കോഴിക്കോട്: ‘ഒരു വര്‍ഷം ഒരു ലക്ഷം വൃക്ഷം’ എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ലോക പരിസ്ഥിതി ദിനത്തില്‍ എബിവിപിയും എസ്.എഫ്.ഡിയും (സ്റ്റുഡന്റസ് ഫോര്‍ ഡവലപ്മന്റും) ചേര്‍ന്ന് സംസ്ഥാനതലത്തില്‍ തുടക്കമിട്ട പുനര്‍ജ്ജനി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും തിരകഥാകൃത്തുമായ പി.ആര്‍ നാഥന്‍ നിര്‍വഹിച്ചു. എബിവിപി കോഴിക്കോട് ജില്ലാ സംഘടനാ സെക്രട്ടറി യദുകൃഷ്ണന്‍, നഗര്‍ സമിതി അംഗങ്ങളായ അഭിനവ്, ധിദിന്‍ഷാ എന്നിവര്‍ പങ്കെടുത്തു.