രണ്ടാം ലോക മഹായുദ്ധകാലം വരെ കോളനിവല്‍ക്കരണവും മതപരിവര്‍ത്തനവും നടത്തിയത് ക്രൈസ്തവ ശക്തികളായിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ വിജയത്തിന് ശേഷം അവര്‍ ആ പ്രവൃത്തി തുടരാന്‍ തയ്യാറായില്ല എന്ന് മാത്രമല്ല കോളനികള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട് പിന്മാറുകയാണ് ഉണ്ടായത്. തുടര്‍ന്നും മതപരിവര്‍ത്തന ദൗത്യം ക്രൈസ്തവസഭകള്‍ തുടരുന്നുണ്ടെങ്കിലും അത് അധികാരവും ആയുധങ്ങളും ഉപയോഗിച്ചുള്ള അടിച്ചേല്‍പ്പിക്കല്‍ അല്ല. ക്രിമിനല്‍ സ്വഭാവമുള്ള നീക്കങ്ങളും തന്ത്രങ്ങളും അല്ല.
എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇസ്ലാമിക നീക്കങ്ങള്‍ ശ്രദ്ധിക്കൂ. ആയുധം, ബാലറ്റ് പേപ്പര്‍, കറന്‍സി എന്നിവ ഉപയോഗിച്ച് ഇസ്ലാമിക സാമ്രാജ്യത്വം വളര്‍ത്തുകയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതില്‍ ആയുധം എന്നുള്ളത് കേവലം തോക്കും ബോംബും മാത്രമല്ല. പ്രണയം, മയക്കുമരുന്ന്, ഭക്ഷണം, മസ്തിഷ്‌ക പ്രക്ഷാളനം, സൗഹൃദം, സാമ്പത്തിക സഹായം, ഹലാല്‍ ബിസിനസ്, കല, സാഹിത്യം, ബുദ്ധിജീവികളുടെ പ്രവര്‍ത്തനം, സര്‍വോപരി മീഡിയ എന്നിങ്ങനെ സമസ്ത മേഖലകളെയും ആയുധങ്ങള്‍ ആക്കി ഉപയോഗിക്കുന്ന ശൈലിയാണ് ഇസ്ലാമിക ഭീകരത ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് ചൈനയ്ക്ക് പുറത്ത് ലോകമാസകലം പിന്തുണയും സംരക്ഷണവും നല്‍കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ്. ഇപ്രകാരം പല ലോക രാഷ്ട്രങ്ങളും ക്രൈസ്തവ മതത്തില്‍ നിന്ന് മോചിപ്പിച്ച് തങ്ങളുടെ ഇസ്ലാമിക മതം അടിച്ചേല്‍പ്പിക്കുവാന്‍ ഇസ്ലാമിക ഭീകരവാദികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ സത്യം ഇന്ന് ആഗോള ക്രൈസ്തവര്‍ തിരിച്ചറിയുന്നുമുണ്ട്. ഇതിന്റെ തനിയാവര്‍ത്തനമാണ് കേരളത്തിലും ഭാരതത്തിലും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സത്യങ്ങളെ കണ്ടറിയുന്ന ക്രൈസ്തവ നേതൃത്വത്തിന്റെ പ്രതികരണമാണ് പാലാ ബിഷപ്പിന്റെ തീരുമാനങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഇസ്ലാമിക ഭീകരപ്രവര്‍ത്തനവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനവും തുല്യമായ ആപത്താണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണം. ഇസ്ലാമിക മത സാമ്രാജ്യത്വം ലോകത്ത് എല്ലാ രാജ്യങ്ങളിലും നടത്തിയ നീക്കങ്ങളെ ശാസ്ത്രീയമായി പഠിക്കണം.
ഈ പഠനം വര്‍ത്തമാനകാല ആഗോള സാഹചര്യത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഈ വസ്തുത യൂറോപ്പിലും അമേരിക്കന്‍ ഐക്യനാടുകളിലും ഉള്ള ക്രൈസ്തവസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. യൂറോപ്പിലെ എല്ലാ സമ്പന്ന ക്രൈസ്തവ രാജ്യങ്ങളിലേക്കും മുസ്ലിം കുടിയേറ്റം വന്‍തോതില്‍ നടന്നുവരികയാണ്. ഭാരതത്തിലെ ക്രൈസ്തവര്‍ ഏറെ അഭിമാനിക്കുകയും ആശ്വസിക്കുകയും ചെയ്യുന്ന ഒരു രാജ്യം ആണല്ലോ ബ്രിട്ടന്‍. ആ ബ്രിട്ടനില്‍ ഇന്ന് ക്രൈസ്തവര്‍ ന്യൂനപക്ഷം ആവുകയാണ് എന്ന സത്യം എത്രപേര്‍ക്ക് അറിയാം? മതം ഇല്ലാത്തവരുടെ എണ്ണം 39 ശതമാനത്തിലേക്ക് എത്തി. മുസ്ലീങ്ങളുടെ എണ്ണം 6 ശതമാനത്തിലെത്തി. മറ്റു മതങ്ങളിലുള്ളവരും കൂടി ചേര്‍ന്നാല്‍ ബ്രിട്ടനിലെ ക്രൈസ്തവ സമൂഹം ഇന്ന് ന്യൂനപക്ഷമാണ്. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്വീഡന്‍, നോര്‍വേ, പോര്‍ച്ചുഗല്‍ തുടങ്ങിയ സമ്പന്ന രാജ്യങ്ങളിലേക്കെല്ലാം ഇന്ന് ഇസ്ലാമിക കുടിയേറ്റം ഏറെ ശക്തമാണ്. ഒരുകാലത്ത് ജനങ്ങളുടെ എണ്ണം കുറവായിരുന്നതിനാല്‍ വരുന്നവര്‍ ആരു തന്നെയാണെങ്കിലും അവരെ സ്വീകരിക്കുക എന്ന നയമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ കൈക്കൊണ്ടത്. ഈ പഴുത് സമര്‍ത്ഥമായി ഉപയോഗിച്ച് ഇസ്ലാമിക സമൂഹം യൂറോപ്പിനെ ആകെ മൂടിക്കഴിഞ്ഞു. ബ്രിട്ടനിലെ ഇസ്ലാമിക ജനസംഖ്യയുടെ 15 ശതമാനവും ലണ്ടന്‍ നഗരത്തിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. യൂറോപ്യന്‍ ഭൂഖണ്ഡത്തിലും അമേരിക്കന്‍ ഭൂഖണ്ഡത്തിലും ആസ്‌ട്രേലിയയിലും അടക്കം, സര്‍ക്കാര്‍ സൗജന്യങ്ങള്‍ പറ്റി മാത്രം ജീവിക്കുന്നവരുടെ എണ്ണം എടുത്താല്‍ അതില്‍ ഏറെ ഭൂരിപക്ഷവും മുസ്ലീങ്ങളാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് സൗജന്യ പാര്‍പ്പിടം, സൗജന്യഭക്ഷണം, മരുന്ന്, മറ്റ് സൗകര്യങ്ങള്‍ എന്നിവ എല്ലാം ആസ്വദിക്കുകയും രാജ്യത്തിന് കാര്യമായി ഒരു സംഭാവനയും ചെയ്യാതെ ജീവിക്കുകയും ചെയ്യുന്ന മുസ്ലീങ്ങളുടെ എണ്ണം അമേരിക്കയിലും യൂറോപ്പിലും ഏറെ വലുതാണ്. ദേശീയ ക്രൈം റേറ്റുകള്‍ പരിശോധിക്കുമ്പോഴും മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ ഇതില്‍ മുസ്ലിം കുറ്റവാളികളുടെ എണ്ണം പെരുകുകയാണ്. ജനസംഖ്യയില്‍ പത്തുശതമാനം പോലും എത്തുന്നതിനു മുന്‍പേ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്ലാമിക അക്രമസംഭവങ്ങള്‍ കൊണ്ട് വലഞ്ഞു കഴിഞ്ഞു. പത്തോളം ക്രൈസ്തവ രാഷ്ട്രങ്ങള്‍ ഇസ്ലാമിക ജനസംഖ്യ വര്‍ദ്ധനവ് മൂലം മുസ്ലിം രാജ്യങ്ങളായി മാറേണ്ടി വന്നിട്ടുണ്ട് എന്ന സത്യം ലോക ക്രൈസ്തവരെ ഇന്ന് അസ്വസ്ഥമാക്കുന്നുണ്ട്. സാക്ഷാല്‍ മാര്‍പാപ്പയുടെ ആസ്ഥാനമായ വത്തിക്കാന്‍ സിറ്റി ഉള്‍പ്പെടുന്ന ഇറ്റലി എന്ന രാജ്യം 50 വര്‍ഷങ്ങള്‍ക്കുശേഷം ഇസ്ലാമിക ഭൂരിപക്ഷമായി തീരാനുള്ളത്ര ജനസംഖ്യ ഇന്ന് മുസ്ലീങ്ങള്‍ക്ക് ഉണ്ട്. അതായത് 60 വര്‍ഷം കഴിയുമ്പോഴേക്കും മാര്‍പാപ്പയ്ക്ക് വത്തിക്കാന്‍സിറ്റി ഉപേക്ഷിച്ച് പലായനം ചെയ്യപ്പെടേണ്ട സാഹചര്യം വരാം.
ഏതൊരു ലോകരാജ്യം എടുത്താലും അവിടെ സുരക്ഷിതമായി ജീവിക്കാം എന്ന് ഉറപ്പുള്ള ഒരേ ഒരു ജനത ഇസ്ലാം മാത്രമായി മാറുകയാണ്. ഇസ്ലാമിന് ഉള്ളില്‍ തമ്മില്‍ തമ്മിലുള്ള അന്തച്ഛിദ്രങ്ങളും ആക്രമണങ്ങളും മറന്നുകൊണ്ടല്ല ഇത് പറയുന്നത്. എന്നാല്‍ ഏതെങ്കിലും ഒരു ഇസ്ലാം മത വിഭാഗത്തിലായാല്‍ ജീവനോടെ ഇരിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍ മുസ്ലീങ്ങള്‍ക്ക് ഏറെയാണ്. പക്ഷേ സ്വന്തം മതത്തില്‍ വിശ്വസിച്ചുകൊണ്ട് സ്വന്തം രാജ്യത്ത് ജീവിക്കാനുള്ള ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും ബുദ്ധന്മാരുടെയും മറ്റു ജനവിഭാഗങ്ങളുടെയും ആവശ്യം, അവകാശം എന്നിവ ചോദ്യചിഹ്നം ആവുന്ന ഒരു കാലഘട്ടത്തിലേക്കാണ് നാം എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇസ്ലാമിന്റെ പേരിലുള്ള പ്രത്യേക ന്യൂനപക്ഷ അവകാശങ്ങളും സര്‍ക്കാരിന്റെ പീഡനങ്ങളും ഒപ്പം തന്നെ ഇസ്ലാമിക ശക്തികളുടെ സമാന്തര ഗവണ്‍മെന്റ് സംവിധാനങ്ങളും അതിന് വഴി ഒരുക്കുന്നതാണ്. ഇന്നലെവരെ ക്രൈസ്തവര്‍ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു.എന്തെങ്കിലും സംഭവിച്ചാല്‍ ഓടി അഭയം പ്രാപിക്കാന്‍ യൂറോപ്പിലും അമേരിക്കയിലും ക്രൈസ്തവ രാജ്യങ്ങള്‍ ഉണ്ട് എന്നായിരുന്നു ക്രൈസ്തവരുടെ ആത്മവിശ്വാസം. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കയ്ക്ക് പോലും തോറ്റു മടങ്ങേണ്ടി വന്നപ്പോള്‍ ഈ ആത്മവിശ്വാസമാണ് അസ്തമിച്ചത്.
ദേശീയതയെ പ്രത്യയ ശാസ്ത്രപരമായും സൈദ്ധാന്തികമായും വിശ്വാസപരമായും ഒട്ടും അംഗീകരിക്കാത്തവരാണ് മുസ്ലീങ്ങളും കമ്മ്യൂണിസ്റ്റുകാരും. മതം മാറ്റത്തിനു വേണ്ടി നിലകൊള്ളുമ്പോഴും രാഷ്ട്രീയ മാറ്റം എന്നുള്ളത് ശാഠ്യം പിടിക്കാത്ത ജനതയാണ് ക്രൈസ്തവര്‍. ജനാധിപത്യത്തെയും മതേതരത്വത്തെയും അംഗീകരിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് ഹിന്ദുവിന്റെയും ക്രൈസ്തവരുടെയും പൊതുവായ പ്രത്യേകത. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും മുസ്ലീങ്ങള്‍ക്കും ഒട്ടും ദഹിക്കാത്തതാണ് ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും. വിദ്യാഭ്യാസം, അഭിപ്രായസ്വാതന്ത്ര്യം എന്നിങ്ങനെ ഉള്ള മേഖലകളിലും ജുഡീഷ്യറിയിലും ലോക മര്യാദ പാലിക്കാത്തവരാണ് മുസ്ലീങ്ങളും കമ്മ്യൂണിസ്റ്റുകാരും. അതു തന്നെയാവാം അവര്‍ തമ്മിലുള്ള ഐക്യത്തിനും അടിസ്ഥാനം. അധികാരം നേടേണ്ടത് ആയുധത്തിന്റെ മാര്‍ഗ്ഗത്തില്‍ ആണ് എന്ന് പ്രത്യയശാസ്ത്രപരമായി വിശ്വസിക്കുന്നവരാണല്ലോ മുസ്ലിമും കമ്മ്യൂണിസ്റ്റുകാരും. അവര്‍ വിശ്വസിക്കുന്ന പ്രകാരമുള്ള ഭരണകൂടം നിലവില്‍ വന്നു കഴിഞ്ഞാലും ജനാധിപത്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും അഭിപ്രായ പ്രകടനത്തെയും സാഹിത്യം-കല-മതം എന്നിവയേയും അടിച്ചമര്‍ത്തുന്ന സ്വഭാവമാണ് കമ്മ്യൂണിസ്റ്റുകാരും മുസ്ലീങ്ങളും പുലര്‍ത്തുന്നത്. ഇവിടെ കമ്മ്യൂണിസ്റ്റ് മതമെന്ന സെമറ്റിക് മതത്തെ നാം മറനീക്കി മനസ്സിലാക്കുകയാണ്. തങ്ങള്‍ അല്ലാത്തവരെല്ലാം വധിക്കപ്പെടേണ്ടവരാണ് എന്ന പൊതു തത്വം കമ്മ്യൂണിസത്തെയും മുസ്ലിമിനെയും കൂട്ടിയിണക്കുന്നു. ഈ സാഹചര്യം യാഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിഞ്ഞതില്‍ നിന്നാണ് ക്രൈസ്തവ മത മേലധ്യക്ഷന്‍ ആയ പാലാ ബിഷപ്പിന്റെ നിലപാടുകള്‍ ഉണ്ടായത്. ഇന്നത്തെ അന്തര്‍ദേശീയ-ദേശീയ സാഹചര്യങ്ങളില്‍ ഇതില്‍ പാലാ ബിഷപ്പ് ഉയര്‍ത്തിയ ആശങ്കകളും യാഥാര്‍ത്ഥ്യങ്ങളും ഭാരതത്തിലെ ക്രൈസ്തവരും ഹൈന്ദവരും ഒരുപോലെ വിലയിരുത്തി പഠിക്കേണ്ട സത്യങ്ങളാണ്.