കോഴിക്കോട് കേസരി മാധ്യമ പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങിൽ കുട്ടികൾ ‘ഹരിശ്രീ’ കുറിച്ചു. കേസരി ഭവനിലെ സരസ്വതീവിഗ്രഹത്തിന് മുന്നിൽ ആയിരുന്നു അക്ഷര ദീക്ഷ. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍ നടന്നത്.
രാവിലെ 7 30ന് ആരംഭിച്ച വിദ്യാരംഭ ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളി നിന്നെത്തിയ കുരുന്നുകൾ പങ്കെടുത്തു. സരസ്വതി മണ്ഡപത്തിന് മുന്നിൽ ആചാരരീതികൾ പ്രകാരം ആയിരുന്നു അക്ഷര ദീക്ഷയുടെ ചടങ്ങുകൾ നടത്തിയത്.
കോഴിക്കോട് ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ, സീമ ജാഗരൺ മഞ്ച് അഖിലഭാരതീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ, കഥാകൃത്ത് പി.ആർ. നാഥൻ , ഡോക്ടർ പ്രിയദർശൻ ലാൽ, ശ്രീശൈലം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകി.