Tuesday, August 16, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

പ്രകൃതിയും മനുഷ്യനും

ഡോ.ടി.വി.മുരളീവല്ലഭന്‍

Print Edition: 30 August 2019

പ്രകൃഷ്ടമായ കൃതിയാണ് പ്രകൃതി. ഉത്ക്കൃഷ്ടമായി ചെയ്യപ്പെട്ടതു അല്ലെങ്കില്‍ സ്വാഭാവികമായ അവസ്ഥ എന്നൊക്കെ വേണമെങ്കില്‍ പ്രകൃതിയെക്കുറിച്ചു പറയാം. പ്രകൃതിക്കു, അതിനാല്‍ തന്നെ, അതില്‍ തന്നെ, ഉരുത്തിരിയാനും, നിലനില്‍ക്കാനും, ലയിക്കാനുമുള്ള കഴിവുണ്ട്. ഈ സ്വയംകൃത സംതുലിതാവസ്ഥക്കുള്ള ശക്തിയെയാണ് നാം ഈശ്വരശക്തി എന്ന് പറയുന്നത്.

പ്രപഞ്ചം പ്രകൃതി
ഭാരതീയ ദര്‍ശനമനുസരിച്ച്, അഞ്ചു അടിസ്ഥാന ഘടകങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതുകൊണ്ട് പ്രപഞ്ചം. മണ്ണും ജലവും അഗ്‌നിയും (വെളിച്ചവും ചൂടും) വായുവും ആകാശവും (ഇവക്കെല്ലാം നിലനില്‍ക്കാനുള്ള ഇടം/ സ്ഥലം) വേണ്ട വിധത്തില്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാത്തിനും നിലനില്‍പ് സാധ്യമാകുന്നത്. ഈ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്ന ചൈതന്യം കല്ലിലും മണ്ണിലും മരത്തിലും പക്ഷികളിലും ജന്തുക്കളിലും മൃഗങ്ങളിലും നിറഞ്ഞു നില്ക്കുന്നു. ജൈവവും അജൈവവുമായതെല്ലാം ഒരേ ചൈതന്യത്തിന്റെ തന്നെ വ്യത്യസ്ത പ്രതിഫലനമായി ഭാരതീയര്‍ കണക്കാക്കുന്നു.

എല്ലായിടത്തുമുള്ള ഈ ശക്തിക്കു വിധേയമായാണ് ലക്ഷക്കണക്കിന് വര്‍ഷങ്ങളോളം മനുഷ്യന്‍ ജീവിച്ചത്. പിന്നീട് ബുദ്ധി വികസിച്ചപ്പോള്‍, ബാഹ്യപ്രകൃതിയുടെ മേല്‍ ആധുനിക പാശ്ചാത്യ ശാസ്ത്രവും സാങ്കേതിക വിദ്യയുമുപയോഗിച്ച് മനുഷ്യന്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി. മനുഷ്യനും പ്രകൃതിയും വേറിട്ടതാണെന്ന പാശ്ചാത്യ ഭൗതിക ചിന്തയുടെ ഫലമായാണ് മുഖ്യമായും ഇങ്ങനെ സംഭവിച്ചത്. ഇതിനെ ലോകം പുരോഗതിയും(?), പരിഷ്‌കാരവുമായി കണക്കാക്കി. പ്രകൃതിയെ വെല്ലുവിളിക്കുക, ചോദ്യംചെയ്യുക, കീഴടക്കുക, ചൂഷണം ചെയ്യുക എന്നതെല്ലാം ആധുനിക പുരോഗതിയുടെ മുഖമുദ്രകളായി തീര്‍ന്നു.

ഭാരതത്തിലും മനുഷ്യ ബുദ്ധി പ്രവര്‍ത്തിച്ചിരുന്നു.‘ഭാരതത്തിലെ ഋഷിമാര്‍ ബാഹ്യപ്രപഞ്ചത്തിലേക്കും മനുഷ്യന്റെ ഉള്ളിലെ പ്രപഞ്ചത്തിലേക്കും ഒരുപോലെ ബുദ്ധികൊണ്ടന്വേഷിച്ചു. രണ്ടും ഒന്ന് തന്നെയെന്ന് (അറ്മശവേമാ) അവര്‍ കണ്ടുപിടിച്ചതിനാല്‍, മനുഷ്യനും പ്രകൃതിയും തമ്മില്‍ ഇവിടെ സംഘര്‍ഷമില്ല, മറിച്ചു സമന്വയമാണ്. അതുകൊണ്ടുതന്നെ ഒരിക്കലും ഇവിടെ പ്രകൃതിയുടെ അമിത ചൂഷണമല്ല, പകരം ദോഹനമാണ് ഉണ്ടായിരുന്നത്.

വികൃതിയും സുകൃതിയും ദുഷ്‌കൃതിയും
പ്രകൃതി ശക്തികള്‍ മനുഷ്യ ജീവിതത്തിനു അനുകൂലമാകുമ്പോള്‍ അത് സുകൃതിയായും, പ്രതികൂലമാകുമ്പോള്‍ വികൃതിയായും നാം കണക്കാക്കുന്നു. പ്രകൃതിക്കു സ്വതവേ തന്നെ സുകൃതിയും വികൃതിയുമുണ്ട്. പക്ഷെ ആധുനിക കാലത്തു നാം കാണുന്നത്, മനുഷ്യന്റെ ദുഷ്‌കൃതികള്‍ പ്രകൃതിയുടെ വികൃതികള്‍ക്കു ആക്കം കൂട്ടുന്നു എന്നതാണ്.
കാലാവസ്ഥാ വ്യതിയാനം, ഭൗമ താപനം, ഓസോണ്‍ ശോഷണം, മലിനീകരണം, മരുഭൂമിവത്കരണം എന്നിവ ഭൂമിയുടെ മേലുള്ള മനുഷ്യന്റെ അമിത ഇടപെടല്‍ മൂലമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ആധുനിക പാശ്ചാത്യ വികസന മാതൃകകളുടെ പങ്ക് ഈ വികൃതികളില്‍ വളരെയധികം നിഴലിക്കുന്നുണ്ട്. പുതിയ കൃഷിരീതികളും, വ്യവസായ- വാണിജ്യ ലോകവും പ്രകൃതിക്കു കൂടുതല്‍ പ്രഹരം ഏല്പിക്കുന്നു.

പ്രശ്‌നം,പ്രതിസന്ധി, പരിഹാരം
കഴിഞ്ഞ നൂറ്റാണ്ടില്‍ പരിസ്ഥിതി പ്രശ്‌നങ്ങളായിരുന്നു നമുക്കുണ്ടായിരുന്നത്. ഇന്നാകട്ടെ അവയെല്ലാം പ്രതിസന്ധികളായി മാറിയിരിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എളുപ്പമാണ്. പക്ഷേ, പ്രതിസന്ധികള്‍ രൂക്ഷമായ പ്രശ്‌നങ്ങളാകയാല്‍, അവക്കു പരിഹാരം കാണുക എളുപ്പമല്ല.

മനുഷ്യന്റെ തന്നെ ആര്‍ത്തിയുംഅഹംഭാവവും അല്പത്തവും അജ്ഞതയും പ്രതിസന്ധികളുടെ അടിസ്ഥാന കരണങ്ങളാകയാല്‍, ആത്മ നിയന്ത്രണവും എളിമയും മഹത്വവും വിവേകവും കൊണ്ട് മാത്രമേ ഈ ദുരന്തങ്ങളെ നേരിടാനാകു. അതായത് പരിഷ്‌കാരത്തിന്റെ പടിഞ്ഞാറന്‍ മാതൃകകള്‍ക്കു പകരം, സംസ്‌കാരത്തിന്റെ ഭാരതീയ മാതൃകകള്‍ക്കു വികസനത്തെ നയിക്കാന്‍ സാധിക്കുമോ എന്നുള്ളതാണ് ചോദ്യം. തീര്‍ച്ചയായും സാധിക്കും.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിയുടെ ശോഷണം മൂലം മനുഷ്യ രാശി നേരിടുന്ന ദുരന്തത്തെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ അനേകം നടത്തിയിരിക്കുന്നു. ശാസ്ത്രത്തിനോ സാങ്കേതിക വിദ്യക്കോ മാത്രം പരിഹാരം കാണാവുന്ന പരിഷ്‌കാര പ്രശ്‌നങ്ങളല്ല പരിസ്ഥിതിയുടേതെന്നു വിദഗ്ധര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മതം, വിശ്വാസം, ആചാരം, അനുഷ്ഠാനം, ആദ്ധ്യാത്മികത ഇവയെയെല്ലാം ഉള്‍ക്കൊള്ളുന്ന സംസ്‌കാരം എന്നിവക്കും പ്രശ്‌ന പരിഹാരത്തില്‍ പങ്കുണ്ടെന്ന് യുഎന്‍ പ്രഖ്യാപിക്കുന്നു. ഇതനുസരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തിന്റെ ചാക്രിക ലേഖനങ്ങളില്‍ കൂടി, ക്രൈസ്തവ മൂല്യങ്ങള്‍ക്ക് എങ്ങിനെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. ‘ഗ്രീന്‍ ഇസ്ലാം’ എന്ന പദ്ധതിയില്‍ കൂടി ഇസ്ലാമിക മൂല്യങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിന് സാധിക്കുമെന്ന് യു.എന്നില്‍ ഇസ്ലാമികപക്ഷം ബോധ്യപ്പെടുത്തിയിരിക്കുന്നു. അപ്പോള്‍ പിന്നെ എന്തുകൊണ്ട് ഭാരതത്തിനു സാധിക്കില്ല?

അതിഗഹനവും, അത്യുന്നതവും, അതിവിശാലവും അത്യുത്തമവുമായ ഒരു പ്രകൃതി സംസ്‌കാരം സ്വന്തമായുള്ള ഭാരതത്തിന്, തങ്ങളുടെ സംസ്‌കൃതിയും അന്തര്‍ദേശീയ വിദഗ്ധരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍, ഒരു പക്ഷെ ഏതു പരിസ്ഥിതി പ്രതിസന്ധിയില്‍ നിന്നും ലോകത്തെ രക്ഷിക്കാനാകും. ലോകത്തിന്റെ നിലനില്‍പിന് വേണ്ടി, ഭാരതത്തിനു സംഭാവന ചെയ്യാനുള്ളതും ഇതു തന്നെയാണ്.

Tags: സംസ്‌കാരംപ്രപഞ്ചംപ്രകൃതി
Share15TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

മഹാഭാരതി

വീണുപോയ സിംഹം…!

സിംഹള ഭൂമിയെ വിഴുങ്ങുന്ന ചൈനീസ് വ്യാളി

ഭരണഘടനയെ ഭയക്കുന്നതാര്?

Kesari Shop

  • RSS in Kerala: Saga of a Struggle ₹500.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies