ്യുന്നു എന്നും കമ്മ്യൂണിസം ജനാധിപത്യത്തിനും ദേശീയതയ്ക്കും വിരുദ്ധമാണ് എന്നതുകൊണ്ട് അതിന്റെ മാനവീയത സംശയത്തിന്റെ നിഴല്‍ പറ്റിയതാണ് എന്നും കമ്മ്യൂണിസത്തിന്റെ ഭാരതവത്ക്കരണത്തിലൂടെ മാത്രമേ ആ പ്രസ്ഥാനത്തിന് കാലത്തെ അതിജീവിക്കാനാവൂ എന്നും മാധവ്ജി പ്രവചിച്ചിട്ടുണ്ടായിരുന്നു. ദേശീയതയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഭാരതത്തില്‍ ജനാധിപത്യം പുലരുകയുള്ളൂ എന്നും ദേശീയത ശക്തമല്ലാത്തിടത്താണ് ജനാധിപത്യം ഇല്ലാതായി ഏകാധിപത്യത്തിനോ വൈദേശിക ഭരണത്തിനോ ഉള്ള ഇടമാവുന്നതെന്നും മാധവ്ജി പറയുന്നു. അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജിഹ്വ ആയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞുവെക്കുന്നത്” (പേജ് 156). ഗവേഷണ പഠനസ്വഭാവത്തിലുള്ള ഈ പുസ്തകം മറ്റ് പലവിധ ഗവേഷണങ്ങള്‍ക്കും വഴി തുറക്കുന്നതാണ്.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കവിതയുടെ അര്‍ത്ഥവിതാനങ്ങള്‍

രാഷ്ട്രീയ വിമര്‍ശനത്തിന്റെ രജതരേഖ

കമ്മ്യൂണിസത്തിന്റെ കാണാപ്പുറങ്ങള്‍

കാലഘട്ടത്തിന്റെ ചരിത്രസാക്ഷ്യം

സംസ്‌കൃതചിത്തന്റെ ദേവപദങ്ങള്‍

താപസജീവിതത്തിന്റെ ചന്ദനസുഗന്ധം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

നവഭാരതവും നാരീശക്തിയും

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

പ്രതിഭാധനനായ കവി

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

അജാതശത്രുവായ സ്വയംസേവകന്‍!

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies