മഞ്ചേരി: കേരളത്തെ കടക്കെണിയിലാക്കുന്ന കെ-റെയില്‍ പദ്ധതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് മഞ്ചേരി മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തീവ്രവാദ ശക്തികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പെന്‍ഷനേഴ്‌സ് സംഘ് മഞ്ചേരി മേഖലാ കുടുംബ സംഗമം ജില്ലാ ജനറല്‍ സെക്രട്ടറി പ്രൊഫ.പി.രാമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.ജീജാബായി ടീച്ചര്‍, വി.എം.ദേവദാസ്, ഡോ.സി.വി.സത്യനാഥന്‍, പി.കെ. വിജയന്‍ മാസ്റ്റര്‍, വി.ഡി.ശാംഭവി മൂസത്, രാമചന്ദ്രന്‍ പാണ്ടിക്കാട്, സി.ബാബുരാജ്, പി.ജി.ഉപേന്ദ്രന്‍, സി.പുരുഷോത്തമന്‍, വിശ്വകുമാര്‍ മല്യ, സി.ഡി.ഗീതാകുമാരി, കെ.പ്രേമാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Comments