പൂനെ: എല്ലാ വൈദ്യശാസ്ത്ര ശാഖകളേയും സമഗ്രമായും ശാസ്ത്രീയമായും അനുഭവങ്ങളുടെ വെളിച്ചത്തിലും സമന്വയിപ്പിച്ച് കൊണ്ടുള്ള ചികിത്സാ രീതിയിലേക്ക് ആരോഗ്യ മേഖല എത്തേണ്ട സമയമായെന്ന് പൂനെയില്‍ ചേര്‍ന്ന ആരോഗ്യഭാരതി ഭാരതീയ സ്വാസ്ഥ്യ ചിന്തന്‍ ബൈഠക് വിലയിരുത്തി. ആരോഗ്യഭാരതിയുടെ അഖില ഭാരതീയ കാര്യകര്‍ത്താക്കളായ ഡോ.രാകേഷ് പണ്ഡിറ്റ്, ഡോ.സുനില്‍ ജോഷി, ഡോ.രാഘവേന്ദ്ര കുല്‍കര്‍ണി, സംസ്ഥാന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.