Friday, January 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home യാത്രാവിവരണം

കൊറോണയിലേക്ക് ഒരു തീര്‍ത്ഥയാത്ര…

അഡ്വ എം.കെ. രഞ്ജിത്ത്

Print Edition: 24 June 2022

കൊറോണ എന്ന പേരിന് സമീപകാലത്ത് ഉണ്ടായ കുപ്രസിദ്ധി വളരെ വലുതാണ്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചലസിന് സമീപമുള്ള ‘കൊറോണ’ എന്ന സ്ഥലത്തെക്കുറിച്ചും അവിടുത്തെ ക്ഷേത്ര മാഹാത്മ്യത്തെക്കുറിച്ചുമാണ് ഇവിടെ പറയാനുദ്യമിക്കുന്നത്.

രണ്ടാം തവണയാണ് ഇവിടെ വരുന്നത്. നാലുവര്‍ഷം മുന്‍പ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. അന്ന് ക്ഷേത്ര നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തീകരിച്ചിരുന്നെങ്കിലും പ്രദക്ഷിണ വീഥിയിലെ കുംഭഗോപുരങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല. ഇത്തവണ പൂര്‍ത്തിയായ ക്ഷേത്രം സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. വേനല്‍ക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന നഗരം. ലോസ് ഏഞ്ചല്‍സിലെ പാര്‍ശ്വഭാഗത്തെ ചീനോഹില്‍സിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

മഞ്ഞുമലകളില്‍ നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റിനും തണുപ്പിനും വിരാമമായിട്ടില്ല. പച്ച കുറ്റിച്ചെടികളും മറ്റും നിറഞ്ഞുനില്‍ക്കുന്ന മലകളില്‍ നിന്നും മൊട്ടക്കുന്നു മലകളില്‍ നിന്നും ശൈത്യം വിട വാങ്ങാന്‍ മടിച്ചു നില്‍ക്കുകയാണ്. മലകള്‍ അതിനെ പുണര്‍ന്ന് പോകല്ലേ പോകല്ലേ എന്ന് പറയുകയാണെന്ന് തോന്നും. കഠിനവേനലാവുമ്പോഴേക്കും കുറ്റിച്ചെടികള്‍ക്കു നര ബാധിച്ചു മലകള്‍ വാര്‍ദ്ധക്യത്തിലേക്ക് പോകും. മലകള്‍ക്കും വാര്‍ദ്ധക്യം ശാപമാണെന്ന് തോന്നുന്നു. നരച്ചമലകളെ അഗ്‌നി ഗോളം വിഴുങ്ങുന്നതും ഇവിടെ പതിവാണ്. ഇത്തരത്തില്‍ വേനലും ശൈത്യവും ഇടകലര്‍ന്ന ഏപ്രില്‍ മാസം അവസാനമായിരുന്നു ഇത്തവണത്തെ യാത്ര.

ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും 70 മൈല്‍ അഥവാ 110 കി.മീ. സഞ്ചരിക്കണം ക്ഷേത്രത്തിലെത്താന്‍. മകള്‍ ദീപ്തി കൃഷ്ണയും ഭര്‍ത്താവ് ഗൗതം കൃഷ്ണയും കൂടെയുണ്ട്. ചെറുമക്കളെ കൂട്ടിയില്ല. ഇവിടെ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഒഴിവുദിനങ്ങളാണ്. ടൗണ്‍സ്‌ക്വയറിലെ ടെസ്‌ലാ കാറിന്റെ ചാര്‍ജിംഗ് സെന്ററില്‍ നിര്‍ത്തി കാര്‍ ചാര്‍ജ്ജ് ചെയ്ത് നേരെ ക്ഷേത്രത്തിലേക്ക്.

യാത്ര കൊറോണയിലെത്തി. പണ്ട് മുതലേ ഉള്ള സ്ഥലനാമം ആണ് ഇത്. ക്ഷേത്രത്തിന്റെ മുഖ്യകവാടത്തില്‍ എത്തിയപ്പോള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു വലിയ കളര്‍ നോട്ടീസ് തന്നു. ഒപ്പം മാസ്‌ക് ധരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. മാസ്‌ക് ഇവിടെ പൊതുവേ അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു. പക്ഷെ ക്ഷേത്രപ്രവേശനത്തിന് മാസ്‌ക് നിര്‍ബന്ധം ആണ്.

ഉത്തരേന്ത്യന്‍ മാതൃകയിലാണ് ക്ഷേത്ര നിര്‍മ്മിതി. രാമക്ഷേത്രത്തിന്റെ രൂപരേഖ മനസ്സില്‍ വന്നു. വിശാലമായ ക്ഷേത്ര കവാടം. ആയിരം കാറുകള്‍ വന്നാലും നിറയാത്ത പാര്‍ക്കിംഗ് സൗകര്യം. ക്ഷേത്രത്തിന്റെ ഓരം ചേര്‍ന്ന് വിശാലമായ ഭക്ഷണശാലയില്‍ ആളുകള്‍ ഭക്ഷണം കഴിക്കുന്നു.
മുഖ്യശ്രീകോവിലില്‍ പ്രതിഷ്ഠ ശ്രീകൃഷ്ണനും രാധയും. സീതാരാമനും ശിവനും ഇവിടെ ഉണ്ട്. ഇവിടുത്തെ സമ്പ്രദായത്തിന്റെ ആചാര്യനും ഗുരുവുമായിരുന്ന സ്വാമി നാരായണന്റെ വിഗ്രഹവും ദര്‍ശിക്കാം.

വിശാലമായ പ്രദക്ഷിണ വഴി. എല്ലായിടത്തും മാര്‍ബിള്‍ പതിച്ചിരിക്കുന്നു. ചെരുപ്പ് സൂക്ഷിക്കുന്നിടം വരെ മാര്‍ബിള്‍ നിര്‍മ്മിതമാണ്. ക്ഷേത്രത്തിന്റെ വലുപ്പം പറഞ്ഞറിയിക്കാന്‍ വയ്യ. ദല്‍ഹിയിലെ അക്ഷര്‍ധാംക്ഷേത്രം പോലെ തന്നെ.

ചെരുപ്പ് അഴിച്ച് മുഖമണ്ഡപത്തില്‍ പ്രവേശിച്ചു. നിറയെ കൊത്തുപണികള്‍. മാര്‍ബിളില്‍ വിരിയുന്ന ദേവീദേവന്മാര്‍. ആരും തൊടാതിരിക്കാന്‍ ഓരോ തൂണിനും ഗ്ലാസ്സ് സംരക്ഷണമുണ്ട്. നിരവധി ആള്‍ക്കാര്‍ മുഖമണ്ഡപത്തില്‍ ഉണ്ട്. അല്പവസ്ത്രധാരികളായ മദാമ്മമാര്‍ക്ക് മുഖമണ്ഡപത്തില്‍ പ്രവേശിക്കാന്‍ കറുത്തഷാളുകള്‍ അവിടെ നിന്നും നല്‍കുന്നുണ്ട്. മിക്കവരും ചെറിയ ജി.ട്രൗസര്‍ ആവും സാധാരണ ധരിച്ചിട്ടുണ്ടാവുക.

മുഖമണ്ഡപം ഒരു അത്ഭുതലോകമാണ്. സ്വാമി നാരായണ്‍ ഗുരുവിന്റെ പരമ്പരയുടേതാണ് ക്ഷേത്രം. അദ്ദേഹം വടക്കേ ഇന്ത്യയിലെ ഒരു യോഗിവര്യന്‍ ആയിരുന്നു. കേരളത്തിലെ ശ്രീനാരായണ ഗുരുദേവന്‍ എന്നതുപോലെ. അവരുടെ ശിഷ്യപരമ്പരയാണ് ക്ഷേത്ര നിര്‍മ്മാതാക്കള്‍. മുഖമണ്ഡപത്തിനു തന്നെ നൂറുകോടി ചെലവുവന്നിട്ടുണ്ടാകണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിഷ്യരുടെ സംഭാവനയായാണ് നിര്‍മ്മാണച്ചിലവ് സമാര്‍ജ്ജിച്ചത്. കൊത്തുപണികള്‍ ഇന്ത്യയില്‍ നടത്തി ഇവിടെ എത്തിച്ച് യോജിപ്പിച്ചത് ആണ് എന്നറിഞ്ഞു. ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമകുടത്തില്‍ കൊടികള്‍ പാറികളിക്കുന്നു.

ലേഖകന്‍ കുടുംബത്തോടൊപ്പം.

ക്ഷേത്രത്തിന്റെ മുന്നില്‍ തന്നെ നൃത്തം ചെയ്യുന്ന ഫൗണ്ടന്‍ ഉണ്ട്. രാത്രികാലങ്ങളില്‍ അത് പ്രവര്‍ത്തിക്കും. പ്രഭാഷണങ്ങള്‍ നടത്താനുളള വിശാലമായ ഓഡിറ്റോറിയം, ലൈബ്രറി എന്നിവയും ക്ഷേത്രസന്നിധിയില്‍ തന്നെ ഉണ്ട്. ലൈബ്രറിയില്‍ സ്വാമിമാരുടെ പ്രഭാഷണങ്ങളും സേവനപ്രവര്‍ത്തനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും നിരന്തരമായി സംപ്രേഷണം ചെയ്യുന്നു. സ്വാമി നാരായണ്‍ ഗുരുവിന് അഭിഷേകത്തിന് പ്രത്യേക സ്ഥലമുണ്ട്.

ക്ഷേത്രത്തിന്റെ പരിക്രമവീഥിയില്‍ വലിയ വലിയ ഗോപുരങ്ങള്‍. ഒരു വിസ്മയ നിര്‍മ്മിതി തന്നെ ആണ് ഈ ക്ഷേത്രസങ്കേതം. ഓരോ തൂണും മനോഹരമായ കൊത്തുപണികളാല്‍ സമ്പന്നമാണ്. കേരളസമ്പ്രദായത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് പൂജകളും ആചരണങ്ങളും. പാന്റും ഷര്‍ട്ടും ഇട്ട് പ്രവേശിക്കാം.

ഇതേ മാതൃകയില്‍ ഇവര്‍ ദുബായിലും ക്ഷേത്രം നിര്‍മ്മിക്കുന്നതായി അറിഞ്ഞു. നിരവധി സേവനപ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. ക്ഷേത്രനിര്‍മ്മാണത്തിന് ഇവിടെ ആദ്യം ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവത്രേ.

മണ്ഡപത്തില്‍ നിന്ന് ഭോജനശാലയിലേക്ക്. എല്ലാ ഇന്ത്യന്‍ വിഭവങ്ങളും സുലഭം. ഇവര്‍ തന്നെ നിര്‍മ്മിച്ച അച്ചാറുകള്‍ ശ്രദ്ധേയമാണ്.

ഇവിടെ നിന്നും പഠിക്കാനുള്ള പ്രധാനപാഠം വൃത്തിയും വെടിപ്പും ആണ് എന്നാണ് എനിക്ക് തോന്നിയത്. മികച്ച വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ എല്ലായിടത്തും കാണാം. പുതുമ നഷ്ടപ്പെടാത്ത ശുചിത്വം. ഒരു പ്ലാസ്റ്റിക്കോ കവറോ ഒന്നും എവിടെയും കാണാനില്ല. ചപ്പുചവറുകള്‍ എന്നൊന്നില്ല. അത്ര വൃത്തിയിലാണ് സൂക്ഷിക്കുന്നത്. ഭക്ഷണം കഴിച്ചാല്‍ നമ്മള്‍ തന്നെ ബാക്കി അവശിഷ്ടങ്ങള്‍ കൊട്ടയില്‍ നിക്ഷേപിക്കണം.

അമേരിക്കയില്‍ തന്നെ ഇവര്‍ക്ക് ഇത്തരത്തില്‍ രണ്ടു ക്ഷേത്രങ്ങള്‍ കൂടി ഉണ്ട്. 1907ല്‍ സ്ഥാപിതമായ ക്ഷേത്രങ്ങള്‍! ബോയന്‍വാസി അഷ്‌കര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സന്‍താ (ആഅജട)എന്ന ട്രസ്റ്റിന്റെ കീഴിലാണ് ക്ഷേത്രങ്ങള്‍. കോടികളുടെ ആസ്തിയുള്ള ട്രസ്റ്റ് ആണ്. ഹിന്ദുസംസ്‌കൃതിയെ ലോകമെങ്ങും പ്രചരിപ്പിക്കുകയാണ് ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യം.

അമേരിക്കയില്‍ ഹിന്ദുസംസ്‌കൃതി ഗണ്യമായ സ്വാധീനം ചെലുത്തി വരുന്നു. നമ്മള്‍ താമസിക്കുന്ന സ്ഥലത്തിന് അടുത്തു തന്നെ ഗണപതി ഭഗവാന്റെ ഒരു പ്രതിഷ്ഠ ഉണ്ട്. ചെന്നൈ സ്വദേശിയായ ഒരു ഭക്തന്റെ വസതിയിലാണ് ഇപ്പോള്‍ ആരാധന നടത്തുന്നത്. ക്ഷേത്രം ആദ്യം ഉണ്ടായിരുന്ന സ്ഥലത്ത് അധികൃതര്‍ അനുവാദം നിഷേധിച്ചതിനെ തുടര്‍ന്നാണ് പുതിയ ക്രമീകരണം. ഓരോ വീട്ടുകാര്‍ ഓരോ ദിവസം പൂജ ഏറ്റെടുത്തു നടത്തുന്നു. എന്റെ മക്കളുടെ ദിവസം ശനിയാഴ്ച ആണ്. തമിഴനും മലയാളിയും തെലുങ്കനും ഗുജറാത്തിയുമെല്ലാം ക്ഷേത്ര കാര്യത്തില്‍ ഏകമനസ്സാണ്. ജാതി എന്നൊന്ന് അറിയുകയുമില്ല. ഉചിതമായ സ്ഥലം കിട്ടിയാല്‍ അവര്‍ ഉടനെ ഗണപതി ഭഗവാനെ ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠിക്കും. പൂട്ടിയിട്ടിരിക്കുന്ന പള്ളികളില്‍ ഒന്ന് വിലയ്‌ക്കെടുക്കാനാണ് തീരുമാനം. ഭൂഗോളത്തിന്റെ രണ്ടാമത്തെ പകുതിയിലും ഹിന്ദു സംസ്‌കൃതിയുടെ ആചരണമഹിമകള്‍ വ്യാപിക്കുകയാണ്. ഈ യാത്രാവേളയില്‍ വ്യക്തിപരമായി ഒരു സങ്കടം മാത്രം. കഴിഞ്ഞ അമേരിക്കന്‍ യാത്രയില്‍ എന്റെ സഹധര്‍മ്മിണി കൂടെ ഉണ്ടായിരുന്നു. ഇത്തവണ പക്ഷേ അദൃശ്യ സാന്നിദ്ധ്യമാണ് അവള്‍.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

അനുഭൂതിദായകമായ തീര്‍ത്ഥയാത്ര

ശ്രീ മാതാ വൈഷ്‌ണോദേവി ദര്‍ശനം- അനുഭൂതിദായകം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

മധുരിക്കും ഓര്‍മ്മകളുടെ പാരീസ്

കൊയപ്പള്ളി തറവാട്ടിലെ കേളപ്പജി പ്രതിമയ്ക്ക് മുന്നില്‍

കേളപ്പജിയെ അറിഞ്ഞ്, അനുഭവിച്ച് ഒരു യാത്ര

ബ്രഹ്‌മപുത്ര-വിസ്മയ സേതുവില്‍ ലേഖകന്‍.

ആസ്സാം-ബ്രഹ്മപുത്ര സ്കെച്ചുകള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies