Thursday, May 26, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

ഉന്നംതെറ്റിയ ഉന്നതവിദ്യാഭ്യാസ മേഖല

ഡോ.എം.അബ്ദുള്‍ സലാം

Print Edition: 24 December 2021

കേരളത്തിലെ സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങളെ സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും മുഖ്യമന്ത്രിയും തമ്മില്‍ നടന്ന കത്തിടപാടുകളും അതിനോടനുബന്ധിച്ചുള്ള പ്രതികരണങ്ങളും പത്രമാദ്ധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിധേയമായത് ഈ അടുത്തിടെയാണ്. അതുകൊണ്ട് തന്നെ ഇതിന്റെ കാര്യകാരണങ്ങള്‍ പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു.

ഇരുപത്തിമൂന്ന് സര്‍വകലാശാലകളും ആയിരത്തോളം കോളേജുകളും പത്ത് ലക്ഷത്തിലധികം കുട്ടികളും മുപ്പതിനായിരത്തോളം അദ്ധ്യാപകരും ഉള്‍ക്കൊള്ളുന്ന വളരെ ബൃഹത്തായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല. മേന്മയേറിയ വിദ്യാഭ്യാസവും ഉന്നത നിലവാരമുള്ള ഗവേഷണ പഠനങ്ങളും ശ്രേഷ്ഠമായ വിജ്ഞാനവ്യാപനവും അതുവഴിയുള്ള സാമൂഹ്യസേവനവുമാണ് സര്‍വകലാശാലകള്‍ പ്രധാനമായും നിര്‍വഹിക്കേണ്ട ദൗത്യം. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍, കേരളത്തിലെ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളായ സര്‍വകലാശാലകള്‍ പ്രത്യക്ഷത്തില്‍ തന്നെ ഉന്നംതെറ്റിപ്പോകുകയും അവയെ നിലവാരം കുറഞ്ഞ രാഷ്ട്രീയ കേന്ദ്രങ്ങളായി മാറ്റുകയും ചെയ്തിരിക്കുന്നു. പതിറ്റാണ്ടുകളായി മാറിമാറി വരുന്ന, സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്‍ മാത്രമുള്ള ഗവണ്‍മെന്റുകള്‍ പരസ്പരം മത്സരിച്ച് സര്‍വകലാശാലകളെ പാര്‍ട്ടി വികസന കേന്ദ്രങ്ങളാക്കിത്തീര്‍ത്ത ദുരവസ്ഥയാണ് കേരളത്തില്‍ ദീര്‍ഘകാലമായി കാണുന്നത്. കലാലയങ്ങളുടെ മുഖ്യലക്ഷ്യമായ വിദ്യാഭ്യാസവും ഗവേഷണവുമെല്ലാം മാറ്റിനിര്‍ത്തി പാര്‍ട്ടി വികസനം മുഖ്യലക്ഷ്യമാക്കി നിയമങ്ങളെല്ലാം തന്നെ കാറ്റില്‍പ്പറത്തി പാര്‍ട്ടി അണികളെ മാത്രം വിവിധ തസ്തികകളില്‍ നിയമിക്കുക വഴി സര്‍വകലാശാലകളെ അനധികൃത നിയമന കേന്ദ്രങ്ങളായി അധ:പതിപ്പിക്കുന്ന രീതിയാണ് ദശാബ്ദങ്ങളായി കണ്ടുവരുന്നത്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ദുരവസ്ഥ
വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യ പകരുവാനുള്ള പവിത്രമായ വിദ്യാകേന്ദ്രമെന്ന സങ്കല്പത്തില്‍ നിന്നു മാറി സര്‍വകലാശാലകള്‍ പലപ്പോഴും കലാപശാലകളും പാര്‍ട്ടി വികസന കേന്ദ്രങ്ങളുമായി മാറുന്ന ദുരോഗ്യം അവയെ അടിപതറിയ അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. സര്‍വകലാശാലയിലെ താഴെ അറ്റത്തുള്ള പ്യൂണ്‍ തസ്തിക മുതല്‍ മേലെ അറ്റത്തുള്ള വൈസ് ചാന്‍സലര്‍ വരെ നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് മാത്രം സംവരണം ചെയ്യുന്ന രീതിയില്‍ കലാശാലകളെ മാറ്റുന്നതിന് മാറിമാറി വരുന്ന ഗവണ്‍മെന്റുകള്‍ മത്സരബുദ്ധിയും ഔത്സുക്യവും പ്രദര്‍ശിപ്പിച്ചിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്.

യഥാസമയത്ത് ക്ലാസുകളെടുക്കുക, സിലബസ് പൂര്‍ത്തീകരിക്കുക, കൃത്യസമയത്ത് പരീക്ഷ നടത്തുക, ചിട്ടയായ രീതിയില്‍ ഫലം പ്രസിദ്ധീകരിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്യുക, കുട്ടികളുടെ കായികവും മാനസികവും ബൗദ്ധികവുമായ നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി, ഗവണ്‍മെന്റുകളുടെ ഇഷ്ടാനുസരണം പാര്‍ട്ടി വികസന കേന്ദ്രങ്ങളാക്കി മാറ്റുന്നരീതിയാണ് കലാശാലകളില്‍ കാണുന്നത്. ഇതിന് അന്ത്യം കുറിക്കണമെങ്കില്‍ സര്‍ക്കാരും ചാന്‍സലറും വൈസ് ചാന്‍സലറും മറ്റു ഭരണകര്‍ത്താക്കളും ഒരുമിച്ച് വിപ്ലവകരമായ മാറ്റങ്ങള്‍ ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കേണ്ടിയിരിക്കുന്നു.
ഏതൊരു യൂണിവേഴ്സിറ്റികളുടെയും സുപ്രധാന ചുമതലകളായ ദര്‍ശനം, ആസൂത്രണം, വീക്ഷണം, ഭരണം, ധനവിനിയോഗം തുടങ്ങിയ തീരുമാനങ്ങള്‍ എടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നത് വൈസ് ചാന്‍സലറാണ്. അദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ചായിരിക്കും ഏതൊരു യൂണിവേഴ്സിറ്റിയുടെയും വികസനദിശ നിര്‍ണ്ണയിക്കപ്പെടുന്നത്.

സ്വയംഭരണാവകാശമുള്ള സര്‍വ്വകലാശാലകള്‍
കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളും സ്വയംഭരണാധികാര സ്ഥാപനങ്ങളാണ് (Autonomous Institutions) എന്ന വസ്തുത വിസ്മരിക്കരുത്. സര്‍വകലാശാലകളുടെ സുപ്രധാനമായ നിയമസംഹിതയായ ‘ആക്ടും സ്റ്റാറ്റിയൂട്ടും’ അനുസരിച്ച് കലാശാലകളുടെ നിയന്ത്രണം അവയുടെ നിയന്താവും രക്ഷകനും ശിക്ഷകനുമൊക്കെയായ ചാന്‍സലര്‍ എന്ന് വിവക്ഷിക്കപ്പെട്ടിട്ടുള്ള ഗവര്‍ണറുടെ ഉത്തരവാദിത്തമാണ്. അതേസമയം ഗവണ്‍മെന്റുകള്‍ക്ക് നേരിട്ട് യൂണിവേഴ് സിറ്റികളില്‍ കൈകടത്താന്‍ നിയമം അനുശാസിക്കുന്നില്ല. കൃത്യമായി ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ചാന്‍സലറില്‍ നിക്ഷിപ്തമാണ്. എന്നാല്‍ ഭരണത്തിലിരിക്കുന്ന ഗവണ്‍മെന്റുകള്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് ചാന്‍സലറുടെ അധികാരം കവര്‍ന്നെടുക്കുന്നത് നിത്യസംഭവമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ വൈസ് ചാന്‍സലര്‍ നിയമനപ്രക്രിയ ചാന്‍സലറുടെ ഓഫീസ് നേരിട്ട് നിയന്ത്രിക്കുമ്പോള്‍ കേരളത്തില്‍ അത് രാഷ്ട്രീയ-ഭരണതലങ്ങളിലേക്ക് വിട്ടുകൊടുക്കപ്പെടുകയാണ്. അങ്ങനെ വരുമ്പോള്‍ പാര്‍ട്ടി താല്പര്യങ്ങള്‍ മാത്രം ശുപാര്‍ശകളായി വരുന്നരീതി തുടര്‍ക്കഥയാകുന്നു. വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ ‘സര്‍ച്ച് കമ്മറ്റികള്‍’ ഉണ്ടാക്കുമ്പോള്‍ മുതല്‍ തങ്ങള്‍ക്ക് രാഷ്ട്രീയമായി താല്പര്യമുള്ള വ്യക്തികളെ ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റ് ഇഷ്ടാനുസരണം ക്രമപ്പെടുത്തുകയും അത് ചാന്‍സലറുടെ മുന്നിലെത്തിക്കുകയും ചെയ്യുന്നു. ചാന്‍സലര്‍മാര്‍ അതില്‍ കണ്ണുമടച്ച് ഒപ്പിടുന്നരീതിയാണ് സാധാരണയായി കണ്ടു വരുന്നത്.

ചാന്‍സലര്‍- ഗവര്‍ണര്‍ പോര്‍മുഖം
എന്നാല്‍, ഇപ്പോള്‍ നാം കണ്ട’ചാന്‍സലര്‍ – സര്‍ക്കാര്‍ ഏറ്റുമുട്ടല്‍’ തുടര്‍ച്ചയായിട്ടുണ്ടായ അസഹ്യമായ നിയമലംഘന ശുപാര്‍ശകള്‍ കണ്ടുമടുത്ത ഗാന്ധിയനായ ഒരു ചാന്‍സലറുടെ ധാര്‍മ്മികമായ പ്രതിഷേധമാണ്. സമത്വവും നീതിയും എല്ലാ പൗരനും ഉറപ്പാക്കണമെന്ന് ഭരണഘടന വിവക്ഷിക്കുമ്പോള്‍ അതത് ഗവണ്‍മെന്റുകള്‍ അവരുടെ പാര്‍ട്ടിക്കാര്‍ക്ക് മാത്രമായി ഇവ സംവരണം ചെയ്യുകയും പാര്‍ട്ടിക്ക് പുറത്തുള്ള കോടിക്കണക്കിന് പൗരന്മാരെ അനീതികൊണ്ടും അസമത്വം കൊണ്ടും നേരിടുകയുമാണ് ചെയ്യുന്നത്. ഈ നിയമധ്വംസനം അവസാനിപ്പിക്കാന്‍ ഒരു ചാന്‍സലറും ഒരിക്കലും തയ്യാറായിട്ടില്ലെന്നിരിക്കെ ധൈര്യപൂര്‍വ്വം ഈ ദുരവസ്ഥയെ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ തയ്യാറായ ചാന്‍സലര്‍ ആരിഫ് മുഹമ്മദ്ഖാന്‍ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു. ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കണ്ണൂര്‍, കാലടി വൈസ് ചാന്‍സലര്‍മാരുടെ നിയമനം മാത്രമല്ല, പ്യൂണ്‍ മുതല്‍ വി.സി വരെ സര്‍വകലാശാലകളിലും വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളിലും പാര്‍ട്ടിക്കാരെ അനധികൃതമായി നിയമിക്കുന്ന രീതി സര്‍ക്കാരുകള്‍ എത്രയുംവേഗം അവസാനിപ്പിക്കണം. കേരള സര്‍ക്കാരിന് സംസ്ഥാനത്തെ മൂന്നരക്കോടിയോളം വരുന്ന പൗരന്മാര്‍ക്ക് തുല്യനീതിയും തുല്യാവകാശവും ഉറപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇരിക്കുന്ന കസേരയില്‍ തുടരാന്‍ അവര്‍ക്ക് ഭരണഘടനാപരമായ ധാര്‍മ്മികതയും യോഗ്യതയുമില്ലാതെ വരും.

സംസ്ഥാനത്ത് നടന്നിട്ടുള്ള അനധികൃത നിയമനങ്ങളെല്ലാം യഥാവിധി പരിശോധിച്ച് തെറ്റായവ മാറ്റുകയും അര്‍ഹമായവ മാത്രം അംഗീകരിക്കുകയും അല്ലാത്തവ റദ്ദ് ചെയ്യേണ്ടതുമാണ്. ഒപ്പം സര്‍വകലാശാലകളുടെ പ്രവര്‍ത്തനശൈലി മുഖ്യമായും വിദ്യാര്‍ത്ഥികളുടെ താല്പര്യത്തിലധിഷ്ഠിതാക്കി മാറ്റുന്നതിന് സാധ്യമായ എല്ലാ നടപടികളും ഭരണകൂടം സ്വീകരിക്കുക തന്നെ വേണം.

മന്ത്രിമാര്‍ ഇല്ലാത്ത അധികാരം പ്രയോഗിച്ച് ചാന്‍സലറായ ഗവര്‍ണര്‍ക്ക് ശുപാര്‍ക്കത്തുകള്‍ അയച്ച് ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന രീതി മന്ത്രിസ്ഥാനമേല്‍ക്കുമ്പോള്‍ ചെയ്ത സത്യപ്രതിജ്ഞയുടെ ലംഘനമാണ്. ഭീതിയോ പക്ഷപാതമോ ഇല്ലാതെ കൃത്യനിര്‍വഹണം നടത്തുമെന്ന സത്യപ്രതിജ്ഞയുടെ ലംഘനമായിട്ടേ ഇതിനെ കാണാന്‍ സാധിക്കൂ. സര്‍ക്കാര്‍, കേവലം അധരവ്യായാമം മാത്രം നടത്തി പാവങ്ങളുടെ വികസനമെന്ന പേരില്‍ നിരന്തരം ഉദ്‌ഘോഷിക്കുന്ന പ്രഖ്യാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി പറയുന്ന കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും നീതിയും സമത്വവും എല്ലാവര്‍ക്കും ഉറപ്പാക്കാനും ഖജനാവിലെ പണം ധാര്‍മ്മിക ബോധത്തോടെ ചെലവാക്കാനും, എല്ലാവര്‍ക്കും ക്ഷേമവും സമാധാനവും നീതിയും തുല്യതയും ഉറപ്പുവരുത്താന്‍ തയ്യാറാവുകയും വേണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച നാല് പേജുള്ള കത്തില്‍ അദ്ദേഹത്തിന്റെ അമര്‍ഷവും വ്യഥയും തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധവുമാണ് കാണാന്‍ കഴിയുന്നത്. മാത്രമല്ല ഈ ചാന്‍സലര്‍ പദവി മുഖ്യമന്ത്രിയുടെ പേരിലേക്ക് മാറ്റിക്കൊള്ളൂവെന്നും അതിനുള്ള ഓര്‍ഡിനന്‍സ് തയ്യാറാക്കി അയച്ചാല്‍ ഒപ്പിട്ടു തരാമെന്നും പറയുന്ന ചാന്‍സലറുടെ വാക്കുകള്‍ സര്‍ക്കാരിന്റെ നെഞ്ചിലേക്കുള്ള കഠിനമായ ഒരു പ്രഹരം കൂടിയാണ്.

പൂച്ചയ്ക്കാര് മണികെട്ടും?
പാര്‍ട്ടി സേവകരെ വൈസ് ചാന്‍സലറാക്കിയും പാര്‍ട്ടിക്കാരെ സിന്‍ഡിക്കേറ്റുകളില്‍ കുത്തിത്തിരുകിയും വിവിധ തലങ്ങളില്‍ നിയമിച്ചും സര്‍വകലാശാലകളെ പാര്‍ട്ടി കേന്ദ്രങ്ങളാക്കി മാറ്റുന്ന ദൈന്യാവസ്ഥ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിന് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല ദൂരവ്യാപകവും ഗുരുതരവുമായ ദോഷമുണ്ടാക്കുകയും ചെയ്യും. അക്കാദമിക് മേഖലകളില്‍ അനഭിലഷണീയമായ രാഷ്ട്രീയ താല്പര്യങ്ങള്‍ കടന്നുകൂടുന്നത് ആരോഗ്യകരമായ സമൂഹത്തിന്റെ തകര്‍ച്ചയിലേക്ക് മാത്രമേ വഴിതെളിക്കുകയുള്ളൂ. കേരളത്തില്‍ ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ഈ ദുരവസ്ഥ അകറ്റാന്‍ ‘പൂച്ചയ്ക്ക് ആരു മണികെട്ടും’ എന്ന ചോദ്യം ഉയര്‍ന്നു വരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കാണിച്ച ധൈര്യം ഇതുവരെ മറ്റൊരു ചാന്‍സലറും കാണിച്ചിട്ടില്ലാത്തതാണ്. പാര്‍ട്ടി അധിഷ്ഠിത ദുര്‍ഭരണത്തിന്റെ ഈ തുടര്‍ക്കഥ നിലനില്‍ക്കുന്നിടത്തോളം ഫീസുകൊടുത്ത് പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ കാര്യം കഷ്ടതയില്‍ തന്നെ തുടരും.

സാധ്യമായ പരിഹാരം
ഇതിന് പരിഹാരങ്ങള്‍ ഉണ്ടെങ്കിലും ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയില്‍ അത് എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ ഇന്ന് ആയിരത്തി പതിനെട്ടോളം സര്‍വകലാശാലകളും 44000 കോളേജുകളും മൂന്നരക്കോടിയോളം വിദ്യാര്‍ത്ഥികളും ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ട്. ഈ യൂണിവേഴ്സിറ്റികളെല്ലാം കോടിക്കണക്കിന് രൂപ കേന്ദ്രസഹായം, ശമ്പളം നല്‍കുന്നതിനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി ഗ്രാന്റായി വാങ്ങുന്നുണ്ട്.

ഒരുപക്ഷേ, സിവില്‍ സര്‍വീസ് റിക്രൂട്ട്മെന്റിന് യു.പി.എസ്.സി ചെയ്യുന്നതുപോലെ, ശക്തമായ ഒരു നാഷണല്‍ ലെവല്‍ ‘ടീച്ചേഴ്‌സ് റിക്രൂട്ട്മെന്റ് ആന്റ് ട്രെയിനിംഗ് ബോര്‍ഡ്’ നിലവില്‍ വരികയും വി.സി മുതല്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ വരെയുള്ള നിയമനങ്ങള്‍ ഏറ്റെടുക്കുകയും അവര്‍ക്ക് വേണ്ട പരിശീലനം നല്‍കുകയും ശമ്പളം നേരിട്ട് വിതരണം ചെയ്യുകയും സേവനങ്ങള്‍ യൂണിവേഴ്സിറ്റികള്‍ക്ക് ലഭ്യമാക്കുകയും ചെയ്താല്‍ ഗുണപരമായ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഐ.എ.എസിന് സമാനമായി വിദ്യാഭ്യാസ മേഖലയില്‍ ഒരു ഐ.ഇ.എസ് (കിറശമി ഋറൗരമശേീിമഹ ടലൃ്ശരല) നിലവില്‍ വരുന്നതും നന്നായിരിക്കും. സംസ്ഥാനങ്ങളുടെ പൊതുവായ സംവരണ താല്പര്യങ്ങള്‍കൂടി കണക്കിലെടുത്ത് കേന്ദ്ര സഹായത്തോടെ ശമ്പളം നല്‍കുന്ന എല്ലാ വി.സിമാരെയും പ്രൊഫസര്‍മാരെയും ഈ റിക്രൂട്ട്മെന്റ് സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുത്ത് നിയമിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥികളും അവരുടെ വിദ്യാഭ്യാസവുമാണ് സുപ്രധാന ലക്ഷ്യമെന്ന വസ്തുത സര്‍ക്കാരും വൈസ് ചാന്‍സലര്‍മാരും വിസ്മരിക്കരുത്. ഒപ്പം, എല്ലാ പൗരന്മാര്‍ക്കും നീതിയും സമത്വവും ഉറപ്പു വരുത്തേണ്ടതാണ്. ഇപ്പോഴത്തെ ദുരവസ്ഥ മാറ്റിയെടുക്കുന്നതിന് വേണ്ടി ജനങ്ങളും വിദ്യാര്‍ത്ഥികളും ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു….

(കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് ലേഖകന്‍)

 

Share2TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ശ്രീനാരായണ ഗുരുവിനോട് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്‌

ഒരു ദേശത്തിന്റെ കഥയായി മാപ്പിള കലാപം

അമരരാഷ്ട്രത്തിന്റെ അമൃതോത്സവം

സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രഭൂമിക

പദ്ധതി സിപിഎമ്മിന്റേത് നടത്തിപ്പ് പോപ്പുലര്‍ഫ്രണ്ടിന്റേത്‌

മതഭീകരതയെ വെള്ള പൂശുന്നവര്‍

Kesari Shop

  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
Follow @KesariWeekly

Latest

ആനന്ദഭൈരവി

കൈക്കൂലി എന്ന അര്‍ബുദം

ശ്രീനാരായണ ഗുരുവിനോട് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്‌

സമസ്തയുടെ പല്ലക്കു ചുമക്കാന്‍ ഇടത് സഖാത്തികള്‍!

ബലൂചികള്‍ പുതുവഴികള്‍ തേടുമ്പോള്‍…

താഴ്വരയുടെ ശിവഗീതം

ഒറ്റമുറി

ഓവര്‍ ദ ടോപ്‌

കായാമ്പൂ എന്ന കരയാമ്പൂ

എടലാപുരത്ത് ചാമുണ്ഡി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies