കൊച്ചി: പരിസ്ഥിതി രംഗത്തെ സംയോജനത്തിന്റെ ഭാഗമായ പര്യാവരണ്‍ യൂത്ത് പാര്‍ലമെന്റിലേക്ക് കേരളത്തിന്റെ പ്രാതിനിധ്യം. ഏപ്രിലില്‍ കേന്ദ്ര പരിസ്ഥിതി ജലവായു മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പര്യാവരണ്‍ യൂത്ത് പാര്‍ലമെന്റ് പരിപാടിയിലേക്ക് എറണാകുളം ഇടപ്പള്ളി സ്വദേശിനി ആഗ്‌നസ് ഫ്രാന്‍സിസ്, തിരുവനന്തപുരം വീരണകാവ് സ്വദേശിനി അഞ്ജു കൃഷ്ണ എം.എസ്. എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ നിന്നും പരിസ്ഥിതി ശാസ്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് ആഗ്‌നസ്. കൊച്ചി മഹാനഗര്‍ പര്യാവരണ്‍ സംരക്ഷണ ഗതിവിധി കൂട്ടായ്മയില്‍ അംഗമാണ്. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണ പാറശ്ശാല സി. എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നും നിയമബിരുദം നേടിയ ശേഷം കേരള ലോ അക്കാദമിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്. തിരുവന്തപുരം ഗ്രാമ ജില്ല പര്യാവരണ്‍ സംരക്ഷണ ഗതിവിധി കൂട്ടായ്മയുടെ ഭാഗമാണ്.