മതം മാറ്റാനും ഹിന്ദുവിശ്വാസത്തെ അവഹേളിക്കാനും ഈ മതേതരരാജ്യത്ത് അവകാശമുണ്ടെന്നും അതിനാല്‍ തന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെത്തിയ കത്തോലിക്കാ പാതിരിയ്ക്ക് ജഡ്ജി കണക്കിനുകൊടുത്തു. ഈ കേസ്സുകള്‍ക്കു പുറമെ ദുരന്തനിവാരണ നിയമപ്രകാരം കൂടി കേസ്സെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. മതംമാറ്റവീരന് ജോര്‍ജ് പൊന്നയ്യയാണ് തന്റെ പേരിലുള്ള കേസ് റദ്ദാക്കാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. 2021 ജൂലായ് 18ന് കന്യാകുമാരി അരുമനൈയില്‍ ഒരു പൊതുയോഗത്തില്‍ പരസ്യമായിട്ടായിരുന്നു ഇയാളുടെ ഹിന്ദു അവഹേളനം. ഭാരതമാതാവ് വൃത്തികെട്ടവളാണെന്നും അതിനാലാണ് രോഗം വരുന്നതെന്നുമായിരുന്നു അയാളുടെ ഒരു വാദം. ഭൂമാതാവെന്നും ഭാരതമാതാവെന്നും വിളിക്കുന്ന ഗാന്ധിജി ചെരുപ്പിട്ട് ഭൂമിയില്‍ ചവിട്ടുന്നതിനെ കളിയാക്കുകയും ചെയ്തു. മോദിക്കും അമിത്ഷാ യ്ക്കും നേരെ അധിക്ഷേപ വര്‍ഷവും നടത്തി. കൊറോണകാലത്ത് പള്ളികള്‍ അടച്ചിട്ടതിനെയും വിമര്‍ശിച്ചു. മാവോയിസ്റ്റ് അനുകൂലിയായ സ്റ്റാന്‍ സാമി എന്ന പാതിരിയെ ന്യായീകരിക്കുകയും ചെയ്തു. മതം മാറ്റത്തെ ന്യായീകരിക്കുക മാത്രമല്ല ഹിന്ദുവിശ്വാസത്തെ ആക്ഷേപിക്കുകയും ചെയ്തു.
തമിഴ്നാടിന്റെ പല ഭാഗത്തുനിന്നായി മുപ്പതിലധികം പരാതി ഈ പാതിരിക്കെതിരെ ഉയര്‍ന്നതോടെ പോലീസ് ഇയാളെ കേസെടുത്ത് അറസ്റ്റു ചെയ്തു. ഇതിനെതിരെയാണ് പാതിരി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് ജി.ആര്.സ്വാമിനാഥന് ഐ.പി.സി. 259 പ്രകാരം പാതിരി കുറ്റക്കാരനാണെന്നു പ്രഥമാ ദൃഷ്ട്യാ ബോധ്യപ്പെട്ടെന്നു പറഞ്ഞു. മതംമാറ്റം ‘ഗ്രൂപ്പ് അജണ്ട’ യാക്കരുത് എന്ന് താക്കീതു നല്‍കുകയും ചെയ്തു. കൂടാതെ ഇന്ത്യന്‍ശിക്ഷാനിയമത്തിലെ ആറു വകുപ്പുകള്‍ പ്രകാരവും പകര്‍ച്ചവ്യാധി നിയമപ്രകാരവും കേസ്സെടുക്കാമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. മതേതര രാഷ്ട്രീയക്കാരെ കുരങ്ങു കളിപ്പിക്കുന്നതുപോലെ കോടതിയോട് കളിക്കാന്‍ പോയ പാതിരിയ്ക്ക് കോടതി കളി പഠിപ്പിച്ചുകൊടുത്തു.