മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനം
തിരുവനന്തപുരം: മഹിളാ ഐക്യവേദി ആറാം സംസ്ഥാന സമ്മേളനം ജൂലായ് 3, 4 തീയതികളിലായി നടന്നു. കേരളത്തിലെ ഹിന്ദുസമൂഹത്തിനു വഴികാട്ടിയായി മാറാന്‍ വനിതകള്‍ക്ക് കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു സമ്മേളനം. ഹിന്ദുവിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും മതമൗലികവാദ ശക്തികള്‍ അനുകൂലിക്കുകയാണെന്ന് പ്രതിനിധിസമ്മേളനത്തിന്റെ സമാപനത്തില്‍ ആര്.എസ്.എസ്. പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മൂല്യങ്ങളെ ശിഥിലമാക്കുന്നതുമായ ചര്‍ച്ചകളാണ് ഇന്ന് മാധ്യമങ്ങളില്‍പോലും നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരിപാര്‍വ്വതി ഭായി പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ അമ്മമാര്‍ക്ക് സാധിക്കുമെന്ന് അവര്‍ പറഞ്ഞു. സമാപനസമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.