മതമെന്തെങ്കിലുമാവട്ടെ
മനുജന് നന്നാവണ-
മെന്നുരചെയ്തവനാര്?
ശ്രീനാരായണഗുരുവര്യന്!
വിദ്യയ്ക്കും അവിദ്യയ്ക്കും
അപ്പുറമത്രെ സത്യം
ഇരുട്ടും വെട്ടവും പുരളാതെ
നില്പു പരമതത്ത്വം.
നേരിന്വചനമുരച്ചു ഗുരു
നേര്വഴിക്കുനയിച്ചു
അന്ധത വന്നുഭവിച്ച മനസ്സില്‍
വിജ്ഞാനദീപം തെളിച്ചു.
അന്ധവിശ്വാസത്തെയകറ്റി
ചിന്തകളില്‍ തെളിവിയറ്റി
കോടിക്കണക്കിനു ശിഷ്യഗണങ്ങളെ
കൂടെക്കൂട്ടി ഗുരുവര്യന്!