സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ മുട്ടില്‍ മരം മുറിക്ക് കാരണമായ റവന്യൂ വകുപ്പിന്റെ രണ്ട് ഉത്തരവുകള്‍ക്കു പിന്നിലെ ഗൂഢാലോചനയും അതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കും മാത്രമല്ല, തിരുനെല്ലി വില്ലേജിലെ ബ്രഹ്മഗിരി താഴ്‌വാരത്തിലെ വിവിധ എസ്റ്റേറ്റുകളിലെ മരം മുറിയും പൊലീസ് വിജിലന്‍സിനെക്കൊണ്ടോ വിശ്വസനീയമായ മറ്റേജന്‍സികളെ കൊണ്ടോ അന്വേഷിപ്പിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഉന്നത ഭരണ നേതാക്കളില്‍ സ്വാധീനം ചെലുത്തിയും അവരെ ബ്ലാക്ക്‌മെയില്‍ ചെയ്തും ഭീഷണിപ്പെടുത്തിയും യഥാര്‍ത്ഥ കുറ്റവാളികള്‍ ഇപ്പോഴും രക്ഷപ്പെട്ടു നില്‍ക്കുകയാണ്. ഇവരെ പിടികൂടി ശിക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി-വനം മന്ത്രി, വകുപ്പു സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് സമിതി കത്തയച്ചു.
















