ചൊവ്വര: പെരുമ്പാവൂര്‍ അറയ്ക്കപ്പടി മോട്ടി കോളനിയിലെ ഏഴുവയസ്സുകാരന് ആദിത്യനും എട്ടുവയസ്സകാരി അനസൂയയും ഇനി മുതല്‍ ഗ്രാമസേവാസമിതിയുടെ കീഴിലുള്ള മാതൃഛായയിലും മാധവത്തിലുമായി പഠിച്ചു വളരും. അമ്മ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് സംരക്ഷിക്കാന്‍ ആളില്ലാതായ കുട്ടികളെ പെരുമ്പാവൂര്‍ എസ്.ഐയുടെ അഭ്യര്‍ത്ഥന പ്രകാരം ഗ്രാമസേവാസമിതി ഭാരവാഹികള്‍ ഏറ്റെടുക്കുകയായിരുന്നു.
ഓടി കളിച്ചു നടക്കേണ്ട പ്രായത്തില്‍ തന്നെ അനാഥത്വം പേറേണ്ടി വന്ന ഇവര്‍ അയല്പക്കകാരുടെ സ്നേഹം കൊണ്ടാണ് കഴിഞ്ഞുപോന്നത്. ഇനി അവര്‍ അനാഥരല്ല. മാധവത്തിലെ കുട്ടികള്‍ തങ്ങളുടെ പുതിയ കൂട്ടുകാരെ സ്നേഹത്തോടെ വരവേറ്റു. ബ്ലോക്ക് മെമ്പര്‍ സജ്ന നസീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഗ്രാമസേവാസമിതി സെക്രട്ടറി ടി.ദിനേശ് കുട്ടികളെ സ്വീകരിച്ചു. ഖണ്ഡ്കാര്യവാഹ് അതുല്‍, സേവാപ്രമുഖ് ഗോപകുമാര്‍, സേവാഭാരതി സെക്രട്ടറി ബിബിന്‍ കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.