Friday, August 12, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വായനാവീഥി

നേര്‍കഥനത്തിന്റെ തീക്ഷ്ണാക്ഷരങ്ങള്‍

ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍

Print Edition: 3 December 2021

രാമസിംഹന്‍
തിരൂര്‍ ദിനേശ്
വേദ ബുക്‌സ്
കോഴിക്കോട്
പേജ്: 310 വില: 300 രൂപ

തുഞ്ചത്തെഴുത്തച്ഛന്റെയും മേല്‍പുത്തൂരിന്റെയും പൂന്താനത്തിന്റെയും ശങ്കരാചാര്യരുടെയും അയ്യങ്കാളിയുടെയും അമൃതോപമമായ ജീവിതം ആഖ്യായികാ രൂപത്തില്‍ അവതരിപ്പിച്ചും തമസ്‌കരിക്കപ്പെട്ട ദേശചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ഗവേഷണബുദ്ധിയോടെ സഞ്ചരിച്ചും കേരളീയരെ ഉദ്ബുദ്ധരാക്കിയ തിരൂര്‍ ദിനേശിന്റെ ഏറ്റവും പുതിയ ജീവചരിത്രനോവലാണ് ‘രാമസിംഹന്‍’. കപട മതേതരവാദികളെ അസ്വസ്ഥതയുടെ ആഴങ്ങളിലേക്ക് തള്ളിവിടുന്ന ചരിത്ര സത്യങ്ങളുടെ പ്രദര്‍ശനശാലയാണ് ഈ നോവല്‍. മറവിയുടെ സമുദ്രത്തിലാണ്ടതും മതവെറിയുടെ ചോരപ്പാടുകള്‍ കൊണ്ട് നിത്യമുദ്രിതവുമായ അതിദാരുണമായ ഒരു കൊലപാതകത്തിന്റെ വിശദമായ ചിത്രണമാണ് ഈ കൃതി. മാപ്പിളക്കലാപത്തിന് നൂറാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഈ നോവലിന്റെ കടന്നുവരവിന് ചരിത്രത്തിന്റെ നീതിയോടാണ് നാം കടപ്പാട് രേഖപ്പെടുത്തേണ്ടത്.

ഇസ്ലാമായി ജീവിക്കുകയും സവിശേഷമായ ഒരു ദശാസന്ധിയില്‍ തിരിച്ചറിവിന്റെ വെളിച്ചം ആത്മാവില്‍ പ്രശോഭിച്ചപ്പോള്‍ സനാതന ധര്‍മ്മത്തെ ആശ്ലേഷിക്കുകയും ചെയ്ത രാമസിംഹന്റെ ജീവിതകഥയാണ് വസ്തുനിഷ്ഠതയ്ക്ക് ഇണങ്ങുന്ന വിധത്തില്‍ തിരൂര്‍ ദിനേശ് ഈ നോവലിലൂടെ വരച്ചിട്ടത്. ഉണ്ണീന്‍ സാഹിബിന്റെ രാമസിംഹനിലേക്കുള്ള വികാസം ഇസ്ലാമിക ഭീകരവാദികളിലുണ്ടാക്കിയ നടുക്കവും അതിനെത്തുടര്‍ന്ന് അവര്‍ നടത്തിയ നരഹത്യയും കൃത്യമായി നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്. ചേകന്നൂര്‍ മൗലവിയുടെയും ജോസഫ് മാഷിന്റെയും തിരുവില്വാമലസിദ്ധന്റെയും നേര്‍ക്ക് ഉയര്‍ന്ന സംസ്‌കാരവിരോധത്തിന്റെ കരങ്ങള്‍ക്ക് അവര്‍ക്കൊക്കെ മുന്‍പേ ഇരയായ രാമസിംഹനെ സമ്പൂര്‍ണഭാവത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് തിരൂര്‍ ദിനേശ്. മലബാറിലെ മതാന്ധതയ്ക്ക് വഴിതെളിച്ച സാമൂഹിക പശ്ചാത്തലം പിഴവുകളില്ലാതെ ആവിഷ്‌ക്കരിക്കുവാനും ആഖ്യായികാകാരന് സാധിച്ചിട്ടുണ്ട്.

മുന്നൂറ്റി പത്തുപുറങ്ങളിലായി മുപ്പത്തിയെട്ട് അദ്ധ്യായങ്ങളിലായി പടര്‍ന്നുപന്തലിച്ചു കിടക്കുന്ന ഈ നോവല്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍കൊണ്ട് നിര്‍ഭരമാണ്. ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ കഥാഗാത്രത്തില്‍ യഥോചിതം സന്നിവേശിപ്പിച്ചും നോവല്‍കലയുടെ സര്‍ഗാത്മകഭാവങ്ങള്‍ വിഗണിക്കാതെയും എഴുതിയ രീതി ശ്ലാഘനീയം തന്നെ. സദാശയങ്ങളെ സായുധമായി കീഴ്‌പ്പെടുത്തുന്ന മതവര്‍ഗീയക്കൂട്ടങ്ങളുടെ യഥാര്‍ത്ഥമായ മുഖം അനാവരണം ചെയ്തതിലെ ധീരതയും പ്രശംസയര്‍ഹിക്കുന്നു. ചരിത്രപരമായ ചില വിവരണങ്ങളില്‍ കടന്നുകൂടിയ അനവധാനത തിരുത്തപ്പെടേണ്ടതുണ്ട്. ജീവചരിത്രനോവലിന്റെ ചരിത്രപരതയ്ക്ക് ഇത് അത്യന്താപേക്ഷിതമാണ്. അന്തരീക്ഷപ്രധാനവും സന്ദര്‍ഭാനുസാരിയുമായ ഭാഷയാണ് ഈ നോവലിന്റെ മറ്റൊരു ആകര്‍ഷണീയത. ലളിതവും ഋജുവും അതേസമയം ഭാവസാന്ദ്രവുമാണ് ഈ ആഖ്യായികയുടെ ഭാഷാശൈലി. ഉണ്ണീന്‍സാഹിബില്‍ നിന്ന് രാമസിംഹനിലേക്കുള്ള പരിണാമത്തിനൊപ്പം സഞ്ചരിച്ച കഥാപാത്രങ്ങളെ വിട്ടുകളയാതെ ഉള്‍ക്കൊള്ളിച്ചതും നന്നായി. മാട്ടുമ്മല്‍ നരസിംഹമൂര്‍ത്തിയുടെ ഉപാസകനായി ഉണ്ണീന്‍സാഹിബ് എന്ന ഇസ്ലാം മതവിശ്വാസി മാറിത്തീര്‍ന്നത് ചരിത്രസത്യമാണല്ലോ. ഈ ചരിത്രസത്യമറിയുവാന്‍ ആശ്രയിക്കാവുന്ന നല്ലൊരു നോവലാണ് ‘രാമസിംഹന്‍’. മാപ്പിളലഹളയുടെ അകക്കാഴ്ചകളിലേക്കും ദൃഷ്ടി പായിക്കുന്നുണ്ട് ഈ നോവല്‍. ജന്മനിയോഗമെന്നോ ജീവദാതാവായ ജഗദീശ്വരന്റെ അനുഗ്രഹമെന്നോ വ്യവഹരിക്കാം ഈ നോവലിന്റെ രചനയെ. അനേകം ചരിത്രഗ്രന്ഥങ്ങള്‍ സനിഷ്‌കര്‍ഷം വിലയിരുത്തിയും വിശ്വാസയോഗ്യമായ കേട്ടറിവുകള്‍ ഉള്‍ക്കൊണ്ടും ഈ നോവല്‍ ഒരുക്കിയ തിരൂര്‍ ദിനേശിനോട് സത്യത്തിന്റെ ആരാധകരായ ദേശപ്രേമികള്‍ എന്നെന്നും കടപ്പെട്ടിരിക്കും. കോഴിക്കോട് വേദ ബുക്‌സില്‍ നിന്ന് ഈ ആഖ്യായിക പ്രസിദ്ധീകൃതമായതും ദൈവനിശ്ചയം തന്നെ. ഇതിനകം തന്നെ വായനക്കാരുടെ സഭയില്‍ വിപുലമായ സ്വീകാര്യത ലഭിച്ച ഈ ആഖ്യായിക വായിക്കേണ്ടതും പരമാവധി പ്രചരിപ്പിക്കേണ്ടതും ദേശീയതയുടെ വക്താക്കളുടെ കടമയത്രേ.

Share3TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഡല്‍ഹി കലാപത്തിന്റെ അണിയറ രഹസ്യങ്ങള്‍

ധന്യജീവിതത്തിന്റെ സൂക്ഷ്മമുദ്രകള്‍

കവിപൗര്‍ണമിയുടെ നിലാവ്

നവോത്ഥാന ചരിത്രത്തിന്റെ രത്‌നപേടകം

സ്റ്റാലിനിസത്തിന്റെ ചരിത്രരേഖകള്‍

അനുഭൂതി പകരുന്ന അരവിന്ദദര്‍ശനം

Kesari Shop

  • കേസരി വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
Follow @KesariWeekly

Latest

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

ശുദ്ധമായ അദ്വൈത ബ്രഹ്‌മം (നിര്‍വികല്പം 27)

മഹാഭാരതി

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

ഡല്‍ഹി കലാപത്തിന്റെ അണിയറ രഹസ്യങ്ങള്‍

ഒരുനേരമെങ്കിലും

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies