ഓരോ പദത്തിലും ചേര്‍ന്നിരിക്കും
അര്ത്ഥമതെന്നപോല് സത്യമായി
നിന്നാമമുള്ളില് ലയിച്ചിടേണം
പൂവില്‍ മധുവെന്നപോലെയെന്നും.
ലോകാഭിരാമ! നിന് പുണ്യനാമം
രാമനാമം, ജന്മമോക്ഷമന്ത്രം
ഓരോ പകലിലും സൂര്യാംശുപോല്
നേരിന്വെളിച്ചം വിതറിടേണം.
ഓരോ നിശയിലും അന്ധകാരം
ദൂരെയൊഴിച്ചിടും ദീപമായി
നിന്നാമം നാവില്‍ തെളിഞ്ഞിടേണം
സീതാപതേ! ജഗത്പാലകനേ!
അജ്ഞാനമെല്ലാമൊഴിഞ്ഞുള്ളില്
ആത്മതേജസ്സു നിറഞ്ഞീടുവാന്‍
ഹേ, പുരുഷോത്തമ! കൈകള്കൂപ്പാം
നിന്കഴലിണ ഞാന്‍
നെഞ്ചിലേറ്റാം!