കോഴിക്കോട്: പരിമിതകള്‍ മറികടന്ന് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചേരാനും സ്വയംപര്യാപ്തത നേടാനുമായി സക്ഷമ സംസ്ഥാന പ്രതിനിധി സഭ നടത്തിയ ആഹ്വാനം ദിവ്യാംഗ സമൂഹത്തിന് കരുത്ത് നല്‍കുന്നതായി. സപ്തം. 22ന് നടന്ന സംസ്ഥാന പ്രതിനിധിസഭ സക്ഷമ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എസ്. ഗോവിന്ദ രാജ് ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ 2.21 ശതമാനം പേര് വിവിധ വൈകല്യങ്ങള്‍ ബാധിച്ചവരാണെന്നും അവ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് സമൂഹത്തിന് ബോധമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ദിവ്യാംഗരെ കുറിച്ചുള്ള പഠനവും നേത്രദാനത്തിന്റെ പ്രാധാന്യവും കൂ ടുതലായി പാഠ്യപദ്ധതിയില്‍ ഉള് പ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് പ്രതിനിധിസഭ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ബസ്സുകളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സീറ്റുകള്‍ സ്ഥാനം മാറ്റിയത് ഒഴിവാക്കി സീറ്റുകള്‍ യഥാസ്ഥാനത്ത് നിലനിര്‍ത്തണമെന്ന് മറ്റൊരു പ്രമേയത്തില്‍ സം സ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ മന് കീ ബാത്ത് പരിപാടി സംപ്രേക്ഷണം ചെയ്യുമ്പോള്‍ ദിവ്യാംഗര്‍ക്ക് കൂടി മനസ്സിലാകുംവിധം ആംഗ്യഭാഷയില്‍ കൂടിയും സംപ്രേക്ഷണം ചെയ്യണ മെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവര് ത്തനങ്ങളില് സമൂഹത്തിന്റെ പ്രാതി നിധ്യം ഉറപ്പുവരുത്തുന്നതിനായി ദിവ്യാംഗ മിത്രം പദ്ധതി നടപ്പാക്കാന്‍ സമ്മേളനം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിപുലമായ ഗൃഹസ മ്പര്‍ക്കം സംഘടിപ്പിക്കും.
അളകാപുരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സുധാകരന് അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എം. കൃഷ്ണകുമാര്‍, സം സ്ഥാന സംഘടനാ സെക്രട്ടറി വി.വി. പ്രദീപ്, സഹ സംഘടനാ സെക്രട്ടറി പി. സുഭാഷ്, ആര്. രാമചന്ദ്രന്, സി. എസ്. സത്യഭാമ, പി. പ്രകാശന് തുട ങ്ങിയവര്‍ സംസാരിച്ചു.