ഡോ.ഹെഡ്‌ഗേവാറും ഗുരുജിയും സവര്‍ക്കറും മാത്രമല്ല തുളസീദാസനും രാജഗോപാലാചാരിയും വരെ കാവിവല്‍ക്കരണത്തിന്റെ പ്രതീകങ്ങളാവുന്നു! മധ്യപ്രദേശ് സര്‍ക്കാര്‍ ബിരുദവിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങളില്‍ രാമചരിത മാനസത്തെ ഉള്‍പ്പെടുത്തി. കുട്ടികള്‍ അതിലടങ്ങിയിരിക്കുന്ന ധാര്‍മ്മികമൂല്യങ്ങളും തത്വചിന്തയും പഠിക്കട്ടെ എന്നാണ് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.മോഹന്‍യാദവ് പറഞ്ഞത്. വെറും മതസാഹിത്യമായല്ല അവയെ കാണേണ്ടതെന്നും അവയില്‍ കലയും ശാസ്ത്രവും സാഹിത്യവുമുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് തയ്യാറല്ല. ആര്‍.എസ്.എസ്സിന്റെ കാവിവല്‍ക്കരണ അജണ്ടയുടെ ഭാഗമാണിത് എന്നാണവര്‍ പറയുന്നത്. നിര്‍ബ്ബന്ധമാണെങ്കില്‍ ഉപപാഠപുസ്തകമാക്കിക്കോട്ടെ എന്ന വിശാല മനഃസ്ഥിതിയും കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സാലുജ കാണിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഫൗണ്ടേഷന്‍ കോഴ്‌സിലാണ് മഹാഭാരതത്തിന് രാജഗോപാലാചാരി എഴുതിയ പ്രശസ്തമായ ആമുഖം ഉള്‍പ്പെടുത്തിയത്.
ഹിന്ദു ആചാര്യന്മാരെയെല്ലാം കാവിപ്പട്ടികയില്‍ പെടുത്താന്‍ തുടങ്ങിയതോടെയാണല്ലോ കേരളത്തിലെ പാഠപുസ്തകങ്ങളില്‍ നിന്ന് തുഞ്ചനും കുഞ്ചനും പൂന്താനവുമൊക്കെ പുറത്താകാന്‍ തുടങ്ങിയത്. അക്കിത്തത്തിന്റെ കവിത പോലും അവര്‍ ‘സെക്കുലറാ’യി തിരുത്തി. നാടിനെയും അതിന്റെ സംസ്‌കാരത്തേയും സാഹിത്യത്തേയും കുറിച്ച് അഭിമാനമുണ്ടാകുന്ന ഒന്നും പഠിപ്പിക്കാന്‍ പാടില്ല എന്നു ശഠിക്കുന്നവരുടെ കാവിവിരോധത്തിന്റെ പിന്നിലെ അജണ്ട കേവലം ഹിന്ദു വിരോധമല്ല, രാജ്യവിരോധമാണ് എന്ന് തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
Comments