കേരളത്തില്‍ കോളേജ് പാഠ്യപദ്ധതിയില്‍ നിറയുന്നത് മുഹമ്മദാലി ജിന്നയും പെരിയോര്‍ രാമസ്വാമിനായ്കരുമൊക്കെയാണെങ്കില്‍ അങ്ങ് ദല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ മാറി ചിന്തിക്കുകയാണ്. കുട്ടികളില്‍ ദേശഭക്തി വളര്‍ത്തണം എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതിനു പ്രത്യേകം പിരീഡു തന്നെ നിശ്ചയിക്കുന്നു. നഴ്‌സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ അതു പഠിപ്പിക്കാനാണ് പദ്ധതി. അഞ്ച് മിനുറ്റ് നേരത്തെ ദേശഭക്തി ധ്യാനം ഉള്‍പ്പെടെയുള്ള കാര്യപരിപാടികള്‍ ഈ പിരീഡില്‍ ഉണ്ടാവും. കുട്ടികളില്‍ രാജ്യത്തോടും സ്വാതന്ത്ര്യസമരസേനാനികളോടും ആദരവു വളര്‍ത്തിയെടുക്കുന്ന വിധമാണ് പിരീഡ് സംവിധാനം ചെയ്തത്.
”കുട്ടികളെ രാജ്യപുരോഗതിയ്ക്ക് തങ്ങളുടേതായ സംഭാവന നല്‍കാന്‍ ഉത്തരവാദിത്തബോധമുള്ളവരാക്കി തീര്‍ക്കുക എന്നതാണ് ദേശഭക്തി ക്ലാസിന്റെ ഉദ്ദേശ്യം. നാട് പ്രതിസന്ധി നേരിടുമ്പോള്‍ ആവശ്യത്തിനൊത്തുയര്‍ന്ന് രാജ്യത്തിനുവേണ്ടി എന്തും സമര്‍പ്പിക്കാനുള്ള സന്നദ്ധത അവരില്‍ ഉണ്ടാകണം” കെജ്‌രിവാള്‍ പറഞ്ഞു. ദേശഭക്തി വളര്‍ത്താന്‍ കെജ്‌രിവാളിന്റെ ഈ മാതൃക സ്വീകരിക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രി തയ്യാറാകുമോ? അതിനു തയ്യാറാണെങ്കില്‍ അദ്ദേഹം ആദ്യം ചെയ്യേണ്ടത് പാകിസ്ഥാന്‍ ദേശഭക്തി പ്രചരിപ്പിക്കുന്ന പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് മാറ്റുകയാണ്.
Comments