കായംകുളം: ഭാരതീയവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യ ത്തില്‍ മലയാള ഭാഷാവാരാചരണത്തിന്റെ ഭാഗമായി കേരള സര്‍വ്വകലാശാല അദ്ധ്യാപന പഠന കലാലയത്തില്‍ മലയാള കാവ്യഭാഷാ ചരിത്രവും ചിന്താവിഷ്ടയായ സീതയും സെമിനാര്‍ നടത്തി. സെമിനാര്‍ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം ഹരികുമാര്‍ ഇളയിടത്ത് ഉദ്ഘാടനം ചെയ്തു.
ടി. ഹേമലത അദ്ധ്യക്ഷം വഹിച്ചു. പ്രൊഫ. ജോണ്‍ സണ്‍ ചെമ്മനം വിഷയാവതരണം നടത്തി. കോളജ് ലൈ ബ്രറിയിലേക്കുളള പുസ്തക സമര്‍പ്പണവും അദ്ദേഹം നിര്‍വ്വ ഹിച്ചു. സബീന എസ്, യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു. എസ്, അദ്ധ്യക്ഷന്‍ പ്രൊഫ. വി.എസ്. ഗോപാലകൃഷ്ണന്‍, പൂവണ്ണാല്‍ ബാബു, കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ച്ചാ രാജു, പി.എസ്. സുരേഷ്, സി.പ്രകാശ്, ബിന്ദു, അമ്മു, ആര്‍ട്ടിസ്റ്റ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.