അന്തിനേരത്തു നീ വിരിഞ്ഞെങ്കിലും
ചന്തമേറെയുണ്ടിന്നു കണ്ടീടുവാന്‍!
അത്തിവൃക്ഷച്ചുവട്ടിലായ് രാത്രിയില്‍
പേടിയില്ലേ തനിച്ചിരുന്നീടുവാന്?
അല്പമൊന്നു നീ നേരത്തെയെത്തുകില്
സ്വസ്ഥമീ പകലാസ്വദിക്കാം സഖേ!
മറ്റുപൂവുകള്ക്കില്ലാത്ത കൃത്യത തെറ്റിടാതെ
നീ കാത്തെതെന്തത്ഭുതം
പറ്റുമെങ്കിലോ കാലത്തുണര്‍ന്നു നീ
വര്‍ണ്ണവിസ്മയം കാണിക്കൂ ലോകരെ.
തര്ക്കമൊട്ടുമില്ലന്തിമന്ദാരമേ!
നോക്കിയാല്‍ നല്ലൊരൗഷധമാണു നീ
ആര്ക്കുവേണ്ടെങ്കിലുമെന്റെ പുഷ്പമേ
ഓര്‍ക്കണേ! എനിക്കിഷ്ടമാണിപ്പൊഴും.