ദല്‍ഹി: ബാലഗോകുലം ദല്‍ഹി സംസ്ഥാന വാര്‍ഷിക സമ്മേളനം നെഹ്റുനഗറിലെ സരസ്വതി ബാലമന്ദിറില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം പ്രവര്‍ത്തകര്‍ പുരോഗമന ദേശീയ സാംസ്കാരിക പ്രചാരകന്മാരാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത് ആ രാജ്യത്തിലെ വളര്‍ന്നുവരുന്ന ബാലികാബാലകന്മാരുടെ പ്രവര്‍ത്തനത്തെ നോക്കിയാണ്, അദ്ദേഹം പറഞ്ഞു. ബാലഗോകുലം കേരള സംസ്ഥാന സെക്രട്ടറിയും പ്രവാസികാര്യ കണ്‍വീനറുമായ എന്‍.വി.പ്രജിത്ത് മാസ്റ്റര്‍ മാര്‍ഗ്ഗദര്‍ശനം നല്കി.
പൊതുകാര്യദര്‍ശി കെ.പി. ബാലചന്ദ്രന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനാറിപ്പോര്‍ട്ട് സംഘടനാകാര്യദര്‍ശി വിക്രമന്‍പിള്ളയും വരവുചിലവുകണക്കുകള്‍ ഖജാന്‍ജി സുരേഷ് പ്രഭാകറും അവതരിപ്പിച്ചു. സമ്മേളനത്തില്‍ വരത്ര ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു പണിക്കര്‍, നവോദയം സെക്രട്ടറി എം.ആര്. വിജയന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് ബി. ശ്രീധരന്, ഇന്ദുശേഖരന്‍ എന്നിവരും സംസാരിച്ചു. കയ്യെഴുത്തു മാസികയില്‍ സംസ്ഥാനതലത്തില്‍ സമ്മാനാര്‍ഹമായ രചനകള്‍ക്കുള്ള സമ്മാനദാനവും, കഴിഞ്ഞവര്‍ഷം പത്തിലും പന്ത്രണ്ടിലും മേഖലാടിസ്ഥാനത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ നല്കി.
ബാലഗോകുലം ദല്‍ഹി സംസ്ഥാന അധ്യക്ഷനായി വരത്ര ശ്രീകുമാറിനെയും ജനറല്‍ സെക്രട്ടറിയായി പി.കെ.സുരേഷിനെയും തിരഞ്ഞെടുത്തു. എന്‍.വേണുഗോപാല്‍, ബാബു പണിക്കര്‍, കെ.വി. രാമചന്ദ്രന്, ഡോ. വിജയലക്ഷ്മി, കെ.പി. ബാലചന്ദ്രന്, പി.കെ. സുരേഷ്, വിക്രമന് പിള്ള, ബിനോയ് ബി. ശ്രീധരന്, ഇന്ദുശേഖരന്‍, സുഭാഷ് ഭാസ്കര്‍, സുനിത സതീശന്, ബിജി മനോജ്, സുരേഷ് പ്രഭാകര്‍ എന്നിവരടങ്ങുന്ന കമ്മറ്റിയും രൂപീകരിച്ചു.