ബിലാസ്പൂര്‍: ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയില്‍ കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി, ജില്ലയിലെ ആരോഗ്യ വകുപ്പുമായി സഹകരിച്ച് സംഘസ്വയംസേവകര്‍ അവരവരുടെ ഉടമസ്ഥതയിലുള്ള കാറുകള്‍ ആംബുലന്‍സുകളാക്കി മാറ്റി മാതൃക സൃഷ്ടിച്ചു. കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് ഏതു സമയത്തും സേവനം ലഭ്യമാകുന്ന വിധത്തിലാണ് ഈ സേവനം സംവിധാനം ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ സേവനത്തിന്റെ ഭാഗമായി ആരംഭിച്ച പ്രസ്തുത ആംബുലന്‍സ് സേവനത്തിന് സജ്ജമാക്കിയ കാറുകള്‍ പ്രാന്തകാര്യവാഹ് കിസ്മത്കുമാറാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഔപചാരികമായി കൈമാറിയത്. കാറോടിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധയില്‍ നിന്നും സുരക്ഷയൊരുക്കാനുള്ള വ്യവസ്ഥയും ഈ ആംബുലന്‍സുകളില്‍ ഉണ്ട്.