Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ലോകനന്മയ്ക്കായി പിതൃബലി

ശശി കമ്മട്ടേരി

Print Edition: 30 July 2021

ആഗസ്റ്റ് 8 കര്‍ക്കിടകവാവ്

കഠോപനിഷത്തില്‍ നചികേതസ് യമാചാര്യനോട് ആവശ്യപ്പെടുന്ന മൂന്നാമത്തെ വരം വളരെ പ്രസിദ്ധമാണ്.
”യേയം പ്രേതേ വിചികിത്സാ മനുഷ്യേ-
ƒസ്തീത്യേക നായമസ്തീതി ചൈകേ
ഏതദ്വിദ്യാമനുശിഷ്ട സ്ത്വയാഹം
വരാണമേഷ വരസ്തൃതീയ.”
(കഠം -1-20)

മനുഷ്യര്‍ മരിച്ച് കഴിഞ്ഞാല്‍ ചിലര്‍ അവന്‍ ഉണ്ട് എന്നും മറ്റുചിലര്‍ അവന്‍ ഇല്ല എന്നും പറയുന്നു. ഈ സംശയം അങ്ങയുടെ ഉപദേശം കൊണ്ട് എനിക്ക് തീരണം. ഈ ആത്മജ്ഞാനം ഞാന്‍ മൂന്നാമത്തെ വരമായി ചോദിക്കുന്നു. അതായത് നചികേതസ് ചോദിക്കുന്നത് ശരീരം നശിക്കുന്നതോടുകൂടി സകലതും തീര്‍ന്നുവോ? ശരീരമാണോ പരമസത്ത? ശരീരത്തിനപ്പുറം ഒരു സത്തയുണ്ടോ? ഇതാണ് കാതലായ ചോദ്യം. അജ്ഞാനത്തിന്റെ അന്തകനായ യമദേവനോടാണ് നചികേതസിന്റെ ചോദ്യം എന്നും ഓര്‍ക്കണം. ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ യോഗ്യനായവനോടാണ് ഈ ചോദ്യം?

യമദേവന്റെ ഉത്തരം ശ്രദ്ധിക്കുക. ഈ വിഷയത്തില്‍ പണ്ട് ദേവന്മാര്‍ പോലും സംശയിച്ചിരുന്നു. ഏറ്റവും സൂക്ഷ്മമായ ഈ വിഷയം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ആവുന്നതല്ല. അതുകൊണ്ട് നീ മറ്റൊരു വരം ചോദിച്ചുകൊള്ളുക. സൂക്ഷ്മദര്‍ശികളായ വിദ്വാന്മാര്‍ക്ക് പോലും എളുപ്പം മനസ്സിലാവാത്ത വിഷയത്തെ വിട്ട് നീ മറ്റെന്തെങ്കിലും ചോദിച്ചു കൊള്ളുക. ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് എന്നെ ഞെരുക്കരുത് എന്നര്‍ത്ഥം.

ഈ വിഷയം ഗഹനവും ജഡിലവും സൂക്ഷ്മവും ആണ്. അതിനാല്‍ യോഗ്യനായ ഒരാചാര്യനെ ലഭിക്കുമ്പോള്‍ അനുഗ്രഹം വേണ്ടുവോളം ഉപയോഗപ്പെടുത്തണം. അതായത് മരണവും മരണാനന്തര ജീവിതവും പണ്ടുകാലം മുതലേ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതാണ്. ഉപനിഷത്തുക്കള്‍ അതിന് വ്യക്തമായ ഉത്തരം നല്‍കുന്നുമുണ്ട്.

ശരീരത്തില്‍ വസിക്കുന്ന ജീവാത്മാവ് ശരീരം നശിക്കുന്നതോടെ നശിക്കുമോ? ജനിച്ചതിന് മരണമുണ്ട്. എന്നാല്‍ ആത്മാവ് ജനിക്കുന്നില്ല. അതുകൊണ്ടുതന്നെ മരിക്കുന്നുമില്ല. ശരീരത്തിനെ മരണമുള്ളൂ. ജീവനു മരണമില്ല. ദേഹി ദേഹം വിടുന്നതാണ് മരണം. ദേഹി ദേഹം സ്വീകരിക്കുന്നത് ജനനവും. ജനനം എന്നാല്‍ ശൂന്യതയില്‍ നിന്നുള്ള വരവല്ല. അതുപോലെ മരണം എന്നത് സര്‍വ്വ നാശവുമല്ല. മരിക്കുന്ന ശരീരത്തില്‍ നിന്നും അമരനായ ജീവന്റെ നിഷ്‌ക്രമണം മാത്രമാണ്. കര്‍മ്മത്തിനും ജ്ഞാനത്തിനും അനുസരിച്ച് ചില ദേഹികള്‍ ശരീരം സ്വീകരിക്കുന്നു. ചിലത് സ്ഥാവരത്വത്തെ പ്രാപിക്കുകയും ചെയ്യുന്നു.

പിതൃചൈതന്യങ്ങളുടെ ഉദ്ധാരണത്തിന് വേണ്ടിയാണ് നമ്മള്‍ പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത്. അത് ചെയ്യുന്ന ആളിന്റെ വ്യക്തിത്വവും ഉയരുന്നു. ഒരുതരം പൂജ തന്നെയാണ് പിതൃബലിയിലും ഉള്ളത്. കൂര്‍ച്ചം, ബലിപുഷ്പമായ ചെറൂള, എള്ള്, ചന്ദനം, തീര്‍ത്ഥജലം എന്നിവ കൂടി എടുത്ത് നെഞ്ചില്‍ ചേര്‍ത്ത് പിതൃക്കളെ സ്മരിച്ച്, ആവാഹിച്ച് ദര്‍ഭാസത്തിലേക്ക് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ലളിതമായ ഒരു പൂജയാണ്. അവസാനം പ്രാര്‍ത്ഥനയോടെ കൂര്‍ച്ചത്തിന്റെ കെട്ടഴിച്ച് വിഷ്ണുപാദത്തിലേക്ക് സമര്‍പ്പിക്കുന്നു.

ബലിതര്‍പ്പണം എന്തിന്?
മാതാവിന്റേയും പിതാവിന്റേയും അണ്ഡവും ബീജവും ചേര്‍ന്ന് ഒരു കുഞ്ഞുണ്ടാവുന്നു. ഈ രണ്ട് കോശങ്ങളുടെയും ഭൗതികഭാഗം അവര്‍ കഴിച്ച അന്നമാണ്. അടിസ്ഥാന കോശങ്ങള്‍ പെരുകി കോടിക്കണക്കിനായിട്ടാണ് ഒരു കുഞ്ഞായി തീരുന്നത്. അതുകൊണ്ട് മാതാപിതാക്കള്‍ സന്താനങ്ങളായി പുനര്‍ജ്ജനിക്കുന്നു എന്ന് ഉപനിഷത്ത് പറയുന്നു. അച്ഛനും അമ്മയും മരിക്കുമ്പോള്‍ അവരുടെ ശരീരത്തിലുള്ള കോശങ്ങള്‍ നശിക്കുമെങ്കിലും അവരില്‍ നിന്നുണ്ടായ കോശം മക്കളില്‍ ജീവിക്കുക തന്നെ ചെയ്യും. അതിനാല്‍ മക്കള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അമ്മയ്ക്കും അച്ഛനും പൂര്‍ണമായും മരിക്കാനാവില്ല. പേരമക്കളുണ്ടെങ്കില്‍ മുത്തശ്ശിയുടെയും മുത്തച്ഛന്റെയും ശരീരാംശം കുറഞ്ഞതോതിലെങ്കിലും നിലനില്‍ക്കുന്നുണ്ടാവും. മക്കള്‍ക്ക് തിരിച്ചുകൊടുക്കാനാവാത്ത വലിയൊരു കടമാണിത്. സാധാരണ മൂന്ന് തലമുറവരെയുള്ള പിതൃക്കള്‍ക്കാണ് ക്രിയ ചെയ്യുന്നത്.

പുത്രപൗത്രാദികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി കൂടിയാണ് ബലിക്രിയ ചെയ്യുന്നത്. പിതൃക്കള്‍ മനോതലത്തിലാണ് വര്‍ത്തിക്കുന്നത്. മനസ്സിന്റെ കാരകന്‍ ചന്ദ്രനാണ്. പിതൃക്കള്‍ക്ക് ശാന്തി ലഭിക്കുന്നില്ല എങ്കില്‍ അത് ജീവിക്കുന്നവരുടെ മനസ്സിനെയാണ് ബാധിക്കുക. അതുകൊണ്ട് ഈ ക്രിയകള്‍ ശ്രദ്ധയോടെ തന്നെ ചെയ്യണം.

എന്തുകൊണ്ട് കര്‍ക്കിടകവാവ്?
ദേവകര്‍മ്മത്തേക്കാള്‍ ശ്രദ്ധയോടും പ്രാധാന്യത്തോടും കൂടി ചെയ്യേണ്ടതാണ് പിതൃകര്‍മ്മം. പിതൃകര്‍മ്മത്തിന് ദേവസാന്നിധ്യം നല്‍കി പുഷ്ടിപ്പെടുത്തുകയും വേണം. അമാവാസികളിലാണ് പിതൃബലി ചെയ്യാറുള്ളത്. എന്നാല്‍ കര്‍ക്കിടകമാസത്തിലെ അമാവാസി ഏറെ പ്രധാനപ്പെട്ടതാണ്. കര്‍ക്കിടകത്തിലെ അമാവാസിയാണ് പിതൃയജ്ഞം കൊണ്ട് ഏറെ പവിത്രമാക്കുന്നത്.

ദേവന്മാര്‍ മേരുവാസികളാണെന്ന് പുരാണം പറയുന്നു. ഭൂമിയുടെ ഉത്തരധ്രുവപ്രദേശത്താണ് മേരുപര്‍വ്വതം. മേരുപര്‍വ്വതത്തിന്റെ നന്ദനോദ്യാന വര്‍ണന പഠിക്കുമ്പോള്‍ ഇത് ബോധ്യപ്പെടും.

മേടമാസത്തിലെ വിഷുനാളില്‍ ദേവന്മാര്‍ സൂര്യനെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദയം കൊണ്ടതായി കാണുന്നു. തുടര്‍ന്ന് ഓരോ ദിനം കഴിയുന്തോറും സൂര്യന്റെ ചക്രവാളത്തില്‍ നിന്നുള്ള ഉയരം കൂടിക്കൂടി വരുന്നു. സൂര്യന്റെ ദക്ഷിണായന യാത്ര തുടങ്ങുന്നതോടെ ഉത്തരധ്രുവീയരായ ദേവന്മാര്‍ക്ക് സൂര്യന്‍ പതിയെ ചക്രവാളത്തിലേക്ക് അടുത്തടുത്ത് വരുന്നു. തുലാം വിഷുനാളില്‍ അവരുടെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിക്കുകയും ചെയ്യുന്നു. അങ്ങനെ ഉത്തരധ്രുവീയര്‍ക്ക് തുലാം വിഷുമുതല്‍ മേടവിഷു വരെ പകല്‍ അനുഭവപ്പെടുന്നു. അതായത് മനുഷ്യരുടെ ഒരു കൊല്ലം ഉത്തരധ്രുവീയര്‍ക്ക് ഒരു ദിവസം ആയി അനുഭവപ്പെടുന്നു എന്നാണ് സങ്കല്പം. അവരുടെ പകല്‍സമയത്ത് സൂര്യന്‍ ഏറ്റവും ഉയരത്തില്‍ ആയി കാണപ്പെടുന്ന മധ്യാഹ്ന സമയം മേടമാസത്തിലെ വിഷു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാണ് വരുക. സൂര്യസിദ്ധാന്തത്തില്‍ ഇത് വ്യക്തമായി പറയുന്നു.

”മേഷാദാവുദിതഃ സൂര്യഃ ത്രീന്‍ രാശിനുദഗുത്തരം
സഞ്ചരന്‍ പ്രാഗഹര്‍മധ്യം പൂരയേന്മേരു വാസിനാം”

മേടമാസം ആദിയില്‍ ചക്രവാളത്തില്‍ ഉദയം കൊണ്ട സൂര്യന്‍ മൂന്ന് രാശികള്‍ കടന്ന് മേരുവാസികള്‍ക്ക് മധ്യാഹ്നവേള ഉണ്ടാക്കുന്നു.

മേടമാസത്തിനുശേഷം മൂന്ന് രാശികള്‍ കഴിയുക എന്ന് പറഞ്ഞാല്‍ മേടം, ഇടവം, മിഥുനം എന്നീ മാസങ്ങള്‍ കഴിഞ്ഞ് കര്‍ക്കിടകമാവുക എന്നാണ് അര്‍ത്ഥം. അതായത് കര്‍ക്കിടകമാസത്തില്‍ ദേവന്മാരുടെ മധ്യാഹ്നവേള വരുന്നു. മധ്യാഹ്നം ദേവന്മാരുടെ ഭക്ഷണകാലമാണ്. കര്‍ക്കിടക അമാവാസി ദിവസം ദേവന്മാരുടെ മധ്യാഹ്നവേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒരുമിച്ച് വരുന്നു. ദേവന്മാരും പിതൃക്കളും ഉണര്‍ന്നിരിക്കുകയും ഭക്ഷണം സ്വീകരിക്കുകയും ചെയ്യുന്ന ഒരേ ഒരു ദിനമാണ് കര്‍ക്കിടകത്തിലെ അമാവാസി. ദേവസാന്നിദ്ധ്യത്തില്‍ പിതൃബലി നടത്താന്‍ ഇത്രയും മഹത്തരമായ സമയം മറ്റൊന്നില്ല എന്നാണ് സങ്കല്പം. ഉത്തര അയനാന്തത്തില്‍ സൂര്യനും അമാവാസിയില്‍ സൂര്യനൊപ്പം നില്‍ക്കുന്ന ചന്ദ്രനും ക്രാന്തി സാമ്യമുണ്ടാകുന്നതിനാല്‍ അന്ന് ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഉണ്ടാകുന്ന ഫലം അനന്തകോടിയാണ്.

ബലി നല്‍കിയ അന്നം സ്വീകരിച്ച് ഭൂതവര്‍ഗവും ബലി നല്‍കിയതില്‍ തൃപ്തരായ മനുഷ്യരും അതുപോലെ പിതൃദേവവര്‍ഗ്ഗവും ലോകനന്മയ്ക്കായി സങ്കല്‍പ്പിക്കുമ്പോള്‍ അത് ഭവിക്കാതിരിക്കില്ല.

 

Tags: FEATUREDബലിതര്‍പ്പണംകര്‍ക്കിടകവാവ്
Share27TweetSendShare

Related Posts

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies