കോട്ടക്കല്‍: ആയുര്‍വേദത്തിന്റെ സമഗ്രവളര്‍ച്ചയ്ക്ക് നിസ്തുലമായ സംഭാവനകള്‍ നല്കിയ ഡോ. എന്‍.വി.കെ. വാരിയരുടെ സ്മരണാര്‍ത്ഥം കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ആയുര്‍വേദ കോളേജുകളിലെ ബിരുദവിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധമത്സരം നടത്തുന്നു. ‘പരിസരശുചിത്വം – ആയുര്‍വേദത്തിന്റെ കാഴ്ചപ്പാടില്‍’ (Environmental Hygiene – Ayurvedic perspective)എന്നതാണ് വിഷയം. സമ്മാനര്‍ഹമായ പ്രബന്ധത്തിന് ഒന്നാം സമ്മാനമായി 6,000 രൂപയും രണ്ടാം സമ്മാനമായി 4,000 രൂപയും പ്രശംസാപത്രവും നല്‍കും. മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ പ്രബന്ധങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി 2021 ഏപ്രില്‍ 30 ആണ്. മത്സരം സംബന്ധിച്ച നിയമാവലി ആര്യവൈദ്യശാലയുടെ വെബ്സൈറ്റ്, ഫേസ്ബുക്ക് എന്നിവയില്‍ ലഭ്യമാണ്. 0483-2742225/2746665 E-mail: [email protected]