തിരുവനന്തപുരം: കേന്ദ്രഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ കൃത്യമായ കണക്കുകള്‍ കേരളം സമര്‍പ്പിക്കുന്നില്ലെന്നും പണം വകമാറ്റി ചിലവഴിക്കുകയാണെന്നും ബിജെപി ഉപാദ്ധ്യക്ഷനും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ്ങ് ചൗഹാന് ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഉ ണ്ടായ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കേന്ദ്രം ദുരിതാശ്വാസത്തിനായി നല്കിയ തുക പോലും കൃത്യമായി വിനിയോഗിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പ്രമുഖര്‍ ബിജെപിയില്‍ അംഗത്വമെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് 8ന് ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ചതായിരുന്നു മെമ്പര്‍ഷിപ്പ് ക്യാമ്പയിന്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എം. അബ്ദുള്‍ സലാം, കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ റജിസ്ട്രാര്‍ പ്രൊഫ. ടി.കെ. ഉമ്മര്‍, മുസ്ലീംലീഗ് സ്ഥാപക നേതാവായിരുന്ന സയ്യിദ് അബ്ദുറഹിമാന് ബാഫക്കിയുടെ കൊച്ചുമകന് സെയ്ത് താഹാ ബാഫക്കി തുടങ്ങി 57 പ്രമുഖര്‍ ചടങ്ങില്‍ വെച്ച് ബിജെപി അംഗത്വം സ്വീകരിക്കുകയുണ്ടായി.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഓ. രാജഗോപാല്‍ എം.എല്‍.എ., കെ.പി. ശ്രീശന്, മുന്‍. എം.പി. എ.പി. അബ്ദുള്ളക്കുട്ടി, ശോഭാസുരേന്ദ്രന്, തങ്കച്ചന് എം. ഡിക്രൂസ് തുടങ്ങിയവര്‍ സംസാരിച്ചു.