ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാനഡയില്‍ ചെന്ന് അവിടത്തെ തദ്ദേശീയ ജനതയോട് കത്തോലിക്കാ സഭയുടെ പ്രതാപകാലത്ത് ചെയ്ത സാംസ്‌കാരിക വംശഹത്യക്ക് മാപ്പിരന്നിരിക്കയാണ്. സഭ ചെയ്ത ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് ഇതൊക്കെ യേശുവിനു ചേര്‍ന്നതാണോ എന്നും മാര്‍പ്പാപ്പ കുറ്റബോധത്തോടെ ചോദിച്ചു. കാനഡയില്‍ 1870 നും 1996 നും ഇടയ്ക്ക് 150000 കുട്ടികളെയാണ് തദ്ദേശീയരായ ജനങ്ങളുടെ വീടുകളില്‍ നിന്നും അടര്‍ത്തിയെടുത്ത് കത്തോലിക്കക്കാരുടെ സ്‌കൂളുകളില്‍ ബലമായി ചേര്‍ത്തത്. ഈ കുട്ടികള്‍ അവരുടെ മാതൃഭാഷ സംസാരിക്കുന്നതിന് ചാട്ടവാറടിയും പട്ടിണിയും ആയിരുന്നു ശിക്ഷ. സഭാ മേലധികാരികള്‍ അവരെ ലൈംഗികമായും ദുരുപയോഗം ചെയ്തിരുന്നു. ഇതിനെല്ലാം ഇരയായി നിരവധി കുട്ടികള്‍ മരണപ്പെടുകയും ചെയ്തിരുന്നു കനേഡിയന്‍ ജനതയോട് പോപ്പ് മാപ്പ് പറയണമെന്ന് കാനഡയിലെ ജനങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. സഭാ നേതൃത്വം അതു ചെവിക്കൊണ്ടില്ല. എന്നാല്‍ രണ്ടു സ്‌കൂള്‍ പരിസരത്തുനിന്ന് അസ്ഥിപഞ്ജരങ്ങള്‍ കണ്ടെത്തിയതോടെ മാപ്പു പറയാതെ രക്ഷയില്ലെന്നു വന്നു. തദ്ദേശീയ ജനങ്ങളെ മതം മാറ്റുകയും തനതു സംസ്‌കാരത്തില്‍ നിന്നു അടര്‍ത്തിമാറ്റി ക്രൂരമായി പെരുമാറുകയും ചെയ്തുവെന്ന് പോപ്പ് ഏറ്റുപറഞ്ഞിരിക്കയാണ്.
കാനഡയിലെ ട്രൂത്ത് ആന്റ് കണ്‍സിലേഷന്‍ കമ്മീഷന്‍ സഭയുടെ ക്രൂരതയെ സാംസ്‌കാരിക വംശഹത്യ എന്നാണ് വിശേഷിപ്പിച്ചത്. മിഷണറിമാര്‍ വത്തിക്കാനിലെ മ്യൂസിയത്തിലേക്ക് കാനഡയില്‍ നിന്നും തദ്ദേശീയമായ സാംസ്‌കാരിക ചിഹ്നങ്ങളും ശില്പങ്ങളും കടത്തിക്കൊണ്ടുപോയിരുന്നു. അവ തിരിച്ചു കിട്ടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. മാസ്‌ക് വാസിസ് ടൗണില്‍ നടന്ന ചടങ്ങിലാണ് പോപ്പ് ക്ഷമാപണം നടത്തിയത്.
ജോണ്‍ പോള്‍ മാര്‍പ്പാപ്പ നൂറിലേറെ തവണ മാപ്പു പറഞ്ഞു എന്നാണ് പത്രവാര്‍ത്ത. ജൂതന്മാരോടും സ്ത്രീകളോടും കുരിശു യുദ്ധത്തില്‍ മരിച്ച മുസ്ലിങ്ങളോടുമെല്ലാം മാപ്പിരന്നു. കത്തോലിക്കാ പള്ളിയുടെ ക്രൂരതകളുടെ ചരിത്രം ഭാരതത്തിനും പറയാനുണ്ട്, ഗോവയിലെ ഇന്‍ക്വിസിഷന്‍ അതിലൊന്നാണ്. തെറ്റുതിരുത്താനല്ല ദേവസഹായം പിള്ളയെ പോലുള്ള കുത്സിത കഥാപാത്രങ്ങളെ വിശുദ്ധനായി പ്രഖ്യാപിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഹിന്ദുക്കളെ അവഹേളിക്കാനാണത്. സഭ കടന്നുപോകുന്ന ലോകഗതി കണ്ടറിഞ്ഞ് മാര്‍പ്പാപ്പ സഭക്കാരുടെ തെറ്റുതിരുത്തി ഭാരതത്തിലെ അവരുടെ ക്രൂരതക്ക് മാപ്പിരക്കാന്‍ എന്നാണ് തയ്യാറാവുക?
Comments