ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണറും മുന്‍ കേന്ദ്രമന്ത്രിയുമായ ജഗ്‌മോഹന്‍ (93) അന്തരിച്ചു. വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താവിനിമയം, നഗരവികസനം, ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തു. മൂന്നു തവണ ലോകസഭയിലും ഒരുതവണ രാജ്യസഭയിലും അംഗമായിരുന്നു.
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നാണ് ജഗ്‌മോഹന്‍ രാഷ്ട്രീയത്തിലെത്തിയത്. രണ്ട് തവണ ദില്ലിയിലും ഒരുതവണ ഗോവയിലും ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. ഏഷ്യന്‍ ഗെയിംസിനും ചേരിചേരാ ഉച്ചകോടിക്കും ദില്ലിയെ ഒരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
രണ്ടുതവണ ജമ്മുകശ്മീരില്‍ ഗവര്‍ണറായിരുന്നു. കരുത്തിന്റെയും കാര്യക്ഷമതയുടെയും പര്യായമായിരുന്ന ജഗ്‌മോഹനെ ഭീകരവാദികള്‍ ഭയപ്പെട്ടിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കിയിരുന്നു. വൈഷ്‌ണോദേവി ക്ഷേത്രത്തിന്റെ നടത്തിപ്പു സംവിധാനം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികളാണ് ജഗ്‌മോഹനെ ഏറ്റവും പ്രശസ്തനാക്കിയത്. അതുസംബന്ധിച്ച് അദ്ദേഹം ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്.
പത്മവിഭൂഷണ്‍, പത്ഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ ലഭിച്ചു. ഭാര്യ: ഉമ. മക്കള്‍: ദീപിക, ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് മന്‍മോഹന്‍.
















