Saturday, July 5, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

കുടിയേറ്റ ജിഹാദ്…!

നിഖില്‍ ദാസ്

Print Edition: 10 December 2021

ആഗോളതലത്തില്‍ ഇസ്ലാമികശക്തികള്‍ നടത്തുന്ന കുടിയേറ്റ ജിഹാദിലേക്ക് വെളിച്ചംവീശുന്ന ലേഖനം.

ലോക ക്ലാസിക്കുകളുടെ ശേഖരത്തിലെ അമൂല്യമായ കൃതികളിലൊന്നാണ് അന്ധകവിയായ ഹോമറുടെ ഇലിയഡ്. രോമാഞ്ചം കൊള്ളിക്കുന്ന ആ ഗ്രീക്ക് ഇതിഹാസം വായിക്കാത്തവര്‍ നമ്മളില്‍ ചുരുക്കമായിരിക്കും. അതിലെ ഓരോ കഥാപാത്രങ്ങളും നമ്മള്‍ക്ക് സുപരിചിതരാണ്. എന്നാല്‍, ഇലിയഡിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം ആരാണെന്ന ചോദ്യത്തിന് നിങ്ങള്‍ എന്ത് ഉത്തരം നല്‍കും? വീരന്മാരില്‍ വീരനായ അക്കിലിസ്? കരുത്തനായ ഹെക്ടര്‍? വിശ്വ സുന്ദരനായ വില്ലാളി വീരന്‍ പാരിസ്? ഗ്രീക്ക് സൈന്യത്തിന്റെ കൃഷ്ണനായ യുദ്ധതന്ത്രജ്ഞന്‍ ഒഡീസിയസ്? മരണം വരെയും യൗവനം നശിക്കാത്ത സൗന്ദര്യധാമമായ ഹെലന്‍?

അല്ല, ഗ്രീക്ക് ഇതിഹാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം ഇവരാരുമല്ല. അത് സിനോണ്‍ ആണ്. അങ്ങനെയൊരു പേര് മിക്കവര്‍ക്കും ഓര്‍മ്മ പോലും കാണില്ല. ഒരു യുദ്ധ തന്ത്രജ്ഞന്റെ കണ്ണിലൂടെ നിങ്ങള്‍ ഇലിയഡ് വായിക്കാത്തതാണ് അതിനു കാരണമെന്ന് ഞാന്‍ പറയും.

ട്രോജന്‍ യുദ്ധത്തില്‍ ഗ്രീക്കുകാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിബന്ധം ട്രോയ് നഗരത്തിനു ചുറ്റുമുള്ള കോട്ടമതിലുകളാണ്. ഗ്രീക്കുകാര്‍ക്ക് കവാടം ഭേദിച്ച് നഗരത്തിനുള്ളിലേക്ക് കടക്കാന്‍ എത്ര ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. അവസാനം, പത്തു വര്‍ഷം നീണ്ട യുദ്ധത്തില്‍ നിന്നും തങ്ങള്‍ പിന്‍വാങ്ങിയെന്ന് ട്രോജന്മാരെ തെറ്റിദ്ധരിപ്പിക്കാനായി ഗ്രീക്കുകാര്‍ അവരുടെ കപ്പലുകളില്‍ മടങ്ങിപ്പോകാന്‍ തീരുമാനിച്ചു. അക്കാര്യം ട്രോജന്‍മാര്‍ അറിയേണ്ടത് അനിവാര്യമാണല്ലോ. അതിനായി ഒരാള്‍ കടപ്പുറത്ത് നില്‍ക്കണം. അങ്ങേയറ്റം അപകടകരമായ ഒരു ചാവേര്‍ ദൗത്യമായിരുന്നു അത്. കാരണം, യുവരാജാവായ ഹെക്ടറടക്കം കൊല്ലപ്പെട്ട് ഒരു ദശാബ്ദം നീണ്ടു നിന്ന യുദ്ധക്കെടുതികളുടെ പാരമ്യത്തില്‍ നരകിച്ചു നില്‍ക്കുന്ന ട്രോജന്‍ സൈന്യത്തിന്റെയും ജനങ്ങളുടെയും കയ്യില്‍ ആ ഗ്രീക്കുകാരനെ കിട്ടിയാല്‍ അവര്‍ ചോദ്യത്തിനും പറച്ചിലിനും ഒന്നും നില്‍ക്കില്ല.. വെട്ടിയരിഞ്ഞ് കഷണങ്ങളാക്കും. അതു കൊണ്ടു തന്നെ, ‘ആരിവിടെ നില്‍ക്കും?’ എന്ന ഒഡീസിയസിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ ഗ്രീക്ക് സൈനികര്‍ പരസ്പരം നോക്കിയതേയുള്ളൂ. ആ സമയത്താണ്, ‘ഞാന്‍ നില്‍ക്കാം, ട്രോജന്‍മാര്‍ എന്നെ ജീവനോടെ ചുട്ടെരിച്ചാലും കുഴപ്പമില്ല’ എന്ന് കൂസലില്ലാതെ പ്രഖ്യാപിച്ച് സിനോണ്‍ മുന്നോട്ടു വന്നത്. കഥയില്‍, എഴുത്തുകാരനായ ഹോമര്‍ ഇതു വരെ അയാളെപ്പറ്റി പ്രതിപാദിച്ചിരുന്നില്ല. പ്രതിപാദിക്കാന്‍ മാത്രം അയാള്‍ ആരുമായിരുന്നില്ല താനും. എന്നാല്‍, ഈയൊരു പ്രഖ്യാപനത്തോടെ അയാള്‍ ഗ്രീക്ക് യുദ്ധവീരന്മാരുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു!

പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. കടല്‍ത്തീരത്ത് ഭീമാകാരനായ ഒരു കുതിരയെ ഉണ്ടാക്കി ഗ്രീക്ക് യുദ്ധവീരന്‍മാര്‍ അതില്‍ ഒളിച്ചിരുന്നു. സിനോണിനെ തനിച്ചാക്കി മറ്റുള്ള ഗ്രീക്കുകാരെല്ലാം മടങ്ങിപ്പോയി. ദേഹമാസകലം സ്വയം മുറിവേല്‍പ്പിച്ചു കൊണ്ട് സിനോണ്‍ പെട്ടെന്ന് കണ്ടുപിടിക്കാവുന്ന വിധത്തില്‍ കടല്‍ത്തീരത്ത് ഒളിച്ചിരുന്നു. നേരം പുലര്‍ന്നപ്പോള്‍, ഗ്രീക്കുകാര്‍ മടങ്ങിപ്പോയതായി കണ്ട ട്രോജന്മാര്‍ അമ്പരന്നു. ആഹ്ലാദചിത്തരായ അവര്‍ ആനന്ദ നൃത്തം ചവിട്ടി. പെട്ടെന്നാണ് അവര്‍ സിനോണിനെ കണ്ടത്. അലറി വിളിച്ചു കൊണ്ട് അവനോടടുത്ത ട്രോജന്മാരുടെ മുന്നില്‍ സിനോണ്‍ പൊട്ടിക്കരഞ്ഞു കൊണ്ട് കൈ കൂപ്പി. തന്നോട് പകയുണ്ടായിരുന്ന ഗ്രീക്ക് പ്രമുഖന്‍ ഒഡീസിയസ്, ഗ്രീക്ക് പ്രവാചകനായ കാല്‍ക്കുലസിനെ സ്വാധീനിച്ച് കള്ള പ്രവചനത്തിലൂടെ തന്നെ ബലികൊടുക്കാന്‍ തീരുമാനിച്ചെന്നും, എതിര്‍ത്ത തന്നെ മര്‍ദ്ദിച്ചവശനാക്കി ഇവിടെ കെട്ടിയിട്ടെന്നും സിനോണ്‍ കണ്ണീരോടെ ട്രോജന്മാരെ ധരിപ്പിച്ചു. ട്രോയ് നഗരത്തിനുള്ളില്‍ കടന്ന് ഒഡീസിയസ് സൂത്രത്തില്‍ അഥീന ദേവിയുടെ പ്രതിമ തട്ടിയെടുത്തിരുന്നു. ദേവി കോപിച്ചതിനാല്‍, അതു തിരികെ കൊണ്ടു വന്നു പ്രതിഷ്ഠിക്കാന്‍ ഗ്രീക്കുകാര്‍ പോയിരിക്കുകയാണെന്നും, മടങ്ങിയെത്തിയാല്‍ ഉടന്‍ തന്നെയും ഈ മരക്കുതിരയേയും വഴിപാടായി സമര്‍പ്പിക്കുമെന്നും, ദേവിക്കുള്ള സമ്മാനമായ ഈ കുതിരയെ ട്രോജന്മാര്‍ നഗരത്തിനകത്തേക്ക് കൊണ്ടു പോകാതിരിക്കാന്‍ വേണ്ടിയാണ് ഇത്രയും വലുതാക്കി നിര്‍മ്മിച്ചിരിക്കുന്നത് എന്നും അവരോട് വെളിപ്പെടുത്തി.

ഇത്രയും പറഞ്ഞ ശേഷം ‘ഈ അഗതിയെ ഗ്രീക്കുകാര്‍ക്ക് കണ്ടു കൂടാ.. ഇപ്പോഴിതാ ട്രോജന്മാരും എന്നെ കൊല്ലാന്‍ പോകുന്നു. എന്നെ രക്ഷിക്കണേ ദൈവമേ..’ എന്ന് കരളലിയിക്കുന്ന വിധത്തില്‍ സിനോണ്‍ നിലവിളിച്ചു. ദയ തോന്നിയ ട്രോജന്മാര്‍ അയാള്‍ക്ക് അഭയം നല്‍കാന്‍ തീരുമാനിച്ചു. ട്രോയ് രാജകുമാരിയായ കസാന്‍ഡ്ര മാത്രം ഇതു ചതിയാണെന്ന് തറപ്പിച്ചു പറഞ്ഞു. സിനോണ്‍ അഭയാര്‍ത്ഥിയല്ല, മറിച്ച് ചാരനാണെന്ന് അവള്‍ ചൂണ്ടിക്കാട്ടി. ദിവ്യദൃഷ്ടിയും കിറുകൃത്യമായ പ്രവചനശക്തിയും ഉണ്ടായിരുന്നുവെങ്കിലും, ആരാലും വിശ്വസിക്കപ്പെടാതെ പോകട്ടെയെന്ന അപ്പോളോ ദേവന്റെ ശാപം നിമിത്തം, കസാന്‍ഡ്രയുടെ വാക്കുകള്‍ ആരും വിശ്വസിച്ചില്ല. ഡിയോഫോബസെന്ന ട്രോജന്‍ വീരനും ഇത് ചതിയാണെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും അയാള്‍ക്കും നിസ്സഹായനായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. സിനോണിന് അഭയം നല്‍കിയ ട്രോജന്മാര്‍ കുതിരയെ കെട്ടിവലിച്ച് അകത്തേക്കു കൊണ്ടു പോയി.

രാത്രി, നഗരം ഉറങ്ങിയെന്ന് മനസ്സിലായപ്പോള്‍ സിനോണ്‍ കുതിരയ്ക്കുള്ളിലെ പടയാളികള്‍ക്ക് സൂചന കൊടുത്തു. അപ്പോഴേക്കും ഗ്രീക്ക് കപ്പലുകള്‍ മടങ്ങിയെത്തിയിരുന്നു. പിന്നീടയാള്‍ പോയി ട്രോയ് കോട്ടവാതില്‍ തുറന്നിട്ടതോടെ ഗ്രീക്ക് പടയാളികള്‍ നഗരത്തിനകത്തേക്ക് ഇരച്ചു കയറി. പിന്നീടങ്ങോട്ട് ട്രോയ് നഗരത്തില്‍ മരണദേവത സംഹാരതാണ്ഡവമാടുകയായിരുന്നു. ഇരുളിന്റെ മറവില്‍ ട്രോജന്‍ സൈനികരെ ഗ്രീക്കുകാര്‍ വെട്ടിനുറുക്കി. ചതി തിരിച്ചറിയാന്‍ കഴിവില്ലാത്തതിന്റെയും അനര്‍ഹരോട് കരുണ കാണിച്ചതിന്റെയും സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്തതിന്റെയും ഫലം ഒരു ജനത മുഴുവന്‍ അനുഭവിച്ചു. സ്ത്രീകളും കുട്ടികളും പോലും അതിന്റെ തിരിച്ചടി നേരിട്ടു. പിറ്റേന്ന് നേരം വെളുത്തപ്പോള്‍, കൊല്ലപ്പെട്ടവരുടെ ഇടയില്‍ ഡിയോഫോബസിന്റെയും കസാന്‍ഡ്രയുടേയും മൃതദേഹങ്ങളും ഉണ്ടായിരുന്നു. ചില വിട്ടുവീഴ്ചകളുടെ ശമ്പളം മരണമാണെന്ന് ആ മൃതദേഹങ്ങള്‍ ഭാവി തലമുറകളോട് സാക്ഷ്യപ്പെടുത്തി. പത്തുവര്‍ഷം നീണ്ട ഗ്രീക്ക്-ട്രോജന്‍ യുദ്ധത്തിന്റെ ഗതി, ഒറ്റരാത്രി കൊണ്ട് മാറ്റിയ സിനോണ്‍ ഒരടയാളമാണ്. ആരെ സ്വീകരിക്കണമെന്നും ആരെ തള്ളിക്കളയണമെന്നുമുള്ള തിരിച്ചറിവില്ലാതായാല്‍ സംഭവിക്കുന്ന ഭീകരമായ തിരിച്ചടിയുടെ അടയാളം!

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും അഭിശപ്തമായ ദശാബ്ദമാണ് ഈ കഴിഞ്ഞു പോയ പത്തു വര്‍ഷം. നിരവധി രാജ്യങ്ങളില്‍ അശാന്തി വിതച്ചു കൊണ്ട് നിരപരാധികളുടെ രക്തത്തില്‍ കുതിര്‍ന്ന ആഭ്യന്തര യുദ്ധങ്ങളുടെ ചരിത്രം, ഈ വര്‍ഷങ്ങള്‍ വരുംതലമുറയോട് വിളിച്ചു പറയും. എന്നാല്‍, ഇതിനൊപ്പം നടന്ന, ഒരു പക്ഷേ, ഇതിനെക്കാളും പ്രധാനപ്പെട്ട മറ്റൊരു സംഭവമാണ് ജനസമൂഹങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്ത സംഭവങ്ങള്‍. 2011-ല്‍, ലെബനോനിലും സിറിയയിലും ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് അഭയാര്‍ഥി പ്രവാഹം ആരംഭിച്ചത്. ചാവേറുകളുടെയും സൈനികരുടെയും ഇടയില്‍പെട്ട് ജീവന്‍ വെടിയേണ്ടി വന്നവരുടെ ചോര മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് മനസ്സു മടുത്ത് സിറിയന്‍, ലെബനോന്‍ ജനത, കിട്ടിയതെടുത്ത് കിട്ടിയ ദിക്കിലേക്ക് പലായനം ചെയ്തു. 5,70,000 പേര്‍ക്ക് ജീവന്‍ നഷ്ടമായ സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍, ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് (ജൂലൈ 2017) സൃഷ്ടിക്കപ്പെട്ടത് അഞ്ചുലക്ഷം അഭയാര്‍ത്ഥികളാണ്. മിക്കവരും ഉത്തര അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങള്‍ ലക്ഷ്യമാക്കിയാണ് നീങ്ങിയത്. ഐക്യരാഷ്ട്ര സംഘടനയുടെ അഭ്യര്‍ത്ഥനയും മാനുഷിക മൂല്യങ്ങളും പരിഗണിച്ച് അതാതു പ്രദേശങ്ങളിലെ രാജ്യങ്ങള്‍ അവരെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്തു.

സമാധാനപരമായ അന്തരീക്ഷമുള്ള, ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തിയിരുന്ന ഭൂഖണ്ഡമാണ് യൂറോപ്പ്. മനുഷ്യാവകാശത്തിനും ലിംഗസമത്വത്തിനും ഒരുപാട് വില നല്കിയിരുന്ന പരിഷ്‌കൃത സമൂഹത്തിന് യുദ്ധക്കെടുതികളുടെ ഇടയില്‍ നിന്നും ജീവനും കയ്യില്‍ പിടിച്ച് വരുന്നവരുടെ അവസ്ഥ മനസ്സിലാക്കി പെരുമാറാനുള്ള കഴിവുണ്ടായിരുന്നു. വിസ, മൈഗ്രേഷന്‍ നിയമങ്ങളൊന്നും നോക്കാതെ സ്വന്തമായി തിരിച്ചറിയല്‍ കാര്‍ഡ് പോലുമില്ലാതിരുന്ന ലക്ഷക്കണക്കിന് പേര്‍ക്ക് നിരവധി രാജ്യങ്ങള്‍ കുടിയേറാനുള്ള അവസരം നല്‍കി. മതേതരത്വം, നിരീശ്വരവാദം, മാനവികത എന്നീ മൂന്നു ഗുണങ്ങളും ഒന്നിനൊന്നു മികച്ചു നിന്നിരുന്ന യൂറോപ്യന്‍ രാജ്യങ്ങളെടുത്ത ഏറ്റവും തെറ്റായ തീരുമാനമായിരുന്നു അത്. സാധാരണ വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ഐ.ഇ.എല്‍.ടി.എസു പോലുള്ള ഭാഷാ പരീക്ഷകളും പാസായി, പതിനഞ്ചോ ഇരുപതോ ലക്ഷം രൂപ മുടക്കി വിദേശ വിദ്യാഭ്യാസം നേടിയാലും, അവിടെ സ്ഥിരതാമസമാക്കാനുള്ള അനുവാദം അഥവാ പെര്‍മിറ്റ് റസിഡന്‍സ് എന്നത് അവര്‍ക്ക് കിട്ടാക്കനിയാണ്. അങ്ങനെയുള്ളപ്പോഴാണ് സ്‌കൂളിന്റെ പടി പോലും കണ്ടിട്ടില്ലാത്ത, ഷെല്ലാക്രമണത്തില്‍ ചിതറിത്തെറിച്ചു പോകുമെന്ന് ഭയന്നു ജീവിച്ചിരുന്നവര്‍ക്ക് യൂറോപ്യന്‍ ജീവിതനിലവാരത്തില്‍ ഭക്ഷണ, താമസ സൗകര്യങ്ങളും ജോലിയും ലോട്ടറി പോലെ കിട്ടുന്നത്. യാതൊരുവിധ രേഖയുമില്ലാതെ വികസിത രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തവരില്‍ നല്ലൊരു ശതമാനവും മതമൗലികവാദികളായിരുന്നു.

പിന്നീടുള്ള കഥ പറയുന്നതിന് മുന്‍പ് നിങ്ങള്‍ ഇസ്ലാമിന്റെ മനശ്ശാസ്ത്രം അറിഞ്ഞിരിക്കണം. സമൂഹജീവിയായ മനുഷ്യന്, ഒത്തുചേരണമെങ്കില്‍, സംഘടിക്കണമെങ്കില്‍ ഒരുപാട് കുടക്കീഴുകളുണ്ട്. പാര്‍ട്ടി, ദേശീയത, ലിംഗം, നിറം, മതം തുടങ്ങിയ അത്തരം ബോണ്ടുകളില്‍ , അഥവാ കെട്ടുപാടുകളില്‍ ഏറ്റവും ശക്തമായതാണ് ഇസ്ലാമിക് ബ്രദര്‍ഹുഡ് എന്ന മുസ്ലിം സാഹോദര്യം. അപരിചിതരാണെങ്കില്‍ പോലും മതം ഒന്നായതിന്റെ പേരില്‍ രണ്ടു മനുഷ്യര്‍ തമ്മില്‍ അത്രത്തോളം ശക്തമായ മാനസിക അടുപ്പം സൃഷ്ടിക്കുന്ന വേറൊരു പ്ലാറ്റ്‌ഫോമും ഇന്ന് ഭൂമിയില്‍ നിലവിലില്ല. ദീന്‍, അല്ലെങ്കില്‍ നമ്മുടെ വിശ്വാസം എന്ന പരിഗണനയ്ക്ക് മുമ്പില്‍ ലോകത്തെ കൊടും ക്രൂരതകള്‍ ചെയ്ത വ്യക്തികളോട് പോലും അവര്‍ സമരസപ്പെടും, ചേര്‍ത്തു പിടിക്കുകയും ചെയ്യും. ഇന്ത്യ ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയപ്പോള്‍, കില്ലപ്പട്ടികളുടെ പോലെ മോങ്ങല്‍ കേട്ടത് ഇന്ത്യയ്ക്കുള്ളില്‍ നിന്നു തന്നെയാണ്. ഇന്ന് കയ്യിലിരുപ്പു കൊണ്ട് പണി ഇരന്നു വാങ്ങുന്ന പലസ്തീനികള്‍ക്കു വേണ്ടി നിലവിളിയുയരുന്നതും, നൂറ് വര്‍ഷം മുമ്പ്, തുര്‍ക്കി ഭൂപടത്തില്‍ എവിടെയാണെന്ന് അറിയില്ലെന്ന കാര്യം പോട്ടെ, നേരം മര്യാദയ്ക്ക് ഒരു ഭൂപടം പോലും ആരും കണ്ടിട്ടില്ലാത്ത 1921-ല്‍, എവിടെയോ കിടക്കുന്ന തുര്‍ക്കി ഖലീഫക്ക് വേണ്ടി ഇങ്ങ് കേരളത്തില്‍ കൊലവിളി ഉയര്‍ന്നതും പതിനായിരത്തോളം ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതും ഇസ്ലാമിക രക്തത്തില്‍ ഒഴുകുന്ന ഇതേ സാഹോദര്യത്തിന്റെ ബീഭത്സമായ ഉദാഹരണങ്ങളാണ്.

ഇതെല്ലാം രാജ്യസ്‌നേഹവും മാനുഷിക മൂല്യങ്ങളും ധാര്‍മികതയും എന്താണെന്ന് ഇവര്‍ക്കറിയാഞ്ഞല്ല. മറിച്ച്, അവരുടെ മതം അവര്‍ക്ക് എല്ലാറ്റിലും മേലെയായതു കൊണ്ടാണ്. യൂറോപ്പിലും സംഭവിച്ചത് മറിച്ചല്ല. ഒന്നര സഹസ്രാബ്ദത്തോളമായി ചെറുപ്പകാലത്ത് തലയില്‍ കുത്തിനിറച്ച ഭീകരവാദത്തിന്റെ വിത്തുകള്‍ പേറിയ സമൂഹം തന്നെയായിരുന്നു യൂറോപ്പിലും കടന്നു കയറിയത്. വയറു നിറച്ചു ഭക്ഷണവും കിടക്കാന്‍ സുരക്ഷിതമായ സ്ഥലവും കിട്ടിയതോടെ, അഭയാര്‍ത്ഥികളില്‍ ദീനിബോധമുണര്‍ന്നു. സമൃദ്ധമായി തിന്നാല്‍, എല്ലിനിടയില്‍ വറ്റു കുത്തിത്തുടങ്ങുമെന്ന് പഴമക്കാര്‍ പറയുന്ന അതേ അസുഖം.

ന്യൂജന്‍ പിള്ളേരുടെ ഭാഷയില്‍ ചോദിച്ചാല്‍, ‘എഴുത്തും വായനയും അറിയാത്ത, മതം മാത്രം തലയിലുള്ള, നമ്പറോ പേരോ നോക്കി ബസ് കയറാന്‍ പോലുമറിയാത്ത ഒരാളെ സുരക്ഷിതമായി എല്ലാ നിയമവശങ്ങളും പാലിച്ചു കൊണ്ട് ഏതെങ്കിലും വികസിത രാഷ്ട്രത്തിനുള്ളിലേക്ക് പറിച്ചു നടാന്‍ സാധിക്കുമോ സക്കീര്‍ ഭായിക്ക്?’ സാധാരണഗതിയില്‍ നടക്കില്ല, പക്ഷേ എങ്ങനെയെങ്കിലും ഒരു ദുര്‍ബല രാഷ്ട്രത്തില്‍ ആഭ്യന്തര യുദ്ധം സൃഷ്ടിച്ചാല്‍, പത്രമാധ്യമങ്ങള്‍ മുഴുവന്‍ അങ്ങോട്ട് തിരിയും. ലിബറല്‍ റീട്രിവര്‍, ഹ്യൂമന്‍ റൈറ്റ്‌സ് ഷെപ്പേര്‍ഡ് എന്നീ രണ്ടു സങ്കര വര്‍ഗ്ഗങ്ങളില്‍ പെട്ട ശ്വാനന്മാര്‍ കൂട്ടത്തോടെ പ്രസ്തുത രാഷ്ട്രം നോക്കി കുരച്ചു തുടങ്ങും. പിന്നെ അഭയാര്‍ത്ഥികളെന്ന നെയിംബോര്‍ഡില്‍ ഒരു കുത്തൊഴുക്കാണ്. ഈ ജനസമൂഹത്തില്‍ സിംഹഭാഗവും നേരത്തെ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന മതമൗലികവാദികളാകും. ശേഷം നടക്കുന്നത് ചരിത്രമാണ്.

മുസ്ലീങ്ങളുടെ മതപരമായ മാനസിക ഒരുമ മുതലെടുത്ത് നവയുഗ ചാണക്യന്മാര്‍ ഇന്ന് ഭൂമിയില്‍ തിരക്കഥ തയ്യാറാക്കി വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ് ആഗോള ഇസ്ലാമിക കോളനി, അല്ലെങ്കില്‍ ഗ്ലോബല്‍ ഇസ്ലാമിക് ഖാലിഫേറ്റ്. ഏതെങ്കിലും ചെറിയ രാജ്യത്തെ ഭീകര സംഘടനകള്‍ക്ക് വന്‍തുകകളും ആയുധങ്ങളും പരിശീലനവും നല്‍കുക. വളരെ ഹ്രസ്വമായ കാലയളവിനുള്ളില്‍ പൊതുസ്ഥലങ്ങളില്‍ നിരവധി ബോംബ് സ്‌ഫോടനങ്ങളും ചാവേര്‍ ആക്രമണങ്ങളും തുടരെത്തുടരെ നടക്കുമ്പോള്‍, സ്വാഭാവികമായും ആ രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ ഏജന്‍സികളുടെ ശ്രദ്ധ പതിയും. അന്താരാഷ്ട്ര മാധ്യമങ്ങളുടെ മുന്‍ പേജുകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന മരിച്ചു കിടക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങള്‍ ലോകമനസ്സാക്ഷിയെ ഞെട്ടിക്കുമ്പോള്‍ അഭയാര്‍ഥികളുടെ പ്രശ്‌നം ഒരു ആഗോള വിഷയമായി മാറും. അതിന്റെ പരിണതഫലമായി, ആ രാജ്യത്തുള്ള അഭയാര്‍ത്ഥികളെ നിരവധി രാഷ്ട്രങ്ങള്‍ പങ്കിട്ട് ഏറ്റെടുക്കാന്‍ സമ്മതിക്കും. സ്വപ്‌നത്തില്‍ പോലും കടന്നു ചെല്ലാന്‍ പറ്റാത്ത വികസിത രാജ്യങ്ങളില്‍ കയറിപ്പറ്റിയാല്‍ അടിസ്ഥാന ചോദ്യമായ താമസം, ഭക്ഷണം, തൊഴില്‍ എന്നീ സമസ്യകള്‍ക്ക് ഉത്തരമാകും. പിന്നെ നമ്മള്‍ കാണുന്നത്, ഉള്ളിന്റെ ഉള്ളിലെവിടെയോ അത്രയും കാലം മറഞ്ഞു കിടന്ന ആക്രമിച്ചു കീഴടക്കുന്ന ആ അറബി ഗോത്രവര്‍ഗ്ഗ സ്വഭാവം ഉണര്‍ന്നെണീക്കുന്നതാണ്. ഒന്നല്ല, നിരവധി രാഷ്ട്രങ്ങളുണ്ട് ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍.

ബ്രിട്ടനും അഭയാര്‍ത്ഥികളും
ഷെര്‍ലക് ഹോംസ് കഥകളിലൂടെ ബാല്യം മുതലേ ആരാധന തോന്നിയ ഒരു നഗരമാണ് ലണ്ടന്‍. പക്ഷേ, സാഹിത്യത്തിലൂടെയും കഥകളിലൂടെയും നമ്മളറിയുന്ന വിഖ്യാതമായ ബ്രിട്ടന്റെ മണ്ണ് ഇന്ന് ഭീകരവാദത്തിന് ഏറ്റവുമധികം പിന്തുണ നല്‍കുന്ന ഒന്നായി മാറിയിരിക്കുന്നു. അഭയാര്‍ഥികളായി കയറിപ്പറ്റിയ ഇസ്ലാമിക മൗലികവാദികള്‍ ഇന്നു നഗരം ഭരിക്കുന്ന ഘട്ടം വരെ വളര്‍ന്നിരിക്കുന്നു. 2008-ല്‍, നഗരങ്ങളില്‍ രഹസ്യ സര്‍വൈലന്‍സ് ക്യാമറകള്‍ ഘടിപ്പിക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഏറ്റവുമധികം എതിര്‍പ്പ് നേരിടേണ്ടി വന്നത് അഭയാര്‍ത്ഥികള്‍ തമ്പടിച്ച് സാവധാനം ഭൂരിപക്ഷ മേഖലയായി മാറിയ ബര്‍മിങ്ഹാമില്‍ നിന്നായിരുന്നു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിലെ കൗണ്ടര്‍ ടെററിസം ഓഫീസറായിരുന്ന ഡേവിഡ് വൈഡ്‌സെറ്റ് 70 ലക്ഷം പേരുള്ള ബെര്‍മിങ്ഹാം നഗരത്തില്‍, വന്‍നഗരമായ ലണ്ടനേക്കാള്‍ കൂടുതല്‍ തീവ്രവാദ നെറ്റ് വര്‍ക്കുകളുണ്ടെന്ന് വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ബ്രിട്ടീഷ് ജനത കേട്ടത്.

ലോകത്തിലെ മികച്ച രഹസ്യാന്വേഷണ ഏജന്‍സികളിലൊന്നായ ബ്രിട്ടന്റെ MI5, ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. പത്തും, നൂറും, ആയിരവുമല്ല, ബ്രിട്ടനില്‍ ഏതാണ്ട് 23,000 ജിഹാദികള്‍ കുടിയേറിക്കഴിഞ്ഞിരിക്കുന്നു എന്നതായിരുന്നു അത്. അതില്‍ത്തന്നെ 3,000 പേര്‍ വളരെ അപകടകാരികളാണെന്നും MI5 കണ്ടെത്തി. ടെലഗ്രാഫ്, ഇന്‍ഡിപെന്‍ഡന്റ്, ബിബിസി, മിറര്‍ തുടങ്ങിയ ബ്രിട്ടീഷ് മാധ്യമരംഗത്തെ അതികായന്മാരെല്ലാം തന്നെ ഈ വാര്‍ത്ത വന്‍പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനുഷ്യാവകാശം, കുടികിടപ്പവകാശം, ആഗോള മാനവികതയെന്നൊക്കെ പറഞ്ഞ് ഭീകര പ്രവര്‍ത്തകര്‍ക്ക് പാദസേവയും അധരസേവയും ചെയ്തു കൊടുക്കുന്ന ഒരു കൂട്ടം രാജ്യദ്രോഹികളുടെ കയ്യിലാണ് ഇംഗ്ലണ്ടിലെ ഇന്നത്തെ സാംസ്‌കാരിക രംഗം. അതുകൊണ്ടു തന്നെ, മിക്ക മാധ്യമങ്ങളും ഇത്തരം വാര്‍ത്തകള്‍ മുക്കുന്നതും പതിവാണ്. ഫാസിസം വളരെ നന്നായി എഴുതും, അതിലും നന്നായി സംസാരിക്കും എന്ന് വെല്‍സ് പറഞ്ഞപ്പോള്‍, ഭാവിയിലെ വരുംകാല ഫാസിസ്റ്റുകള്‍ സ്വയം ആന്റിഫാസിസ്റ്റ് മേലങ്കി എടുത്തണിയുമെന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ബ്രിട്ടീഷ് ജനതയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അത് ശരിയാവുന്ന അവസ്ഥയാണ് ബ്രിട്ടനില്‍ അരങ്ങേറാനിരിക്കുന്നത്.

ജര്‍മ്മനിയും അഭയാര്‍ത്ഥികളും
ഹിറ്റ്‌ലര്‍ സൃഷ്ടിച്ചു വെച്ച നാണക്കേട് എങ്ങനെയെങ്കിലും മാറ്റിയെടുക്കണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍, നല്ല സമരിയാക്കാരന്റെ പാത പിന്തുടര്‍ന്ന് കണ്ണടച്ച് അഭയാര്‍ത്ഥികള്‍ക്ക് വിസ അനുവദിച്ച ഒരു രാജ്യമായിരുന്നു ജര്‍മ്മനി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി, ഏതാണ്ട് എട്ട് ലക്ഷം പേരാണ് 2014 ജര്‍മ്മനിയില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായി കയറിപ്പറ്റിയത്. അടുത്ത വര്‍ഷം 1.1 മില്യണായി അതുയര്‍ന്നു. അങ്ങനെ, അറുപതു ലക്ഷത്തോളം, അതായത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രണ്ടാമത്തെ യൂറോപ്യന്‍ രാഷ്ട്രമായി ജര്‍മ്മനി മാറി. ഒഴിഞ്ഞു കിടന്ന ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ സാവധാനം മുസ്ലിം പള്ളികളായി രൂപം മാറി. ഒരു കാലത്ത് പ്രശസ്തമായിരുന്ന കെയ്പര്‍നോം പള്ളിയടക്കം, ബെര്‍ലിന്‍, ഡോര്‍ട്ട്മണ്ട് നഗരങ്ങളിലെ നിരവധി ക്രൈസ്തവ സൗധങ്ങള്‍ സാവധാനം മിനാരങ്ങളായി മാറി. എന്നാല്‍, ജര്‍മനി ഒന്നടങ്കം ഞെട്ടിയത് 2016-ലെ നവവത്സര രാത്രിയില്‍ നടന്ന രാജ്യം കണ്ട ഏറ്റവും വലിയ ലൈംഗികാതിക്രമത്തിലാണ്. വഴിയില്‍ കാണുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും ഒരാളെ പോലും വിടാതെ കുടിയേറിയവര്‍ കയറിപ്പിടിച്ചു. മിക്കവരെയും വാ പൊത്തിപ്പിടിച്ച് ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് വലിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്തു. വിശ്വാസമില്ലാത്ത വായനക്കാര്‍ ഇന്റര്‍നെറ്റില്‍ തിരയണമെന്ന മുഖവുരയോടെ ഞാന്‍ പറയട്ടെ, 1,200 ലൈംഗികാതിക്രമ കേസുകളാണ് ആ ഒരൊറ്റ രാത്രിയില്‍ മാത്രം ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

2015-ല്‍, ബര്‍ലിന്‍ നഗരത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്, പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന് ഇറാഖ് പുറത്താക്കിയ ഇറാഖി അഭയാര്‍ത്ഥിയായിരുന്നു. ഫെബ്രുവരിയില്‍, ഹാനോവര്‍ നഗരത്തില്‍ പൊലീസ് ഉദ്യോഗസ്ഥയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത് 15 വയസ്സുള്ള ജിഹാദി പെണ്‍കുട്ടിയാണ്. ഭീകരവാദത്തില്‍ ആകൃഷ്ടയായ അവളും അഭയാര്‍ത്ഥിയായിരുന്നു. ആന്‍സ്ബാക് നഗരത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയത് 27കാരനായ സിറിയന്‍ അഭയാര്‍ഥിയാണ്. അതേ വര്‍ഷം ഡിസംബര്‍ 19ന് ബര്‍ലിനില്‍, തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് ഒരു ഭീകരന്‍ കൂറ്റന്‍ ട്രക്ക് ഓടിച്ചു കയറ്റിയ സംഭവത്തില്‍ 12 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരിക്കേറ്റു. 24 വയസ്സുള്ള ടുണീഷ്യന്‍ അഭയാര്‍ത്ഥിയായ അനീസ് അമ്‌റിയായിരുന്നു ആ കുറ്റവാളി. അന്വേഷണത്തില്‍, ജര്‍മ്മനിയിലെ കുപ്രസിദ്ധനായ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റ് ഏജന്റുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി. തൊട്ടു പിന്നാലെ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തു വന്നു. ഈ ആക്രമണം കൂടിയായപ്പോള്‍, അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനെതിരെ ശക്തമായി ജര്‍മ്മന്‍ ജനത പ്രതികരിച്ചു തുടങ്ങി. ഇക്കഴിഞ്ഞ ജൂണ്‍ 25ന്, ജര്‍മ്മന്‍ നഗരമായ വൂര്‍ട്ട്‌സ്ബര്‍ഗില്‍, ‘അല്ലാഹു അക്ബര്‍’ എന്നു വിളിച്ചു കൊണ്ട് ഒരു സോമാലിയന്‍ അഭയാര്‍ത്ഥി നടത്തിയ അക്രമ പരമ്പരയില്‍ മൂന്ന് പേര്‍ കുത്തേറ്റ് മരിച്ചു. നിരവധി പേര്‍ക്ക് മാരകമായി മുറിവേറ്റു.

അനുഭവം ഗുരുവായ ഫ്രാന്‍സ്
വഴിയെ പോയ വയ്യാവേലികളെ വിളിച്ചു കയറ്റി പണി വാങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ ഉത്തമ ഉദാഹരണമാണ് ഫ്രാന്‍സ്. 1994-ല്‍, ഇസ്ലാമിക ഭീകരര്‍ ഫ്‌ളൈറ്റ് തട്ടിയെടുത്ത് ഈഫല്‍ ടവര്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ച ചരിത്രമുണ്ടായിട്ടും, കവിഞ്ഞൊഴുകിയ മാനവികത നിമിത്തം ഫ്രഞ്ച് ഭരണകൂടം അഭയം കൊടുത്തത് ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കാണ്. 2014-ല്‍, ഡിജോണില്‍ അള്‍ജീരിയന്‍ കുടിയേറ്റക്കാരനായ നാസര്‍ കാല്‍നടയാത്രക്കാര്‍ക്കു മേലെ ട്രക്ക് ഓടിച്ചു കയറ്റി. 2015 ജനുവരി ഏഴാം തീയതി, പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് മതനിന്ദ ആരോപിച്ച് ചാര്‍ലി ഹെബ്ദോ വീക്ക്‌ലിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടു. ജീവനക്കാരും പ്രമുഖ കാര്‍ട്ടൂണിസ്റ്റും അടക്കം 12 പേര്‍ ദാരുണമായി കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഫ്രാന്‍സ് തന്നെ അഭയം കൊടുത്ത അള്‍ജീരിയന്‍ കുടുംബത്തിലെ അംഗങ്ങളായ ഷെരീഫ് കൗച്ചിയും സഈദ് കൗച്ചിയുമാണ് ഈ കൂട്ടക്കൊല നടത്തിയത്. അമ്മയുടെ ആത്മഹത്യക്ക് ശേഷം, ഫ്രഞ്ച് അധികൃതര്‍ തന്നെ ഒരു ഫോസ്റ്റര്‍ ഹോമില്‍ വളര്‍ത്തിക്കൊണ്ടു വന്ന അനാഥക്കുട്ടികള്‍, വലുതായപ്പോള്‍ നന്ദി കാണിച്ചതായിരുന്നു അത്. ഇരുവരും അല്‍-ഖ്വയ്ദ അറേബ്യന്‍ ഘടകത്തിലെ അംഗങ്ങളായിരുന്നു. ഫ്രഞ്ച് പൊലീസുമായി സന്ധി സംഭാഷണങ്ങള്‍ക്ക് തയ്യാറാകാതിരുന്ന ഇരുവരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

അതേവര്‍ഷം തന്നെ നടന്ന, 130 പേര്‍ കൊല്ലപ്പെട്ട പാരീസ് ഭീകരാക്രമണ പരമ്പരയുടെ ഏറ്റവും വലിയ വിജയഘടകം, തീവ്രവാദികള്‍ക്ക് നിര്‍ബാധം അതിര്‍ത്തി കടന്ന് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ സാധിച്ചതാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് പരസ്യമായി പ്രഖ്യാപിച്ചു.

2017-ല്‍, ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡന്റായതോടെ കളിയുടെ ഗതി മാറി. ഫ്രഞ്ച് ജനതയില്‍ നെപ്പോളിയന്റെ വീര്യമുണര്‍ന്നു. ഭീകരാക്രമണങ്ങള്‍ക്ക് ശ്രമിച്ചവരെ പോലും നിര്‍ദ്ദാക്ഷിണ്യം നടുറോട്ടിലിട്ട് വെടിവെച്ചു കൊന്നു തുടങ്ങി. 2017 ഒക്ടോബര്‍ ഒന്നാം തീയതി, മാഴ്‌സെയിലില്‍ രണ്ട് പെണ്‍കുട്ടികളെ കുത്തിക്കൊന്ന ടുണീഷ്യന്‍ അഭയാര്‍ത്ഥിയെ പട്രോളിംഗ് ടീം സ്‌പോട്ടില്‍ വെടിവെച്ചു കൊന്നു.

2020 സപ്തംബറില്‍, ക്ലാസ് റൂമില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന് സാമുവല്‍ പാറ്റിയെന്ന അധ്യാപകനെ ഒരു ചെച്ന്‍ അഭയാര്‍ത്ഥി കഴുത്തറുത്ത് കൊന്നു. ഈ സംഭവം ഫ്രഞ്ച് ജനതയെ കോപാകുലരാക്കി. സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ, പ്രസ്തുത കാര്‍ട്ടൂണ്‍ ഫ്രാന്‍സിലെ കൂറ്റന്‍ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ ഭിത്തിയില്‍ പ്രൊജക്ടര്‍ ഉപയോഗിച്ചു പ്രദര്‍ശിപ്പിക്കപ്പെട്ടു. ‘ഇവിടെ ശരിയത്ത് നിയമമല്ല, ഫ്രഞ്ച് നിയമമാണ്, ഈ രാജ്യം ഭരിക്കുന്നത് ഫ്രഞ്ച് പ്രസിഡന്റായ ഞാനാണ്’ എന്ന് നെഞ്ചു വിരിച്ചു നിന്ന് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു. പിന്നീടങ്ങോട്ട് ഒറ്റ ഭീകരാക്രമണത്തിലും പ്രതികളെ ജീവനോടെ പിടിക്കാന്‍ ഫ്രഞ്ച് പോലീസ് മെനക്കെട്ടിട്ടില്ല. കൈയകലത്തില്‍ കിട്ടിയാല്‍ വെടിവെച്ചു കൊല്ലുകയെന്നത് പ്രഖ്യാപിത നയമാക്കിയിട്ടും ഇക്കഴിഞ്ഞ ഏപ്രിലിലും ഫ്രാന്‍സില്‍ ഭീകരാക്രമണം നടന്നു. രണ്ട് സംഭവങ്ങളിലായി കഴുത്തില്‍ കുത്തേറ്റു കൊല്ലപ്പെട്ടത് ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്. 2019-20 കാലഘട്ടത്തില്‍ രണ്ടുലക്ഷത്തോളം അഭയാര്‍ത്ഥികള്‍ വിസക്ക് വേണ്ടി അപേക്ഷിച്ചിട്ടും ഇരുപതിനായിരത്തോളം പേരെ മാത്രമാണ് ഫ്രാന്‍സ് സ്വീകരിച്ചത്. ഈ വര്‍ഷം, അഭയം നല്കപ്പെടുന്നവരുടെ എണ്ണം അതിലും കുറയുകയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇമ്മാനുവല്‍ മാക്രോണ്‍ കയറുന്നതിനു മുന്‍പത്തെ വര്‍ഷം 89 പേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അത് പത്തില്‍ താഴെ മാത്രമാണ്. നിലനില്‍പ്പിലും വലുതല്ല കപട മാനുഷികമൂല്യങ്ങള്‍ എന്ന് ഫ്രാന്‍സ് പഠിച്ചു എന്നര്‍ത്ഥം.

2014-2015 കാലഘട്ടത്തില്‍ ആഗോള അഭയാര്‍ത്ഥി പ്രതിസന്ധിയുണ്ടായ സമയത്ത്, ആദ്യം അഭയാര്‍ഥികളെ വിലക്കിയത് മുസ്ലിം രാജ്യങ്ങളായ ലെബനോന്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നിവയായിരുന്നു. അതോടെ, അഭയാര്‍ത്ഥികള്‍ ഒന്നടങ്കം യൂറോപ്പിലേക്ക് തിരിഞ്ഞു. ഇതൊരു യാദൃച്ഛികതയാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, വിദഗ്ദമായ ഒരു പ്ലാനിന്റെ ഫലമായിരുന്നു അത്. ലിബിയന്‍ ആഭ്യന്തര കലാപം മൂലം ദുര്‍ബലമായിരുന്ന അതിര്‍ത്തിയിലൂടെ ട്രിപ്പോളിയില്‍ നിന്നും ഇറ്റലിയിലേക്ക് നിരവധി പേര്‍ നുഴഞ്ഞു കയറി. 300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലൊന്നും അവര്‍ക്കൊരു പ്രശ്‌നമല്ലായിരുന്നു. കുറേയെണ്ണം മുങ്ങി മരിച്ചപ്പോള്‍, താരതമ്യേന ചെറിയ കടല്‍ പ്രദേശമായിരുന്ന ഏജിയന്‍ കടല്‍ അവര്‍ യൂറോപ്പിലേക്കുള്ള കുറുക്കുവഴിയായി ഉപയോഗിക്കാന്‍ തുടങ്ങി. തുര്‍ക്കിക്കും ഗ്രീസിനും ഇടയിലുണ്ടായിരുന്ന ഈ പ്രദേശത്തിലൂടെ പതിനായിരങ്ങള്‍ യൂറോപ്പിലേക്ക് കടന്നു. ഗ്രീക്ക് അധീനതയിലുള്ള കോസ് ദ്വീപിലേക്കും അവിടന്ന് ഗ്രീസിലേക്കുമായിരുന്നു അവരുടെ സഞ്ചാരപാത. ആയിടക്കാണ്, ഇങ്ങനെ കടക്കാന്‍ ശ്രമിച്ചവരില്‍പ്പെട്ട ഐലന്‍ കുര്‍ദിയെന്ന ബാലന്‍ ബോട്ട് മുങ്ങി മരിച്ചത്. മനഃസാക്ഷിയെ പിടിച്ചുലച്ച ആ സംഭവത്തിന്റെ മറവില്‍ ഇസ്ലാമിക ജനതയ്ക്ക് മുന്നില്‍ യൂറോപ്പിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറക്കപ്പെട്ടു. ലക്ഷക്കണക്കിന് ജിഹാദികളാണ് അഭയാര്‍ഥികള്‍ക്ക് ഇടയിലൂടെ യൂറോപ്പില്‍ നുഴഞ്ഞു കയറിയത്.

ടൈംബോംബിനു മുകളിലിരിക്കുന്ന അമേരിക്ക
യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം അഭയാര്‍ത്ഥികളില്‍, സിംഹഭാഗത്തെയും സ്വീകരിക്കുന്നത് അമേരിക്കയാണ്. 2012-ല്‍ മാത്രം 50,097 അഭയാര്‍ഥികളെയാണ് യു.എസ് സ്വീകരിച്ചത്. അമേരിക്കയിലേക്ക് കയറിപ്പറ്റാന്‍ നിരവധി വഴികളുണ്ട്.

ഡൈവേഴ്‌സിറ്റി ഇമിഗ്രന്റ് വിസ പ്രോഗ്രാം
സ്റ്റുഡന്റ് വിസ, ടൂറിസ്റ്റ് വിസ, എന്നിവയല്ലാതെ പ്രധാനമായും കുടിയേറ്റക്കാര്‍ ആശ്രയിക്കുന്നത് ഇന്‍വെസ്റ്റര്‍ (നിക്ഷേപക) വിസയിലാണ്. യുഎസിലെത്തിക്കഴിഞ്ഞാല്‍, അടുത്ത നിമിഷമവര്‍ അഭയാര്‍ത്ഥി വിസയ്ക്ക് (അസൈലം) അപേക്ഷിക്കും. എല്ലാത്തിനുമുപരി, സൗജന്യമായി വിസ കൊടുക്കുന്ന പരിപാടിയും യു.എസിനുണ്ട്. ഡൈവേഴ്‌സിറ്റി ഇമിഗ്രന്റ് വിസ പ്രോഗ്രാം അഥവാ ഗ്രീന്‍കാര്‍ഡ് ലോട്ടറി എന്നാണ് ഈ പദ്ധതിയുടെ പേര്. ഒരു വിസ ഏജന്‍സിയോ, വിസ കണ്‍സള്‍ട്ടന്റോ പത്തു പൈസ ചിലവോ ഇല്ലാതെ ഈ പദ്ധതി പ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കും. യു.എസ് ബ്യൂറോ ഓഫ് കോണ്‍സുലര്‍ അഫയേഴ്‌സ് പ്രഖ്യാപിക്കുന്ന തീയതിയില്‍ വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കുക. സ്‌കൂളിന്റെ പടി കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കതു വഴി അപേക്ഷ സമര്‍പ്പിക്കാം. സത്യത്തില്‍ ഇതൊരു ലോട്ടറി തന്നെയാണ്. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളിലായി പ്രതിവര്‍ഷം 55,000 പേരാണ് ഈ പദ്ധതി പ്രകാരം അമേരിക്കയിലെത്തുന്നത്. 2015-ല്‍, ഐലന്‍ കുര്‍ദി സഹതാപതരംഗം ആഞ്ഞടിച്ചപ്പോള്‍, അമേരിക്കയിലെത്തിയത് പതിനായിരക്കണക്കിന് മുസ്ലീങ്ങളാണ്. അതില്‍, 517 പേര്‍ സൗദി പൗരന്മാരും!

അമേരിക്കയിലെ ഭീകരാക്രമണ ചരിത്രത്തിനും ഈ ലോട്ടറി പരിപാടിയോളം പഴക്കമുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമെന്നു കേട്ടാല്‍, 9/11 ആണ് ഒരു സാധാരണ മനുഷ്യന് ഓര്‍മ്മ വരിക. എന്നാല്‍, 1993-ല്‍, 600 കിലോയിലധികം സ്‌ഫോടകവസ്തു ഉപയോഗിച്ച് വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകള്‍ തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. എങ്കിലും, പരാജയപ്പെട്ട ഈ ശ്രമത്തിന് സാമ്പത്തിക സഹായം നല്‍കിയ ഖാലിദ് ശൈഖ് മുഹമ്മദ് തന്നെയാണ് ബിന്‍ലാദന്റെ നിര്‍ദ്ദേശപ്രകാരം എട്ടു വര്‍ഷത്തിനു ശേഷം 9/11ന് ഇരട്ട ടവറുകള്‍ വിമാനമിടിച്ചു തകര്‍ത്ത പദ്ധതിയുടെ ആസൂത്രകന്‍.

2015-ല്‍, ടെക്‌സാസില്‍ നടന്ന കര്‍ട്ടീസ് കള്‍വെല്‍ ഭീകരാക്രമണത്തിന്റെ പ്രധാനപ്രതി നാദിര്‍ സൂഫി, പാകിസ്ഥാനില്‍ നിന്നും കുടിയേറിയതാണ്. അതേ വര്‍ഷം ജൂലൈ 16ന്, ടെന്നസിയിലെ യു.എസ് നാവിക കേന്ദ്രം ആക്രമിക്കപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റ ആ ഭീകരാക്രമണത്തില്‍, 4 നാവികര്‍ കൊല്ലപ്പെട്ടു. പലസ്തീനി-ജോര്‍ദാനി കുടിയേറ്റ കുടുംബാംഗമായ അബ്ദുല്‍ അസീസാണ് ടെന്നസി ഭീകരാക്രമണം നടത്തിയത്.
2015 ഡിസംബര്‍ രണ്ടാം തീയതി, കാലിഫോര്‍ണിയയിലെ ഇന്‍ലാന്‍ഡ് റീജിയണല്‍ സെന്ററില്‍ നടന്ന ഭീകരാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനി കുടിയേറ്റക്കാരായ ദമ്പതികളായിരുന്നു പട്ടാപ്പകല്‍ നടത്തിയ ഭീകരാക്രമണത്തിലെ പ്രതികള്‍. ജനക്കൂട്ടത്തിനു നേരെ തലങ്ങും വിലങ്ങും വെടിയുതിര്‍ത്ത ഫറൂഖ്, മാലിക് എന്ന ഭാര്യാഭര്‍ത്താക്കന്മാരെ പോലീസ് സ്‌പോട്ടില്‍ വെടിവെച്ചു കൊന്നു. അല്ലാഹുവിന്റെ പേരില്‍ ജിഹാദ് ചെയ്ത് ഷഹീദാവാന്‍ ഉറപ്പിച്ചായിരുന്നു രണ്ടു പേരും ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നത്.

അമേരിക്ക കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നായിരുന്നു 2016 ജൂണ്‍ 12ന് ഫ്‌ളോറിഡയില്‍ നടന്നത്. പള്‍സ് നൈറ്റ് ക്ലബ്ബില്‍, മെഷീന്‍ ഗണ്ണുമായി കയറിച്ചെന്ന ഒമര്‍ മത്തീനെന്ന അഫ്ഗാന്‍ യുവാവ് തുരുതുരാ വെടിവെച്ചു കൊന്നത് നിരപരാധികളായ 49 പേരെയായിരുന്നു. ജീവിതം ആരംഭിച്ചു തുടങ്ങിയിട്ടു മാത്രമുള്ള കൗമാരക്കാരും യുവാക്കളുമായിരുന്നു അവയിലധികവും. അതേവര്‍ഷം, ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിറകിലും അഹമ്മദ് ഖാന്‍ റഹീമിയെന്ന അഫ്ഗാനി കുടിയേറ്റക്കാരനായിരുന്നു. മാസങ്ങള്‍ക്കു ശേഷം നവംബറില്‍, ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വാഹനമിടിച്ചു കയറ്റി ഭീകരാക്രമണം നടത്താന്‍ ശ്രമിച്ചത് സോമാലിയന്‍ അഭയാര്‍ത്ഥിയായ അബ്ദുല്‍റസാഖ് അലിയാണ്. 2017 മെയ് മാസത്തില്‍, ന്യൂയോര്‍ക്കിലെ ഹോസ്റ്റല്‍ സ്ട്രീറ്റ് മുതല്‍ ചേംമ്പേഴ്‌സ് സ്ട്രീറ്റ് വരെ ആള്‍ക്കൂട്ടത്തിനിടയിലൂടെ പിക്കപ്പ് വാന്‍ ഓടിച്ചുകയറ്റി എട്ടുപേരെ വണ്ടിയ്ക്കടിയിലിട്ട് അരച്ചത് ഉസ്‌ബെക്കിസ്ഥാനില്‍ നിന്നും 2010ല്‍, ഡൈവേഴ്‌സിറ്റി ഇമിഗ്രന്‍ഡ് അഥവാ ലോട്ടറി അഭയാര്‍ത്ഥി വിസയില്‍ അമേരിക്കയിലെത്തിയ സൈഫുള്ള ഹബീബേവിച്ച് എന്ന അഭയാര്‍ത്ഥിയായിരുന്നു.

മലപോലെ പെരുകുന്ന കുടിയേറ്റ ജിഹാദികളെ കണ്ട അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് അപകടം മനസ്സിലായതിനാല്‍, അദ്ദേഹം ഈ ലോട്ടറി പരിപാടി ഒറ്റയടിക്ക് നിര്‍ത്തി. എന്നാല്‍, ആശ്രിതവത്സലനും ജിഹാദികളുടെ കണ്ണിലുണ്ണിയുമായ ബൈഡന്‍ അധികാരത്തിലേറിയപ്പോള്‍ വീണ്ടും ലോട്ടറി പുനരാരംഭിച്ചു. ഇനി അമേരിക്കയെ രക്ഷിക്കണമെങ്കില്‍ ദൈവം എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിക്കേണ്ടി വരും.
(തുടരും)

Share109TweetSendShare

Related Posts

ഭാരതമാതാവിനെ ഭയക്കുന്നവര്‍

അമ്മനാടിനെ തള്ളിപ്പറയുന്ന കമ്മ്യൂണിസം

അമ്മഭാരതത്തിന്റെ അമരത്വം

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies