പെരിങ്ങോം: മെറ്റല്‍ സ്റ്റോണ്‍ ഉപയോഗിച്ച് ചെയ്ത ഹനുമാന്റെ ഏറ്റവും വലിയ ചിത്രത്തിന് പെരിങ്ങോം സ്വദേശി ടി.ഹരിശങ്കര്‍ ലോകറെക്കോര്‍ഡും, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡും, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും കരസ്ഥമാക്കി. അഞ്ചര മീറ്റര്‍ ഉയരവും നാലര മീറ്റര്‍ വീതിയുമുള്ള രൗദ്ര ഹനുമാന്റെ ചിത്രമാണ് ലോക റെക്കോര്‍ഡിന് അര്‍ഹമായത്. പെരിങ്ങോം ശാഖാ സ്വയംസേവകനായ ഹരിശങ്കര്‍ ബിജെപി മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ രമടെയും സനില്‍കുമാറിന്റെയും മകനാണ്. സഹോദരന് ഗൗരി ശങ്കര്‍.