Monday, February 6, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

ലഹരിയില്‍ പൂക്കുന്ന ജിഹാദ്

പ്രശാന്ത് ആര്യ

Print Edition: 24 September 2021

ദൈവത്തിന്റെ സ്വന്തം നാടെന്ന് ലോകം കൊട്ടിഘോഷിക്കുന്ന നമ്മുടെ കൊച്ചുകേരളത്തില്‍ മയക്കുമരുന്നിന്റെ ലഹരിയില്‍ ജിഹാദ് പൂക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ലോകത്തെ മുഴുവന്‍ ദാറുല്‍ ഇസ്ലാം (ഇസ്ലാമികവത്കരിച്ച് ശരീയത്ത് അടിസ്ഥാനമാക്കിയുള്ള താലിബാന്‍ ഭരണം) ആക്കാനുള്ള ശ്രമം ഇസ്ലാമിന്റെ തുടക്കം മുതല്‍ക്കെ ആരംഭിച്ചതാണ്. ഇതിന്റെ അനുരണനങ്ങള്‍ ഏതാണ്ട് 12-ാം നൂറ്റാണ്ടു മുതല്‍ ഭാരതത്തിലും വിശിഷ്യാ കേരളത്തിലും പ്രതിഫലിക്കുന്നുണ്ട്. ഉത്തരഭാരതത്തില്‍ വാളിന്റെ ബലത്തിലാണ് ഇസ്ലാം പ്രചരിപ്പിച്ചതെങ്കില്‍ കൊച്ചു കേരളത്തില്‍ മറിച്ചായിരുന്നു നീക്കം. മധുരത്തില്‍ പൊതിഞ്ഞ വിഷം പോലെ മതസൗഹാര്‍ദ്ദത്തിന്റെയും സമാധാനത്തിന്റെയും മേലങ്കി അണിഞ്ഞാണ് ഇസ്ലാം ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തിലേക്ക് കടന്നുവന്നത്. 19-ാം നൂറ്റാണ്ടില്‍ ഹൈദര്‍-ടിപ്പു ജിഹാദികളുടെ ആക്രമണങ്ങളും തുടര്‍ന്ന് മലബാറില്‍ അരങ്ങേറിയ ഹിന്ദുവംശഹത്യകളും ഇതിന് അപവാദമാണ്. വര്‍ത്തമാന കാലത്ത് ഇസ്ലാമിന്റെ പ്രചാരണത്തിന് ഏറ്റവും ആസൂത്രിതമായ പദ്ധതിയാണ് അരങ്ങേറുന്നത്. അതില്‍ പ്രധാനപ്പെട്ടതത്രെ ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ലാന്‍ഡ് ജിഹാദ്, ഇന്റലക്ച്വല്‍ ജിഹാദ് തുടങ്ങിയവ. ലവ്-നാര്‍ക്കോട്ടിക് ജിഹാദിന് ആനുകാലികപ്രസക്തി ഏറിയിരിക്കുകയാണല്ലോ.

നാര്‍ക്കോട്ടിക് ജിഹാദ്-വിവാദം ആരംഭിക്കുന്നു
ക്രിസ്തുമത വിശ്വാസികളുടെ ആരാധ്യനായ ആത്മീയനേതാവ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആണ് ഏതാനും ദിവസം മുമ്പ് ലവ്-നാര്‍ക്കോട്ടിക് ജിഹാദ് എന്ന ഇസ്ലാമിക ഭീകരപ്രവര്‍ത്തനം ഒരിക്കല്‍കൂടി ചര്‍ച്ചയാക്കിയത്. കുറവിലങ്ങാട്ടെ ക്രിസ്ത്യന്‍പള്ളിയില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സഭാവിശ്വാസികള്‍ക്കു മാത്രമല്ല കേരളത്തിലെ മുഴുവന്‍ പൊതുസമൂഹത്തിനും മുന്നറിയിപ്പു നല്‍കിയത്. ഏതാനും വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപഭോഗവും വില്‍പ്പനയും ആയി ബന്ധപ്പെട്ട കേസുകളില്‍ പിടിയിലാകുന്നത് പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട അതായത് മുസ്ലിം ചെറുപ്പക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്കൊപ്പം പിടിയിലാകുന്നത് അമുസ്ലിം പെണ്‍കുട്ടികളാണെന്ന സത്യം രേഖകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞതാണ് ജിഹാദികളുടെ ഹാലിളക്കിയത്. സമീപകാലത്തെ നിരവധി സംഭവങ്ങളും അദ്ദേഹം തെളിവായി ഉദ്ധരിച്ചു. പ്രണയക്കെണിയില്‍ കുരുക്കി മതം മാറ്റി മുസ്ലിമാക്കുന്ന പെണ്‍കുട്ടികളില്‍ നിരവധിപേര്‍ ഇന്നും എവിടെയാണെന്ന സത്യം ആര്‍ക്കും അറിയില്ല. നമ്മുടെ കുടുംബങ്ങളില്‍ മക്കളെ ശ്രദ്ധയോടെ വളര്‍ത്തണമെന്നും യുവതലമുറ മയക്കുമരുന്നിന് അടിമയായി ലഹരിക്ക് അടിപ്പെട്ട് ജീവിതം തുലയ്ക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത് ജിഹാദാണെന്നും അമുസ്ലിങ്ങളെ എല്ലാ അര്‍ത്ഥത്തിലും കീഴടക്കാനുള്ള ഒളി യുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മതത്തില്‍പെട്ട വിശ്വാസികള്‍ക്ക് അദ്ദേഹം സദുദ്ദേശ്യപരമായി നല്‍കിയ താക്കീത് വന്‍വിവാദത്തിനാണ് വഴിവച്ചത്. ജിഹാദെന്ന് കേള്‍ക്കേണ്ട താമസം ചിലര്‍ കൊമ്പും കുഴലും പൊക്കി ബിഷപ്പിനെതിരെ ഉറഞ്ഞുതുള്ളി.

ആഗോള മയക്കുമരുന്ന് വിപണി നിയന്ത്രിക്കുന്നത് ആര്?
ലോകത്ത് മയക്കുമരുന്നിന്റെ ആഗോള കുത്തകയും കച്ചവടവും രണ്ടുകൂട്ടരാണ് നടത്തിവരുന്നത്. ഇടത് ഭീകരവാദം എന്ന് നമ്മള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന നക്‌സല്‍-മാവോയിസ്റ്റ് സംഘമാണ് ഒന്ന്. സാമ്പത്തിക-സാമൂഹിക അസ്ഥിരത വളര്‍ത്തി അസംതൃപ്തരായ ജനതയെ സൃഷ്ടിച്ച് വിഘടനവാദം വളര്‍ത്തി രാഷ്ട്രവ്യവസ്ഥയെ അട്ടിമറിക്കുകയാണ് ഇവരുടെ പ്രവര്‍ത്തനശൈലി. ചൈനയുടെ സഹായത്തോടെ ഭാരതത്തിന്റെ പലഭാഗങ്ങളിലും ഇവര്‍ അതീവരഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ സഹായിക്കാനും വെള്ളപൂശാനും അര്‍ബന്‍ നക്‌സലുകള്‍ എന്ന് സമൂഹത്തില്‍ അറിയപ്പെടുന്ന സാമൂഹ്യസാംസ്‌കാരികസാഹിത്യമേഖലകളിലെ പ്രമുഖരില്‍ ചിലരുമുണ്ട്. ജനാധിപത്യവ്യവസ്ഥ അട്ടിമറിച്ച് ഭരണം പിടിക്കുക മാത്രമാണ് ഈ ഭീകരരുടെ ലക്ഷ്യം. രണ്ടാമത്തെ കൂട്ടര്‍ മറ്റാരുമല്ല ഇസ്ലാമിക ഭീകരരാണ്. താലിബാന്‍, ഐഎസ്‌ഐഎസ് തുടങ്ങി ലോകത്തുള്ള കാക്കത്തൊള്ളായിരം മുസ്ലിംഭീകരസംഘടനകളുടെയും പ്രധാനവരുമാന സ്രോതസ്സ് മയക്കുമരുന്ന് കച്ചവടമാണ്. താലിബാന്‍ അടുത്തിടെ അധികാരം പിടിച്ച അഫ്ഗാനിസ്ഥാനില്‍ മാരകമയക്കുമരുന്നുകള്‍ വിളയിച്ചെടുക്കുന്ന പാടങ്ങള്‍ പോലുമുണ്ട്. അഫ്ഗാന്‍ ഗ്രാമങ്ങളില്‍ ഒപിയം എന്ന മയക്കുമരുന്ന് കൃഷി വ്യാപകമായി നടക്കുന്നതിനെക്കുറിച്ച് എന്‍എസ്‌ഐഎ-യുഎന്‍ഒഡിസിയുമായി ചേര്‍ന്ന് 2020ല്‍ നടത്തിയ സര്‍വെ വ്യക്തമായി വിവരിക്കുന്നു. ഈ പാടങ്ങളില്‍ പൂക്കുന്ന ലഹരി, മരുന്നായി വിപണിയിലെത്തിച്ച് കോടിക്കണക്കിന് ഡോളര്‍ കൊയ്യുന്ന താലിബാന്‍ ആ പണം അത്യന്താധുനിക ആയുധങ്ങള്‍ വാങ്ങാനാണ് ഉപയോഗിക്കുന്നത്. മയക്കുമരുന്നു വിപണിയും ആയുധവ്യാപാരവും ഇസ്ലാമിക ഭീകരതയ്ക്ക് ഊടും പാവും നെയ്യാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടോളമായെന്ന് ലോകത്താകമാനമുള്ള രഹസ്യാന്വേഷണസംഘടനകള്‍ വിലയിരുത്തുന്നു.

പഴയ സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയോടെ ശീതയുദ്ധം അവസാനിച്ചു. എന്നാല്‍ സോവിയറ്റ് യൂണിയനെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യാന്‍ അമേരിക്ക വളര്‍ത്തിയ ഇസ്ലാമികഭീകരസംഘടനകള്‍ തകര്‍ന്നില്ല. സോവിയറ്റ് റഷ്യ ഛിന്നഭിന്നമായതോടെ അമേരിക്കയായി അവരുടെ പുതിയ ശത്രു. മയക്കുമരുന്ന് ഉത്പാദിപ്പിച്ച് വില്‍ക്കാനും അതിലൂടെ ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്താനും അവരെ പഠിപ്പിച്ചതും അമേരിക്കയാണ്. എന്നാല്‍ അതിപ്പോള്‍ ഭസ്മാസുരന് വരം കൊടുത്തതു പോലെയായി. ഇന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്ലാമിക ഭീകരതയാണ്. ക്രൂഡ് ഓയില്‍ വിപണി ലക്ഷ്യമിട്ട് അമേരിക്കയും സഖ്യകക്ഷികളും നടത്തിയ മുഴുവന്‍ നീക്കങ്ങളും ഇന്ന് അവരെ വിഴുങ്ങാനടുത്തിരിക്കുന്ന ഭീകരവ്യാളിയായി മാറി.

അഫ്ഗാനിലെ മയക്കുമരുന്ന് ഉത്പാദനം
സോവിയറ്റ് യൂണിയന്റെ അവസാനകാലങ്ങളില്‍ അഫ്ഗാനില്‍ ഹെക്മത്യാര്‍ പ്രഭുവിന്റെ കീഴിലാണ് മാരകമയക്കുമരുന്നായി ഒപിയം ഉത്പാദനം ആരംഭിച്ചത്. പോപ്പി എന്നു പേരായ ചെടിയില്‍ നിന്നാണ് ഒപിയം ഉത്പാദിപ്പിക്കുന്നത്. ഹെക്മത്യാര്‍ പ്രഭുവിന്റെ നേതൃത്വത്തില്‍ ഏക്കറുകണക്കിന് ഭൂമിയില്‍ പോപ്പി കൃഷി അന്ന് നടന്നിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം വന്‍ലാഭം കൊയ്യുന്ന ഈ വ്യാപാരം ഹഖാനി എന്ന തീവ്രവാദസംഘം ഏറ്റെടുത്തു. ഇവര്‍ ഇന്ന് താലിബാന്റെ ഭാഗമാണ്. ഇറാന്‍-പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ എന്ന സുവര്‍ണ ത്രികോണമാണ് മയക്കുമരുന്ന് ഉത്പാദനത്തിലും വിപണനത്തിലും നേതൃത്വം വഹിക്കുന്നത്. പാകിസ്ഥാനിലെ കറാച്ചി തുറമുഖം, ചൈന പാക് പ്രവിശ്യയായ ബലൂചിസ്ഥാനില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗ്വാദര്‍ തുറമുഖം എന്നിവിടങ്ങളില്‍ നിന്നുമാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പ്രത്യേകിച്ചും ഭാരതം, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് അതീവരഹസ്യമായി കയറ്റി അയയ്ക്കുന്നത്. അടുത്തകാലത്ത് അറേബ്യന്‍സമുദ്രത്തില്‍ നിന്ന് ആയിരക്കണക്കിന് കോടിരൂപയുടെ മയക്കുമരുന്ന് ശ്രീലങ്കന്‍ ബോട്ടുകളില്‍ കൊണ്ടുവന്നത് നമ്മുടെ സുരക്ഷാസേനകള്‍ പിടിച്ചെടുത്ത വാര്‍ത്ത വന്‍ കോളിളക്കമുണ്ടാക്കിയിരുന്നല്ലോ. ഒപ്പം എകെ 47 തോക്കുകളും അതിന്റെ തിരകളും മറ്റും പിടിച്ചെടുത്തിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ നാം എത്രവലിയ അപകടത്തിന് നടുവിലാണെന്ന് മനസ്സിലാകും.

അഫ്ഗാനിസ്ഥാനില്‍ 2019ല്‍ 1,63,000 ഹെക്ടര്‍ ഭൂപ്രദേശത്താണ് ഒപിയം കൃഷി ചെയ്തിരുന്നെങ്കില്‍ 2020 ആയപ്പോഴേക്കും 30 ശതമാനം വര്‍ധിച്ച് 2,24,000 ഹെക്ടറിലായി. 2019 ല്‍ അഫ്ഗാനിലെ ആകെയുള്ള 34 പ്രവിശ്യകളില്‍ 13 പ്രവിശ്യകളില്‍ മാത്രമാണ് ഒപിയം കൃഷി ഇല്ലാതിരുന്നത്. അതായത് 2019ല്‍ 21 പ്രവിശ്യകളിലാണ് ഒപിയം കൃഷി ഉണ്ടായിരുന്നതെങ്കില്‍ 2020 ആകുമ്പോള്‍ അത് 22 പ്രവിശ്യകളിലായി. ഒരുവര്‍ഷം ഏതാണ്ട് 6,300 ടണ്‍ ഒപിയമാണ് അഫ്ഗാനില്‍ മാത്രം ഉത്പാദിപ്പിക്കുന്നത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യം വരുന്ന ഈ മയക്കുമരുന്ന് കൃഷി താലിബാന്റെ നേതൃത്വത്തിലാണ് വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിക്കപ്പെടുന്നത്. കുടില്‍വ്യവസായം പോലെ അഫ്ഗാനില്‍ പരക്കെ പടര്‍ന്ന ഈ മയക്കുമരുന്ന് കൃഷി നശിപ്പിക്കാന്‍ ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ വന്‍ശ്രമം നടത്തിയെങ്കിലും ഒരു ചുക്കും സംഭവിച്ചില്ല. ലോക പോലീസായ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ എത്രയോവര്‍ഷം തലകുത്തി മറിഞ്ഞിട്ടും ഭീകരപ്രവര്‍ത്തനത്തിന് പണം വരുന്ന ഈ മാര്‍ഗം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.

നൈജീരിയയിലെ ബോക്കോഹറാം എന്ന ഇസ്ലാമിക ഭീകരസംഘടനയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് പ്രധാനമായും മയക്കുമരുന്ന് ഉത്പാദിപ്പിച്ച് വില്‍ക്കുന്നതിലൂടെയാണ്. സ്വര്‍ണ കള്ളക്കടത്തും ആളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങലും കൊള്ളയും കവര്‍ച്ചയും ഇതിനു പുറമെയാണ്.

ഇസ്ലാമിക ഭീകരപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഭീകരസംഘടനകള്‍ പണം കണ്ടെത്തുന്ന പ്രധാനമാര്‍ഗം ഇതാണെന്ന് ലോകത്ത് എല്ലാവര്‍ക്കും അറിയാം. ജിഹാദിന് പണം വരുന്ന വഴി എന്ന അര്‍ത്ഥത്തിലാണ് നാര്‍ക്കോട്ടിക് ജിഹാദ് എന്ന പ്രയോഗം പോലും നിലവില്‍ വന്നത്. നാര്‍ക്കോട്ടിക ജിഹാദ് എന്ന വാക്കിന് പതിറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. മുമ്പ് വിവിധ കാലങ്ങളില്‍ വിവിധ ലോകരാജ്യങ്ങള്‍ നാര്‍ക്കോട്ടിക ജിഹാദിന് എതിരെ കടുത്തഭാഷയില്‍ ശക്തമായ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇസ്ലാമികഭീകരതയുമായി ബന്ധപ്പെട്ട് നിരവധി തവണ നാര്‍ക്കോട്ടിക് ജിഹാദ് എന്ന പ്രയോഗം ലോകനേതാക്കളില്‍ പലരും നടത്തിയിട്ടുമുണ്ട്. ആഗോളഭീഷണി ഉയര്‍ത്തുന്ന, മനുഷ്യന്റെ സൈ്വര്യജീവിതത്തിന് ലോകത്തെമ്പാടും വെല്ലുവിളി ഉയര്‍ത്തുന്ന, അത്യന്തം മനുഷ്യത്വവിരുദ്ധമായ പ്രവര്‍ത്തനത്തെ ചൂണ്ടിക്കാട്ടിയ ബിഷപ്പിനോട് പിന്നെ എന്തിനാണ് ഒരുവിഭാഗം പ്രതികാരമനോഭാവത്തോടെ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ബിഷപ്പ് പറഞ്ഞത് ഊഹാപോഹമോ അര്‍ദ്ധസത്യമോ അല്ല. പരിപൂര്‍ണമായും രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഉത്തമബോധ്യം വന്ന വസ്തുതയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കേവലം കേരളത്തിലോ ഭാരതത്തിലോ മാത്രമല്ല ലോകമെമ്പാടും ക്രിസ്ത്യന്‍ സമൂഹം ഇസ്ലാമികഭീകരരില്‍ നിന്ന് ഭീഷണി നേരിടുന്നു. ക്രിസ്ത്യന്‍സമൂഹത്തിന് നേരെ ഇസ്ലാമികഭീകരരുടെ വംശഹത്യയും മതപരിവര്‍ത്തനവും മറ്റ് ക്രൂരതകളും നിര്‍ബാധം നടന്നുവരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെന്നും മുസ്ലിം വിശ്വാസികള്‍ ക്രമാതീതമായി വര്‍ദ്ധിച്ചെന്നും പറഞ്ഞാണ് തുര്‍ക്കിയിലെ മുസ്ലിം ഭരണകൂടം ചരിത്രപ്രസിദ്ധ ക്രിസ്ത്യന്‍ തീര്‍ഥാടനകേന്ദ്രവും ക്രിസ്തുമതവിശ്വാസികളുടെ ആത്മീയവികാരവുമായ ഹാഗിയ സോഫിയ പള്ളി പിടിച്ചെടുത്ത് മുസ്ലിം ആരാധനാലയമാക്കിയത്. ചരിത്രത്തോടു തന്നെയും കാണിച്ച ഈ നീതികേടിന് പക്ഷേ ഒരു ക്രിസ്ത്യന്‍സഭയും വേണ്ടവിധം പ്രതികരിച്ചു കണ്ടില്ല. വിശ്വാസിസമൂഹത്തിന്റെ അകല്‍ച്ചയും ആധ്യാത്മികജ്ഞാനസാധനകളുടെ അഭാവവും മൂലം ലോകമെമ്പാടും ക്രിസ്തുമത വിശ്വാസത്തിന് ശോഷണം സംഭവിച്ചുവരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്തായാലും ഹാഗിയ സോഫിയ വിഷയത്തില്‍ വേണ്ടവിധം പ്രതികരിച്ചില്ലെന്നത് ക്രിസ്ത്യന്‍സഭകളുടെ തികഞ്ഞ അലംഭാവമായി ചിലരെങ്കിലും വിശേഷിപ്പിക്കുന്നുണ്ട്.

ആറുമാസത്തിനിടെ മയക്കുമരുന്നു കേസുകളില്‍ പിടിയിലായവരുടെ കണക്ക്

2021 ജനുവരി 1ന് 150 ഗ്രാം എംഡിഎംഎയുമായി വെള്ളാരക്കാട് നിന്ന് കുന്നംകുളം എക്‌സൈസിന്റെ പിടിയിലായ തൃശൂര്‍ പഴഞ്ഞി ജെറുസലേം മേക്കാട്ടുകുളം ബബിത. ഒപ്പം ചാലിശ്ശേരി മയിലാടുംകുന്ന് തുറക്കല്‍ ഹൗസില്‍ റിഹാസ് (21) 20 ഗ്രാം കഞ്ചാവുമായി പിടിയില്‍. ഇരുവരും ലഹരിക്ക് അടിമകള്‍ മാത്രമല്ല കടത്തുകാരും കൂടിയാണ്.

ബബിതയും റിഹാസും

2021 ജനുവരി ഒന്നിന് പുതുവത്സരം ആഘോഷിക്കാന്‍ തളിപ്പറമ്പില്‍ എത്തിയ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലക്കാരായ ഏഴുപേര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പിടിയില്‍. ഇതില്‍ പാലക്കാട് സ്വദേശിനിയായ സ്ത്രീയുമുണ്ട്. ഇവരില്‍ നിന്നും രണ്ടരലക്ഷം രൂപ വില മതിക്കുന്ന 50 ഗ്രാം എംഡിഎംഎ, എട്ട് സ്ട്രിപ്പ് എല്‍എസ്ഡി സ്റ്റാമ്പ്, 40 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും ലഹരി ഉത്പന്നങ്ങള്‍ വിറ്റ തളിപ്പറമ്പ് സര്‍ സയ്ദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കെ.കെ.ഷമീറലി (28)യുടെ നേതൃത്വത്തില്‍ നടത്തിയ പുതുവത്സരാഘോഷത്തിനിടയിലാണ് ഇവര്‍ പിടിയിലായത്. പാലക്കാട് കടുച്ചിറ സ്വദേശിനിയും ധര്‍മശാലയില്‍ സ്പാ നടത്തിപ്പുകാരിയുമായ എം. ഉഷ(24)യാണ് സംഘത്തിലുള്‍പ്പെട്ട യുവതി.

2021 ആഗസ്റ്റ് 19ന് ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്ന് ആഡംബര കാറുകളില്‍ മയക്കുമരുന്ന് കടത്തിയ ഏഴുപേര്‍ പിടിയിലായി. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.

എറണാകുളം കാക്കനാട് ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടിയുടെ മാരക ലഹരി മരുന്നുമായി യുവതി ഉള്‍പ്പെടെ അഞ്ചുപേരെ പിടികൂടി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോന്‍, ഷബ്‌ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്‌സല്‍, കാസര്‍കോട് സ്വദേശി മുഹമ്മദ് അജ്മല്‍ എന്നിവരെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ്, കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് എംഡിഎംഎ ലഹരിമരുന്ന് പിടികൂടിയ കേസില്‍ ആദ്യം വിട്ടയച്ച യുവതിയെ എക്സൈസ് പിന്നീട് അറസ്റ്റ് ചെയ്തു. പ്രതി ചേര്‍ക്കാതെ ഒഴിവാക്കിയ തിരുവല്ല കരിഞ്ഞാലിക്കുളം വീട്ടില്‍ തയ്യിബ ഔലാദിനെ (24) ആണ് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

2021 കൊല്ലം നഗരത്തിലെ കിളികൊല്ലൂരുള്ള ഒരു ഫ്‌ളാറ്റില്‍ മയക്കുമരുന്നു പാര്‍ട്ടി നടത്തിയ നാലുപേരെ എക്‌സൈസ് പിടികൂടി. ലീന (33), ശ്രീജിത് (27), ദീപു (28), ചെന്നൈ സ്വദേശി ബ്ലെസെന്‍ തുടങ്ങിയവരാണ് പിടിയിലായത്.

കൊച്ചിയില്‍ അറസ്റ്റിലായവര്‍
മലപ്പുറത്തെ ചമ്രവട്ടത്തുനിന്ന് പിടിച്ചെടുത്ത രണ്ടര ക്വിന്റല്‍ കഞ്ചാവ്

ആഗോള ഇസ്ലാമിക ഭീകരവാദവും കേരളവും
ആഗോള ഇസ്ലാമികഭീകരവാദവും കേരളവും തമ്മിലെന്തു ബന്ധമെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ലോകത്ത് എവിടെ ഭീകരാക്രമണം നടന്നാലും അതിലൊരു കണ്ണി അല്ലെങ്കില്‍ അതിന്റെ വേരുകളിലൊന്ന് കേരളത്തിലാണെന്നത് ഇന്ന് അവിതര്‍ക്കമായ സംഗതിയാണ്. അടുത്തകാലത്ത് ശ്രീലങ്കയിലും അഫ്ഗാനിലും ഫ്രാന്‍സിലും ഒക്കെ നടന്ന ഭീകരാക്രമണങ്ങളുടെ കണ്ണി കേരളത്തിലേക്ക് നീണ്ടത് നമ്മള്‍ കണ്ടതാണ്. ഇവിടെയാണ് ഇസ്ലാമിക ഭീകരവാദികളെ അടവച്ചുവിരിയിക്കുന്ന നഴ്‌സറികളുള്ളത്. ചെറുപ്പക്കാരായ, അഭ്യസ്തവിദ്യരായ സ്ത്രീപുരുഷന്മാര്‍ കേരളത്തില്‍ നിന്ന് ഇസ്ലാമികഭീകരസംഘടനകളിലേക്ക് നിര്‍ബാധം പറിച്ചുനടപ്പെട്ടുകൊണ്ടിരിക്കുന്നു. പറഞ്ഞുപഴകിയ നിമിഷ, സോണിയ സെബാസ്റ്റിയന്‍ തുടങ്ങിയ പേരുകള്‍ ഇന്നും കേരളത്തിന്റെ പൊതുസമൂഹത്തിന് പേടിസ്വപ്‌നമാണ്. ജിഹാദിന് പോയി അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മലയാളിയുവതികള്‍ ആരൊക്കെയാണെന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. എന്നാലും കേരളത്തില്‍ ഭീകരത ഇല്ലെന്നും അതിനുപറ്റിയ മണ്ണല്ല കേരളമെന്നും ഉള്ള വ്യാജപ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. ഈ പ്രചാരണത്തിന്റെ കുന്തമുനയാകാന്‍ മത്സരിക്കുന്നത് ഇസ്ലാമിസ്റ്റുകള്‍ മാത്രമല്ല, മറിച്ച് കമ്മ്യൂണിസ്റ്റുകാരുമുണ്ട്. ഇസ്ലാമിന്റെ വളക്കൂറില്‍ വളര്‍ന്ന കോണ്‍ഗ്രസില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുകയും വേണ്ട. പക്ഷേ സംഘടനാപരമായും അല്ലാതെയും തകര്‍ന്ന് തരിപ്പണമായ കോണ്‍ഗ്രസില്‍ നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്ന് ഇസ്ലാമിസ്റ്റുകള്‍ക്ക് നന്നായി അറിയാം. അതിനാലാണ് അവര്‍ ഇന്ന് സംസ്ഥാനഭരണം കൈയാളുന്ന കമ്മ്യൂണിസ്റ്റുകാരെ കൂട്ടുപിടിച്ചത്. ഒരമ്മ പെറ്റ മക്കളെ പോലെ ‘ഒക്കചങ്ങായി’മാരായി മാറിയ ഇവര്‍ പരസ്പരം ന്യായീകരിച്ചും വെള്ളപൂശിയും കേരളീയസമൂഹത്തെ എത്രനാള്‍ പറഞ്ഞുപറ്റിക്കുമെന്നു മാത്രമേ ഇനി അറിയാനുള്ളൂ. ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ മയക്കുമരുന്നു വ്യാപാരവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. സമീപകാലത്ത് മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുമുണ്ട്.

ഇതൊക്കെയാണെങ്കിലും നാര്‍ക്കോട്ടിക് ജിഹാദ് യാഥാര്‍ഥ്യമാണെന്ന്് സംസ്ഥാനഭരണകൂടത്തിന് മാത്രം മനസ്സിലായിട്ടില്ല. വിശിഷ്യ മുഖ്യമന്ത്രി പിണറായി വിജയന്. കമ്പ്യൂട്ടറിനെതിരെ 20 കൊല്ലം അര്‍ത്ഥശൂന്യമായ സമരം ചെയ്ത് ഒടുവില്‍ കമ്പ്യൂട്ടര്‍ ആധുനികജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞ പാര്‍ട്ടിയുടെ നേതാവിനോടും അണികളോടും എന്തുപറയാന്‍? എന്തായാലും നാര്‍ക്കോട്ടിക് എന്ന വാക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചല്ലോ. അതിനെ മതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നാണ് അദ്ദേഹത്തിന്റെ വാദം. മുസ്ലിം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തിലെ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയെ സത്യം തിരിച്ചറിയുമ്പോഴേക്കും ഇസ്ലാമികഭീകരത അഥവാ ജിഹാദ് വിഴുങ്ങിയിരിക്കുമെന്നു മാത്രമേ പറയാനുള്ളൂ. പതിറ്റാണ്ടുകളായി ലോകം നേരിട്ടുവരുന്ന ഭീഷണിയെ നാലുവോട്ടിനുവേണ്ടി തൃണവത്ഗണിച്ച് വാഴ്ത്തുന്ന നയം അദ്ദേഹത്തിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എവിടെ എത്തിക്കുമെന്ന് കാത്തിരുന്ന് കാണുക തന്നെ.

Tags: FEATURED
Share19TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കുട്ടികളിറങ്ങിപ്പോവുന്ന കലോത്സവങ്ങള്‍

സ്‌കൂള്‍ കലോത്സവത്തിലെ കലേതര കലാപങ്ങള്‍

മയക്കുമരുന്നിന്റെ മാരകലോകം

ആര്‍ഷദര്‍ശനങ്ങളുടെ ആശാന്‍കവിതകള്‍

മാജിക്കല്‍ റിയലിസത്തിന്റെ കുലപതി

ഭാരതത്തിന്റെ ‘മണികിലുക്കം’

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies