താമരശ്ശേരി : കോഴിക്കോട് ഗ്രാമ ജില്ലാ സാമാജിക സമരസതാ വേദിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജന്മദിനം ആചാര്യജയന്തി സംഗമമായി ആഘോഷിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ അഞ്ജലി കളത്തിങ്ങല്‍ പ്രാര്‍ത്ഥന ചൊല്ലി. സംസ്ഥാന സമിതിയംഗം വി.ജെ. രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. വിഭാഗ് സംയോജക് സി.എം.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. കേസരി വെബ് എഡിറ്റര്‍ ഹരികൃഷ്ണന് ഹരിദാസ് പ്രഭാഷണം നടത്തി. ജില്ലാ സംയോജക് പി.ഹരി സ്വാഗതവും കുന്ദമംഗലം ഖണ്ഡ് സംയോജക് എം.ബാബുരാജന് നന്ദിയും പറഞ്ഞു.