കോഴിക്കോട്: കോവിഡ് പ്രതിസന്ധികളെ അതിജീവിക്കാന്‍ രാജ്യം മുഴുവന്‍ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പതിനെട്ടു വയസ്സ് മുതല്‍ നാല്പത്തിയഞ്ച് വയസ്സ് വരെയുള്ള യുവ സമൂഹം വരുന്ന ദിവസങ്ങളില്‍ വാക്സിനേഷന്റെ ഭാഗമാകുന്നതിനാല്‍ വ്യാപകമായ രക്തക്ഷാമമാണ് രാജ്യത്ത് ഉണ്ടാകുവാന്‍ പോകുന്നത്. വാക്സിനേഷന്റെ ഭാഗമായവര്‍ക്ക് ഇരുപത്തിയെട്ട് ദിവസങ്ങള്‍ക്കു ശേഷം മാത്രമാണ് രക്തദാനം ചെയ്യുവാന്‍ സാധിക്കു എന്ന സാഹചര്യത്തില്‍ അതിനെ അതിജീവിക്കാന്‍ എബിവിപിയുടെ നേതൃത്വത്തില്‍ ‘അതിജീവനത്തിന്റെ കരുതല്‍ ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന ‘നിരാമയ’ എന്ന രക്തദാന ക്യാംപയിനിങ്ങിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ രക്തദാന ക്യാംപയിനിങ്ങിന് തുടക്കം കുറിച്ചു. കോഴിക്കോട് ഗവര്‍മെന്റ് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രികളില്‍ എല്ലാം വരും ദിവസങ്ങളില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ രക്തദാനം നടത്തും.
വാക്സിനേഷന് എടുക്കുന്നതിനു മുന്‍പ് തന്നെ രക്തം ദാനം ചെയ്ത് സമൂഹം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുക എന്ന മഹത്തായ സന്ദേശമാണ് നിരാമയ എന്ന രക്തദാന ക്യാംപയിനിങ്ങിലൂടെ എബിവിപി സമൂഹത്തിന് നല്‍കുന്നത്. രാജ്യം മുഴുവന്‍ ഇത്തരത്തിലൊരു പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥി -യുവജന സമൂഹം ജില്ലയില്‍ എബിവിപി യുടെ ഈ രക്തദാന ക്യാംപയിനിന്റെ ഭാഗമാകുമെന്നും, സമൂഹം ഇത്തരത്തിലൊരു വെല്ലുവിളി നേരിടുമ്പോള്‍ എല്ലാ വിദ്യാര്‍ത്ഥി -യുവജന സമൂഹവും കക്ഷിരാഷ്ട്രീയത്തിനതീതമായി ഈ രക്തദാന ക്യാംപയിനിങ്ങിന്റെ ഭാഗമാകണമെന്നും എബിവിപി കോഴിക്കോട് ജില്ലാ സെക്രട്ടറി കെടി ശ്യാം ശങ്കര്‍ പത്ര പ്രസ്താവനയില്‍ അറിയിച്ചു..