ഷൊര്‍ണ്ണൂര്‍: കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണക്കായി വിവിധ കലാമേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കലാകാരന്മാര്‍ക്ക് നല്‍കി വരുന്ന 2021ലെ കലാസാഗര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കലാമണ്ഡലം മനോജ് (കഥകളി വേഷം), കലാമണ്ഡലം ബാലചന്ദ്രന്‍ (കഥകളി സംഗീതം), ഡോ.മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി (കഥകളി ചെണ്ട), കലാമണ്ഡലം വേണുക്കുട്ടന്‍ (കഥകളി മദ്ദളം), നീലംപേരൂര്‍ ജയന്‍ (കഥകളി ചുട്ടി), പുന്നശ്ശേരി പ്രഭാകരന്‍ (ഓട്ടന്‍തുള്ളല്‍), സൂരജ് നമ്പ്യാര്‍ (കൂടിയാട്ടം), സന്ധ്യാരാജന്‍ (മോഹിനിയാട്ടം), സരിത രാമദേവന്‍ (ഭരതനാട്യം), ഡോ. ശുകപുരം ദിലീപ് (തായമ്പക), പെരുവാരം മോഹനന്‍ മാരാര്‍ (പഞ്ചവാദ്യം തിമില), കാവില്‍ പീതാംബരന്‍ മാരാര്‍ (പഞ്ചവാദ്യം മദ്ദളം). കലാനിലയം ഉണ്ണികൃഷ്ണന്‍ (പഞ്ചവാദ്യം ഇടയ്ക്ക), പെരുവാരം സോമന്‍ – മരണാനന്തര ബഹുമതി (പഞ്ചവാദ്യം ഇലത്താളം) ചെറായി സുനില്‍ (പഞ്ചവാദ്യം കൊമ്പ്). അവാര്‍ഡ് ദാനം പിന്നീട് നിര്‍വ്വഹിക്കും.