കൊച്ചി: സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം പ്രമാണിച്ച് അഖിലഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനമായ ജനുവരി 23 ‘പരാക്രം ദിവസ്’ ആയി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില്‍ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസരചനാ മത്സരം നടത്തുന്നു. ഉപന്യാസം ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കാം. സ്വാതന്ത്ര്യസമരത്തില്‍ നേതാജിയുടെ പങ്ക്, ദേശീയതയെക്കുറിച്ചുള്ള നേതാജിയുടെ ദര്‍ശനത്തിന്റെ സമകാലിക പ്രസക്തി, ഐഎന്‍എ യുവതലമുറയ്ക്ക് നല്കുന്ന ദേശസ്നേഹത്തിന്റെ പാഠങ്ങള്‍ എന്നീ വിഷയങ്ങളിലേതെങ്കിലും തിരഞ്ഞടുക്കാം. അവസാന തീയതി ജനുവരി 20. വിജയികള്‍ക്ക് റിപ്പബ്ലിക് ദിനത്തില്‍ സമ്മാനവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. ബന്ധപ്പെടേണ്ട നമ്പര്‍: 9400667477, 9656551456.