Friday, August 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

ജിഫ്രി തങ്ങള്‍ക്ക് വധഭീഷണി എവിടെ നിന്ന്?

ശാകല്യന്‍

Print Edition: 7 January 2022

ഇ.കെ.സുന്നികളുടെ മതസംഘടനയായ ‘സമസ്ത’ യുടെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഇപ്പോള്‍ ഉറക്കമില്ലത്രെ! ഒന്ന് കണ്ണടയ്ക്കുമ്പോള്‍ കാണുന്നത് തന്നെ കൊല്ലാന്‍ ആയുധവും മറച്ചുപിടിച്ചു നില്‍ക്കുന്നവന്റെ രൂപമാണ്. ആളുടെ മുഖം വ്യക്തമല്ലാത്തതിനാല്‍ കൊലയാളി ആരെന്നു തെളിയുന്നില്ല. തനിക്ക് ഫോണിലൂടെ വധഭീഷണി ഉണ്ടായി എന്ന് ഒരു മതപ്രഭാഷണത്തിനിടയ്ക്ക് തങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് സംഗതി കുഴപ്പമായത്. പതിനൊന്നു കൊല്ലം മുമ്പ് ചെമ്പരിക്ക മുന്‍ ഖാസി സി.എം. അബ്ദുള്ള മുസലിയാര്‍ കൊല്ലപ്പെട്ടതുപോലെ സംഭവിക്കും എന്നായിരുന്നു ഭീഷണി. വധഭീഷണി മുസ്ലിംലീഗില്‍ നിന്നാണെന്ന് ഐ.എന്‍. എല്‍, തിരിച്ചാണെന്ന് ലീഗ്. ഇടതു മുന്നണിയെന്ന് യു.ഡി.എഫും തിരിച്ചും. യൂത്ത്‌ലീഗും ഡി.വൈ.എഫ്.ഐയും കുറ്റം ചാര്‍ത്തി പരസ്പരം കൊമ്പുകോര്‍ത്തു. മാര്‍ക്‌സിസ്റ്റു പത്രവും ജമാഅത്തെ പത്രവും കൊലയാളി മറുപക്ഷത്താണെന്നു വാര്‍ത്ത നല്‍കി. ഇതോടെ ആശയക്കുഴപ്പത്തിലായത് ജിഫ്രി തങ്ങളാണ്. ആരാണ് കൊലയാളി എന്ന് തിരിയാത്ത സ്ഥിതി. തനിക്കുചുറ്റിലും ഏതു കാല്‍പെരുമാറ്റം ഉണ്ടാകുമ്പോഴും അദ്ദേഹം ഞെട്ടുകയാണത്രെ!

ഇതൊന്നും പോരാത്തതുകൊണ്ടാവാം വധശ്രമത്തെ അപലപിക്കാന്‍ ഒരാള്‍ കൂടി എത്തി. ഇ.കെക്കാരുടെ ബദ്ധശത്രു എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. സുന്നികളുടെ ഉസ്താദ് മലപ്പുറത്തെ ഒരു സ്വലാത്ത് സമ്മേളനത്തില്‍ പറഞ്ഞത് അഭിപ്രായ വ്യത്യാസമുണ്ടാവുമ്പോള്‍ വ്യക്തിഹത്യയും വധഭീഷണിയും കൊലയും നടത്തുന്നത് ഭീരുത്വമാണ് എന്നാണ്. വധഭീഷണിയെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഈ വാര്‍ത്ത കേട്ട് ഞെട്ടിയ ജിഫ്രി തങ്ങളുടെ മുമ്പില്‍ തെളിഞ്ഞത് ചേകന്നൂര്‍ മൗലവിയുടെ മുഖമായിരുന്നു. വ്യക്തിഹത്യയും വധഭീഷണിയും ഫലിക്കാതെ വന്നപ്പോള്‍ ഭീരുക്കള്‍ കൊന്നുകളഞ്ഞ ചേകന്നൂരിന്റെ മുഖം. പിന്നെ തെളിഞ്ഞമുഖം ചെമ്പരിക്ക മുന്‍ മുഖ്യ ഖാസി അബ്ദുള്ള മുസ്ല്യാരുടേതാണ്. ആ കൊലയുടെ ദുരൂഹത തന്റെ സമൂഹത്തില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നു എന്നറിയുന്നതിലെ ശ്വാസംമുട്ടല്‍. ഇതെല്ലാം കൂടിയായപ്പോള്‍ തങ്ങളുടെ ഉറക്കം പമ്പ കടന്നു. തങ്ങള്‍ക്കുണ്ടായ ഫോണ്‍ വിളി വധഭീഷണിയല്ല, അഭ്യുദയകാംക്ഷിയുടെ മുന്നറിയിപ്പായിരുന്നു എന്ന് സമസ്തയുടെ ജനറല്‍ സെക്രട്ടറി വിശദീകരിക്കുക കൂടി ചെയ്തതോടെ ജിഫ്രി തങ്ങള്‍ക്ക് സ്വന്തം സംഘടനയെ പോലും വിശ്വസിക്കാന്‍ പറ്റുമോ എന്നു സംശയിക്കേണ്ട സ്ഥിതിയായി.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഋഷി സുനക് മോദിയുടെ ആളോ?

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

ഭാരത ജനതയോട് എന്നാണ് മാര്‍പ്പാപ്പ മാപ്പിരക്കുക ?

മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ ഹിന്ദുത്വ സിലബസ് !

ഡി.എം.കെയെ ഹിന്ദുത്വം വിഴുങ്ങുന്നു

Kesari Shop

  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
Follow @KesariWeekly

Latest

വിഘടനവാദികളുടെ വിഭജനവാദങ്ങള്‍

രാജ്യപുരോഗതിയുടെ ചുമതല സമാജം ഏറ്റെടുക്കണം: ഡോ.മോഹന്‍ ഭാഗവത്

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഭാരതത്തിന്റെ തേജസ്

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies