കൗസല്യാനന്ദനാ, രാമാ!
ഉണരൂ കര്‍മ്മസൂര്യനായ്,
പൊന്പട്ടണിഞ്ഞിതാ ദേവന്
വിളിപ്പൂ, എഴുന്നേല്ക്കുക!
എഴുന്നേല്ക്കുക എന്‍ കുഞ്ഞേ,
നീയീ നാടിന്റെ നായകന്;
ഇക്കാണും നദിയും കാടിന്
ഭംഗിയും കാത്തിടേണ്ടവന്!
ജ്വലിപ്പിക്കുക നിന് വീര്യം
ഭയന്നോടട്ടെ ദുര്‍മ്മദര്‍;
സന്തോഷഗീതികള് പാടി-
പ്പാറട്ടേ നിന് പതാകകള്‍!
* വാല്മീകി രാമായണത്തിലെ, വിശ്വാമിത്രന് രാമലക്ഷ്മണന്മാരെ ഉണര്‍ത്തുന്ന ”കൗസല്യാ സുപ്രജാ രാമാ” എന്ന ശ്ലോകത്തിന്റെ ആശയം വിപുലപ്പെടുത്തിയത്.